വേദനസംഹാരി ഉപയോഗിക്കുന്പോൾ

* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​ക്ട​റു​മാ​യി പ​ങ്കു​വ​യ്ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​ർ മ​രു​ന്നു​ക​ളു​ടെ ഡോ​സി​ൽ മാ​റ്റം വ​രു​ത്തും. ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന കാ​ല​യ​ള​വി​ൽ നി​ശ്ചി​ത അ​ള​വി​ൽ മാ​ത്രം വേ​ദ​ന​സം​ഹാ​രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ഇ​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​ത്. ഡോ​ക്ട​ർ ഒ​രി​ക്ക​ൽ ന​ല്കി​യ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് ആ​വ​ശ്യ​മു​ള​ള​പ്പോ​ഴെ​ല്ലാം വേ​ദ​ന​സം​ഹാ​രി​ക​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​രു​ത്. സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്ന​ർ​ഥം.

* ഗ​ർ​ഭി​ണി​ക​ൾ ചി​കി​ത്സ​കെ​ൻ​റ അ​നു​വാ​ദം കൂ​ടാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ക്ക​രു​ത്.

* ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ ഡോ​സി​ൽ മാ​റ്റം വ​രു​ത്ത​രു​ത്.

* വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ചി​കി​ത്സ​ക​ൻ രോ​ഗി​ക്കു വ്യ​ക്ത​മാ​യ ധാ​ര​ണ ന​ല്കു​ക

* വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ല്ക​രു​ത്. നി​ർ​ദി​ഷ്ട അ​ള​വി​ൽ കൂ​ടു​ത​ൽ ന​ല്ക​രു​ത്.

* മ​യ​ക്കു​മ​രു​ന്നു​ക​ളോ​ടു താ​ത്പ​ര്യം പു​ല​ർ​ത്തു​ന്ന​വ​ർ അ​തു കിാ​തെ വ​രു​ന്പോ​ൾ ഇ​ത്ത​രം വേ​ദ​ന​സം​ഹാ​രി​ക​ൾ അ​മി​ത​മാ​യ അ​ള​വി​ൽ ക​ഴി​ക്കാ​റു​ണ്ട്.ഇ​തു വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. അം​ഗീ​കൃ​ത ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി കൂ​ടാ​തെ ഇ​ത്ത​രം മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തും വി​ല്ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധം. രോ​ഗി​ക്കു ന​ല്കു​ന്ന വേ​ദ​ന​സം​ഹാ​രി​ക​ൾ മ​റ്റാ​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

* നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഇ​ത്ത​രം മ​രു​ന്നു​ക​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​രു​ത്.

* വേ​ദ​ന കു​റ​യ്ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ളും തേ​ടു​ക. ചൂ​ടു വ​ച്ചാ​ൽ പോ​കാ​വു​ന്ന വേ​ദ​ന​യ്ക്ക് വേ​ദ​ന​സം​ഹാ​രി ആ​വ​ശ്യ​മി​ല്ല​ല്ലോ!

Related posts