അ​​​ത്യാ​​​ഹി​​​തം ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​നാ​​​യി നീ​​​ന്ത​​​ൽ പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ; കുട്ടികളെ നിർബന്ധിച്ച് നീന്തൽപഠിപ്പിച്ച് രക്ഷിതാക്കൾ; കുളത്തിൽ അച്ഛനും  മകനും  മരിച്ച സംഭവത്തിൽ പുറത്ത് വരുന്ന കഥ ഇങ്ങനെ…


ക​​​ണ്ണൂ​​​ർ: ഏ​​​ച്ചൂ​​​ർ പ​​​ന്നി​​​യോ​​​ട്ട് ക​​​രി​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​ച്ഛ​​​നും മ​​​ക​​​നും കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ച​​​ത് പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കാ​​​ൻ നീ​​​ന്ത​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യെ​​​ന്നു സൂ​​​ച​​​ന.

പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കാ​​​ൻ നീ​​​ന്ത​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് മ​​​ക​​​നെ ത​​​റ​​​വാ​​​ട് വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള കു​​​ള​​​ത്തി​​​ൽ ഷാ​​​ജി നീ​​​ന്ത​​​ൽ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

നീ​​​ന്ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ര​​​ണ്ടു മാ​​​ർ​​​ക്കാ​​​ണ് ഗ്രേ​​​സ് മാ​​​ർ​​​ക്കാ​​​യി ല​​​ഭി​​​ക്കു​​​ക. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ മു​​​ഴു​​​വ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും ജ്യോ​​​തി​​​രാ​​​ദി​​​ത്യ​​​യ്ക്ക് എ​​​പ്ല​​​സ് ല​​​ഭി​​​ച്ചി​​​രു​​​ന്നു.

ഇ​​​രു​​​വ​​​ർ​​​ക്കും നീ​​​ന്ത​​​ൽ അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ ഒ​​​രാ​​​ളാ​​​ണ് ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി കു​​​ട്ടി​​​യെ നീ​​​ന്ത​​​ൽ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ൽ ഷാ​​​ജി​​​യും മ​​​ക​​​നും ത​​​നി​​​ച്ചാ​​​ണ് കു​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഗ്രേ​​​സ് മാ​​​ർ​​​ക്ക് കി​​​ട്ടാ​​​നാ​​​യി നീ​​​ന്ത​​​ൽ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തി​​​നാ​​​യി നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും.

നീ​​​ന്ത​​​ൽ അ​​​റി​​​യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ നീ​​​ന്ത​​​ൽ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന തി​​​ര​​​ക്കി​​​ലാ​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ൾ. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കൂ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണ്.

കോ​​​വി​​​ഡി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തെ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും ഒ​​​പ്പോ​​​ടു​​​കൂ​​​ടി​​​യ ക​​​ട​​​ലാ​​​സ് മ​​​തി​​​യാ​​​യി​​​രു​​​ന്നു നീ​​​ന്ത​​​ലി​​​ന്‍റെ ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കാ​​​ൻ.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ത്ത​​​വ​​​ണ എ​​​സ്എ​​​സ്എ​​​ല്‍​സി ഫ​​​ലം വ​​​ന്ന് ആ​​​ഴ്ച​​​ക​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും നീ​​​ന്ത​​​ലി​​​ൽ ഗ്രേ​​​സ് മാ​​​ർ​​​ക്ക് വേ​​​ണ​​​മോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​നി​​​യും തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്.

ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ നി​​​ർ​​​ബ​​​ന്ധ​​​ത്തി​​​നു വ​​​ഴ​​​ങ്ങി നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് നീ​​​ന്ത​​​ൽ പ​​​ഠി​​​ച്ച് ബോ​​​ണ​​​സ് മാ​​​ർ​​​ക്കി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ പ​​​ല​​​ര്‍​ക്കും ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വു​​​മാ​​​യി ദി​​​വ​​​സേ​​​ന ജി​​​ല്ലാ സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫീ​​​സി​​​ല്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങേ​​​ണ്ട സ്ഥി​​​തി​​​യാ​​​ണ്.

Related posts

Leave a Comment