പുറംലോകവുമായി ബന്ധമില്ലാതെ നഗ്നരായി കഴിയുന്ന ആമസോണിലെ ആദിവാസികള്‍ക്ക് കൊറോണ ബാധിച്ചതെങ്ങനെ; ആദിമ ഗോത്രങ്ങളുടെ അന്തകനാകുമോ കോവിഡ് 19…

ഇന്നും ആധുനിക മനുഷ്യന് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളുള്ള മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍.

ഈ ആമസോണ്‍ കാടുകളില്‍ ആധുനികതയില്‍ നിന്ന് അകന്ന് ജീവിക്കുന്ന ആദിവാസികള്‍ക്ക് കോവിഡ് 19 ബാധിച്ചത് നരവംശശാസ്ത്രജ്ഞരെയാകെ ആശങ്കപ്പെടുത്തുകയാണ്.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നഗ്നരായി കഴിയുന്ന ഈ ഗോത്രങ്ങളിലേക്ക് എങ്ങനെയാണ് കോവിഡ് 19 എത്തിയതെന്ന് ആശങ്കപ്പെടുകയാണ് ശാസ്ത്രജ്ഞര്‍.

കോവിഡ് ബാധിച്ച ഗോത്രവിഭാഗത്തില്‍പ്പെട്ട 15കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഭൂമിയില്‍ അവശേഷിക്കുന്ന ആദിമ ഗോത്ര വിഭാഗങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഇവിടുത്തെ കൊറോണ ബാധ.

എങ്ങനെ ഇവിടെ കോവിഡ് എത്തിയെന്നതാണ് ശാസ്ത്രത്തെ കുഴയ്ക്കുന്ന ചോദ്യം.

യനോമാമി സമൂഹത്തിലുള്ള 15 വയസുകാരനാണ് കൊറോണ പിടിച്ച് ഗുരുതരാവസ്ഥയിലായി ഇന്റന്‍സീവ് കെയറിലായിരിക്കുന്നത്.

ബ്രസീലിലെ ഏറ്റവും വടക്കേയറ്റത്തുള്ള സ്റ്റേറ്റായ റോറെയ്മയിലെ ജനറല്‍ ഹോസ്പിറ്റലിലാണ് ഈ കൗമാരക്കാരനെ ഐസിയുവിലാക്കിയിരിക്കുന്നത്.

ഇയാള്‍ക്ക് ശ്വാസമെടുക്കാന്‍ കടുത്ത ബുദ്ധിമുട്ടുണ്ടെന്നും നെഞ്ച് വേദന, തൊണ്ടയില്‍ അസ്വസ്ഥത , കടുത്ത പനി തുടങ്ങിയ അസ്വസ്ഥതകളുണ്ടെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഇയാളെ ആദ്യം പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ നെഗറ്റീവായിരുന്നു ഫലമെങ്കിലും പിന്നീട് രണ്ടാമത് പരിസോധിച്ചപ്പോഴാണ് ഫലം പോസിറ്റീവായതെന്നാണ് ബ്രസീലിസിലെ ഗ്ലോബോ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡിനെക്കുറിച്ചും ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അവബോധമില്ലാത്തതിനാല്‍ ഈ സമൂഹത്തിലെ നിരവധി ആളുകളിലേക്ക് രോഗം പടര്‍ന്നിരിക്കാനും സാധ്യതയുണ്ട്.

ബ്രസീസിലെ ഏറ്റവും വലിയ തദ്ദേശീയ ജനത അഥവാ ആദിമഗോത്രവര്‍ഗമാണ് യനോമാമി ട്രൈബുകള്‍.

2.3 മില്യണ്‍ ഏക്കറുകളിലായി 200ല്‍ അധികം ഗ്രാമങ്ങളിലാണിവര്‍ വസിക്കുന്നത്. ഈ 15കാരന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നാണ് ഇയാള്‍ക്ക് കൊറോണ ബാധിച്ചതെന്ന് സൂചനയുണ്ട്.

ആമസോണ്‍ സ്റ്റേറ്റുകളായ പാറ, ആമസോണാസ്, റൊറെയ്മ എന്നിവിടങ്ങളിലെ ഏഴ് ഗോത്രവര്‍ഗക്കാര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഗോത്രവിഭാഗങ്ങള്‍ മുമ്പില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന മുന്നറിയിപ്പുമായി ബ്രസീലിയന്‍ മെഡിക്കല്‍ എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്.

ഇത്തരം സമൂഹങ്ങളിലെ പ്രായമേറിയവര്‍ ഈ വൈറസിന്റെ ഭീഷണിക്ക് കൂടുതല്‍ ഇരകളാകുമെന്ന മുന്നറിയിപ്പും ശക്തമാണ്.

ഇത്തരത്തിലുള്ളവര്‍ മരിച്ചാല്‍ അവരുടെ പരമ്പരാഗത അറിവുകളും കഴിവുകളും ഇല്ലാതാവുമെന്നും അത് ഇത്തരം സമൂഹങ്ങളുടെ ഘടനയെ തന്നെ ബാധിച്ച് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന് വഴിയൊരുക്കുമെന്ന സാമൂഹിക പ്രത്യാഘങ്ങളെക്കുറിച്ചുള്ള ആശങ്കയും ശക്തമാണ്.

എന്തായാലും ഓരോ ദിവസം കഴിയുന്തോറും കുടൂതല്‍ ആശങ്കകള്‍ ഉളവാക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്.

Related posts

Leave a Comment