കൊച്ചി: സഹോദരങ്ങളുടെ “ഗ്യാങ്’ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളുടെ കൈയിലുണ്ടായിരുന്ന എയര്‍ഗണ്ണിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഷാരണ്‍, ഇര്ഫാന്, രേഷ്മ, ആദിത്യ, അജ്മല്‍, സാദി, സക്കീര്‍, സാവിയോ എന്നിവരെ കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ കഴിഞ്ഞ 25ന് രാത്രി നടന്ന സംഭവത്തില്‍ പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ ഒരാളുടെ കൈ ഒടിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. സഹോദരി കാമുകനൊപ്പം ഇറങ്ങിപ്പോയത് ഇഷ്ടപ്പെടാത്ത സഹോദരനും കൂട്ടുകാരും ചേര്‍ന്നാണ് സഹോദരിയെയും കാമുകന്റെ കൂട്ടുകാരെയും അക്രമിച്ചത്. ഇരുകൂട്ടരും തമ്മില്‍ നിരന്തരം വഴക്കിലേര്പ്പെടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ഇരുകൂട്ടരും തമ്മില്‍ ഇടപ്പള്ളിയില്‍ വച്ചും വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്റ്റേഡിയം ലിങ്ക് റോഡില്‍ എത്തിയത്. നിയമവിദ്യാര്‍ഥിയായ…
Read More