പുറംലോകവുമായി ബന്ധമില്ലാതെ നഗ്നരായി കഴിയുന്ന ആമസോണിലെ ആദിവാസികള്‍ക്ക് കൊറോണ ബാധിച്ചതെങ്ങനെ; ആദിമ ഗോത്രങ്ങളുടെ അന്തകനാകുമോ കോവിഡ് 19…

ഇന്നും ആധുനിക മനുഷ്യന് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളുള്ള മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ ആമസോണ്‍ കാടുകളില്‍ ആധുനികതയില്‍ നിന്ന് അകന്ന് ജീവിക്കുന്ന ആദിവാസികള്‍ക്ക് കോവിഡ് 19 ബാധിച്ചത് നരവംശശാസ്ത്രജ്ഞരെയാകെ ആശങ്കപ്പെടുത്തുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നഗ്നരായി കഴിയുന്ന ഈ ഗോത്രങ്ങളിലേക്ക് എങ്ങനെയാണ് കോവിഡ് 19 എത്തിയതെന്ന് ആശങ്കപ്പെടുകയാണ് ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ച ഗോത്രവിഭാഗത്തില്‍പ്പെട്ട 15കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭൂമിയില്‍ അവശേഷിക്കുന്ന ആദിമ ഗോത്ര വിഭാഗങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഇവിടുത്തെ കൊറോണ ബാധ. എങ്ങനെ ഇവിടെ കോവിഡ് എത്തിയെന്നതാണ് ശാസ്ത്രത്തെ കുഴയ്ക്കുന്ന ചോദ്യം. യനോമാമി സമൂഹത്തിലുള്ള 15 വയസുകാരനാണ് കൊറോണ പിടിച്ച് ഗുരുതരാവസ്ഥയിലായി ഇന്റന്‍സീവ് കെയറിലായിരിക്കുന്നത്. ബ്രസീലിലെ ഏറ്റവും വടക്കേയറ്റത്തുള്ള സ്റ്റേറ്റായ റോറെയ്മയിലെ ജനറല്‍ ഹോസ്പിറ്റലിലാണ് ഈ കൗമാരക്കാരനെ ഐസിയുവിലാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് ശ്വാസമെടുക്കാന്‍ കടുത്ത ബുദ്ധിമുട്ടുണ്ടെന്നും നെഞ്ച് വേദന, തൊണ്ടയില്‍ അസ്വസ്ഥത , കടുത്ത…

Read More