കേ​ര​ള​ത്തി​ന്റെ വ​യ​റി​ള​കു​ന്നു ! ഈ ​മാ​സം മാ​ത്രം ഗു​രു​ത​ര വ​യ​റി​ള​ക്കം ക​ണ്ട​ത് 26000ല്‍ ​പ​രം ആ​ളു​ക​ള്‍​ക്ക്…

സം​സ്ഥാ​ന​ത്ത് വി​വി​ധ ത​ര​ത്തി​ലു​ള്ള വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​വു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍. ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​വും അ​ല്ലാ​തെ​യും നി​ര​വ​ധി ആ​ളു​ക​ളാ​ണ് വ​യ​റി​ള​ക്കം മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍ വ​യ​റി​ള​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ല്‍​സ തേ​ടി. ഈ ​മാ​സം മാ​ത്രം ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ മു​പ്പ​ത് പേ​രു​ടെ ജീ​വ​നാ​ണ് ന​മ്മ​ള്‍ നി​സ്സാ​ര​മെ​ന്നു ക​രു​തു​ന്ന വ​യ​റി​ള​ക്കം മൂ​ലം പൊ​ലി​ഞ്ഞ​ത്. ഈ ​മാ​സ​ത്തി​ല്‍ ഇ​തു​വ​രെ 26, 282 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. വ്യാ​ഴാ​ഴ്ച ഒ​റ്റ ദി​വ​സം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ല്‍​സ തേ​ടി​യ​ത് ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ആ​ളു​ക​ളാ​ണ്. മ​ലി​ന​ജ​ല​മാ​ണ് പ​ല​പ്പോ​ഴും വി​ല്ല​നാ​കു​ന്ന​ത്. ഇ​തി​ലൂ​ടെ പ​ക​രു​ന്ന വൈ​റ​സും ബാ​ക്ടീ​രി​യ​യു​മാ​ണ് വ​യ​റി​ള​ക്ക​ത്തി​ന് മി​ക്ക​പ്പോ​ഴും കാ​ര​ണ​മാ​കു​ന്ന​ത്. വൃ​ത്തി​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​വും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​മെ​ല്ലാം വ​യ​റി​ള​ക്ക​ത്തി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്.

Read More