അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി ! വ​നി​താ പ്രൊ​ഫ​സ​റു​ടെ പ​രാ​തി​യി​ല്‍ എ. ​എ റ​ഹി​മി​ന് അ​റ​സ്റ്റ് വാ​റ​ന്റ്…

ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ എ.​എ.​റ​ഹി​മി​നു അ​റ​സ്റ്റ് വാ​റ​ന്റ്. എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ അ​ന്യാ​യ ത​ട​ങ്ക​ലി​ല്‍ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച്, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ന്‍​സ് സ​ര്‍​വീ​സ​സ് മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ വി​ജ​യ​ല​ക്ഷ്മി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വാ​റ​ന്റ്. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ റ​ഹി​മി​ന് സ്റ്റേ​ഷ​നി​ല്‍ നി​ന്നു ജാ​മ്യം അ​നു​വ​ദി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് അ​റ​സ്റ്റ് വാ​റ​ന്റ്. നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​ത്. റ​ഹി​മു​ള്‍​പ്പെ​ടെ 12 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. നേ​ര​ത്തേ, കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി വി​ജ​യ​ല​ക്ഷ്മി​യു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട​തി ത​ള്ളി​യി​രു​ന്നു.

Read More

ആഹാ അന്തസ് ! തീരദേശ പരിപാലന അതോറിറ്റിയില്‍ നിയമവിദഗ്ധയായി എ.എ റഹിമിന്റെ ഭാര്യയെ നിയമിക്കാന്‍ നീക്കം; ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വെട്ടില്‍…

സിപിഎമ്മില്‍ വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലടക്കം നിരവധി സ്ഥലങ്ങളില്‍ ബന്ധുക്കളെ തിരുകിക്കയറ്റിയതിനെത്തുടര്‍ന്നുണ്ടായ വിവാദം നിലനില്‍ക്കെത്തന്നെയാണ് തീരദേശ പരിപാലന അതോറിറ്റിയില്‍ പാര്‍ട്ടി നേതാവിന്റെ ഭാര്യയെ നിയമിക്കാന്‍ നീക്കം. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ ഭാര്യ അമൃതയെ അതോറിറ്റിയില്‍ നിയമവിദഗ്ധയായി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയതാണു പുതിയ വിവാദത്തിനു തിരി കൊളുത്തിയത്. സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ കാലാവധി മൂന്നുമാസം മുമ്പ് അവസാനിച്ചിരുന്നു അഞ്ചു വിദഗ്ധരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സെക്രട്ടറിമാരും ഉള്‍പ്പെട്ടതാണ് അതോറിറ്റി. ഭൗമശാസ്ത്രം, മത്സ്യസമ്പത്ത്, ജൈവവൈവിധ്യം, നിയമം എന്നീ മേഖലകളില്‍നിന്നുള്ള വിദഗ്ധരും പരിസ്ഥിതിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രതിനിധിയുമാണ് ഇങ്ങനെ നിയമിക്കപ്പെടുന്നത്. പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുകയും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയുമാണു വേണ്ടത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശയിലാണു നിയമവിദഗ്ധയെന്ന നിലയില്‍ റഹീമിന്റെ ഭാര്യയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ…

Read More