അമ്മായി ചുട്ടത് മരുമോനുക്കായി ! 365 വിഭവങ്ങള്‍ ഒരുക്കി മരുമകനെ ഞെട്ടിച്ച് ഭാര്യവീട്ടുകാര്‍;വീഡിയോ വൈറല്‍…

വീട്ടിലേക്ക് മരുമക്കള്‍ വിരുന്നു വരുമ്പോള്‍ അവരെ ഭക്ഷണം കഴിപ്പിച്ച് മടുപ്പിക്കുന്നത് മിക്ക സ്ഥലങ്ങളിലുമുള്ള പതിവാണ്. ഇക്കാര്യത്തില്‍ ഒരുപടി കൂടി കടന്ന ആന്ധ്രയിലെ വീട്ടുകാരാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.365 തരം വിഭവങ്ങളാണ് ഭാര്യവീട്ടുകാര്‍ മരുമകനായി തയാറാക്കിയത്. ഈ സല്‍ക്കാരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരിയിലെ സ്വര്‍ണവ്യാപാരി കൂടിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയും ചേര്‍ന്നാണ് ഭാവി മരുമകന്‍ സായി കൃഷ്ണയ്ക്ക് വേണ്ടി വമ്പന്‍ സ്വീകരണം ഒരുക്കിയത്. ആന്ധ്രയുടെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നായ സംക്രാന്തി ദിനത്തിലാണ് ഈ സ്േനഹ വിരുന്ന്. ഈ ദിനത്തില്‍ മരുമക്കളെ വീട്ടിലേക്ക് ക്ഷണിച്ച സല്‍ക്കരിക്കുന്നത് ആന്ധ്രയില്‍ പതിവാണ്. കല്യാണം ഉറപ്പിച്ച ശേഷം വരുന്ന പ്രധാന ദിനം ആഘോഷമാക്കാന്‍ ഈ കുടുംബം തീരുമാിച്ചു. വീട്ടിലേക്ക് എത്തുന്ന മരുമകനായി 30 വ്യത്യസ്ഥ ഇനം കറികള്‍, ചോറ്, ബിരിയാണി, പുളിഹോര, 100 പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും 15…

Read More