80കാരി സുന്ദരിയ്ക്ക് മണവാളന്‍ 35കാരന്‍ ! മുഹമ്മദും ഐറിസും പ്രണയത്തിലായത് ഫേസ്ബുക്ക് വഴി; തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇവര്‍ക്ക് പറയാനുള്ളത്…

പ്രണയത്തിന് ജാതിയും മതവും പ്രായവുമൊന്നും ഒരു മാനദണ്ഡമല്ലെന്നു പറയാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോണ്‍സും ഈജിപ്തുകാരനായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം തമ്മിലുള്ള പ്രണയം. ഐറിസ് ജോണ്‍സിന് 80 വയസാണുള്ളത്, വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന വരന് 35 വയസും. ഈ പ്രായ വ്യത്യാസം തന്നെയാണ് ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണവും. ഫേസ്ബുക്കാണ് ഇവരുടെ പ്രണയകഥയിലെ ഹംസം എന്നു പറയാം. ഇരുവരും തമ്മില്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും ഫെയ്സ്ബുക്ക് വഴിയാണ്. പ്രണയം കടുത്തതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അവിടെ ഇരുവരും ഒന്നിച്ച് താമസിച്ചു. ഇതോടെ പിരിയാനാകാത്ത വിധം ഇവര്‍ അടുത്തു. തുടര്‍ന്ന് വിവാഹിതരാകാം എന്ന തീരുമാനത്തില്‍ ഇവര്‍ എത്തുകയായിരുന്നു. വിവാഹത്തിനുള്ള നടപടികള്‍ക്കായി തിരിച്ച് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണ് ഐറിസ് ഇപ്പോള്‍. ഇതിനിടയില്‍ ഒരു ടിവി ഷോയില്‍ പങ്കെടുത്തതോടെയാണ് ഇരുവരുടേയും പ്രണയം ചര്‍ച്ചയായത്. ബ്രിട്ടീഷ് എംബസിയുമായി…

Read More