വൈപ്പിൻ: രാസലഹരിയും കഞ്ചാവുമായി യുവതിയെ വാടക വീട്ടിൽ നിന്നും മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് പോലീസിന്റെ പിടിയിലായത്.
ഇവരിൽ നിന്ന് 10. 07 ഗ്രാം എംഡിഎംഎയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ഒഎൽഎച്ച് കോളനിക്ക് സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
28 ന് രാത്രി നടത്തിയ പരിശോധനയിൽ ആറ് സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎയും രണ്ടു കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. എസിക്ക് മുകളിലായി കണ്ണടക്കൂട്ടിലാണ് മയക്കുമരുന്ന് സുക്ഷിച്ചിരുന്നത്.