പദ്മാവതിയോടുള്ള ബിജെപിയുടെ കലിയടങ്ങുന്നില്ല

വി​​​​ജ​​​​യ് നാ​​​​യ​​​​ക​​​​നാ​​​​യെ​​​​ത്തി​​​​യ കോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം മെ​​​​ർ​​​​സ​​​​ലി​​​​നെ​​​​തി​​​​രെ വാ​​​​ളോ​​​​ങ്ങി​​​​യ ബി​​​​ജെ​​​​പി ബോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം “പ​​​​ദ്മാ​​​​വ​​​​തി’​​​​ക്കെ​​​​തി​​​​രേ​​​​യും രം​​​​ഗ​​​​ത്ത്. സ​​​​ഞ്ജ​​​​യ് ലീ​​​​ലാ ബ​​​​ൻ​​​​സാ​​​​ലി​​​​യു​​​​ടെ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം ദീ​​​​പി​​​​ക പ​​​​ദു​​​​ക്കോ​​​​ണ്‍ പ​​​​ദ്മാ​​​​വ​​​​തി​​​​യാ​​​​യി വേ​​​​ഷ​​​​മി​​​​ടു​​​​ന്ന ചി​​​​ത്രം ച​​​​രി​​​​ത്ര​​സ​​​​ത്യ​​​​ങ്ങ​​​​ളെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. റി​​​​ലീ​​​​സി​​​​നു​​​ മു​​​​ന്പേ ചി​​​​ത്രം ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും മ​​​​റ്റു മ​​ത​​സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​മാ​​​​യി പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്ക​​​​ണെ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി ഗു​​​​ജ​​​​റാ​​​​ത്ത് ഘ​​​​ട​​​​കം വ​​​​ക്താ​​​​വ് ഐ.​​​കെ. ജ​​​​ഡേ​​​​ജ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ​

“”പ​​​​ദ്മാ​​​​വ​​​​തി​​​​യും അലാവുദീൻ ഖി​​​​ൽ​​​​ജി​​​​യും ഒ​​​​രി​​​​ക്ക​​​​ലും നേ​​​​രി​​​​ൽ​​​​ ക​​​​ണ്ടി​​​​ട്ടി​​​​ല്ല. ചി​​​​ത്രം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ മു​​​​ന്പി​​​​ൽ എ​​​​ത്തും​​​​മു​​​​ന്പേ ക്ഷ​​​​ത്രി​​​​യ സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളു​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​ മു​​​​ന്പി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച് സ​​​​ന്ദേ​​​​ഹ​​​​ങ്ങ​​​​ൾ അ​​​​ക​​​​റ്റാ​​​​ൻ അ​​​​ണി​​​​യ​​​​റ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണം. അ​​​​തി​​​​നു ത​​​​യാ​​റാ​​​​കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ ചി​​​​ത്ര​​​​ത്തി​​​​ന്‍റെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം​​ സ​​​​ർ​​​​ക്കാ​​​​ർ നി​​​​രോ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്”- ജ​​​​ഡേ​​​​ജ പ​​​​റ​​​​ഞ്ഞു. ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ര​​​​ണ്‍​വീ​​​​ർ​​​​സിം​​​​ഗ്, ഷാ​​​​ഹി​​​​ദ് ക​​​​പൂ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ മു​​​​ഖ്യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന “പ​​​​ദ്മാ​​​​വ​​​​തി’ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​നു തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Related posts