ലോക്ഡൗണിന്റെ വിരസത മാറ്റാന്‍ വനിതകള്‍ക്ക് പ്രചോദനമായി ‘ആപ്റ്റിറ്റിയൂഡ്’ ! ഹോം ഷോര്‍ട്ട് ഫിലിം വൈറലാകുന്നു…

ലോക്ഡൗണ്‍ പലര്‍ക്കും ബോറടിയുടെ കാലമാകുകയാണ്. ഈ അവസരത്തില്‍ ഈ ബോറടി അലസതയിലേക്ക് വഴിമാറാതിരിക്കാന്‍ വനിതകള്‍ക്ക് പ്രചോദനമാവുകയാണ് ഒരു ഹ്രസ്വചിത്രം. ഓരോരുത്തരുടെയും അഭിരുചികളും താത്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ സ്വയം മനസിലാക്കി സ്വയം രൂപപ്പെടുക എന്ന കര്‍ത്തവ്യത്തിലേക്ക് സ്ത്രീകളെ എങ്ങനെ നയിക്കാം എന്നതാണ് ആപ്റ്റിറ്റിയൂഡ് എന്ന ഹ്രസ്വചിത്രം പകരുന്ന സന്ദേശം. വെള്ളം ഏതു പാത്രത്തില്‍ ഒഴിച്ചാലും ആ പാത്രത്തിന്റെ രൂപത്തിലേക്കു മാറുമല്ലോ ? അതുപോലെ പുതിയ ഗാര്‍ഹിക സാഹചര്യത്തിലേക്കും പരിമിതികളിലേക്കും ലോക് ഡൗണ്‍ ദിനങ്ങള്‍ നമ്മെ കൊണ്ടുചെന്നെത്തിച്ചേക്കാം. ആ പരിമിതികള്‍ ഒരേ സമയം വലിയ സാധ്യത കൂടിയാണെന്ന് ആപ്റ്റിറ്റിയൂഡ് എന്ന ഷോര്‍ട്ട്ഫിലിമിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ശ്രീലക്ഷ്മി എന്ന യുവതി. ഷൂട്ടിംഗിലും എഡിറ്റിഗിലും മൊബൈല്‍ ഫോണിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കന്നത്. ഫോണില്‍ ഷൂട്ട് ചെയ്ത് ഫോണില്‍ എഡിറ്റ് ചെയ്ത ഈ ഹ്രസ്വചിത്രം ഇതിനോടകം…

Read More