ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! യു​വാ​വ് പി​ടി​യി​ല്‍…

ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ധ​രി​പ്പി​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് വി​ല്ലേ​ജി​ല്‍ പാ​റ​ന്‍ പു​ഴ മു​റി​യി​ല്‍ ന​ടു​വി​ലേ മാ​ലി​യി​ല്‍ വീ​ട്ടി​ല്‍ ശ​ര​ത് ബാ​ബു (23)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ള്‍ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നും അ​തി​ലേ​ക്കു​ള്ള സ്‌​ക്രി​പ്റ്റ് പ​റ​ഞ്ഞ് കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി രാ​വി​ലെ 11 മ​ണി​യോ​ടെ കാ​യം​കു​ള​ത്തെ ലോ​ഡ്ജി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ ഇ​യാ​ള്‍ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് കാ​യം​കു​ളം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട്ട​യ​ത്ത് നി​ന്നു​മാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് അ​തി​രു​ക​ളി​ല്ല ! വൈ​റ​ലാ​യി ‘അ​വ​ന്‍’

ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​യ​ത്‌​നി​ച്ചാ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും സ്വ​ന്ത​മാ​വു​മെ​ന്ന സ​ന്ദേ​ശം പ​ക​രു​ന്ന ഹ്ര​സ്വ​ചി​ത്രം ‘അ​വ​ന്‍’ വൈ​റ​ലാ​കു​ന്നു. സ്‌​നേ​ഹ​ത്തെ പ​ണം കൊ​ണ്ട​ള​ന്ന് തോ​ല്‍​പ്പി​ക്കു​ന്ന​വ​രു​ടെ ഈ ​ലോ​ക​ത്ത് യ​ഥാ​ര്‍​ഥ സ്‌​നേ​ഹ​ത്തി​ന്റെ വി​ല മ​ന​സ്സി​ലാ​ക്കി​ത്ത​രു​ക​യാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്രം. സ​ഞ്ചു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ എ​സ് ജെ ​ബി​ജോ കോ​ട്ട​യ​മാ​ണ്. ന്യൂ ​ബീ​റ്റ്‌​സ് എ​ന്റ​ര്‍​ടെ​യ്‌​നേ​ഴ്‌​സ് ആ​ണ് നി​ര്‍​മാ​ണ്ം. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: സു​നി​ല്‍ ആ​ശാ​ന്‍, ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി: അ​നി​ല്‍ പി ​സാ​മു​വ​ല്‍, സം​ഗീ​തം: അ​നി​ത് പി ​ജോ​യ്, സൗ​ണ്ട് ഡി​സൈ​ന്‍: ശ്യാം ​പ്ര​താ​പ്, എ​ഡി​റ്റിം​ഗ്: അ​ന​ന്തു ബി​നു, ആ​ര്‍​ട്ട്: മ​ധു ഡി ​എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

Read More

ലോക്ഡൗണിന്റെ വിരസത മാറ്റാന്‍ വനിതകള്‍ക്ക് പ്രചോദനമായി ‘ആപ്റ്റിറ്റിയൂഡ്’ ! ഹോം ഷോര്‍ട്ട് ഫിലിം വൈറലാകുന്നു…

ലോക്ഡൗണ്‍ പലര്‍ക്കും ബോറടിയുടെ കാലമാകുകയാണ്. ഈ അവസരത്തില്‍ ഈ ബോറടി അലസതയിലേക്ക് വഴിമാറാതിരിക്കാന്‍ വനിതകള്‍ക്ക് പ്രചോദനമാവുകയാണ് ഒരു ഹ്രസ്വചിത്രം. ഓരോരുത്തരുടെയും അഭിരുചികളും താത്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ സ്വയം മനസിലാക്കി സ്വയം രൂപപ്പെടുക എന്ന കര്‍ത്തവ്യത്തിലേക്ക് സ്ത്രീകളെ എങ്ങനെ നയിക്കാം എന്നതാണ് ആപ്റ്റിറ്റിയൂഡ് എന്ന ഹ്രസ്വചിത്രം പകരുന്ന സന്ദേശം. വെള്ളം ഏതു പാത്രത്തില്‍ ഒഴിച്ചാലും ആ പാത്രത്തിന്റെ രൂപത്തിലേക്കു മാറുമല്ലോ ? അതുപോലെ പുതിയ ഗാര്‍ഹിക സാഹചര്യത്തിലേക്കും പരിമിതികളിലേക്കും ലോക് ഡൗണ്‍ ദിനങ്ങള്‍ നമ്മെ കൊണ്ടുചെന്നെത്തിച്ചേക്കാം. ആ പരിമിതികള്‍ ഒരേ സമയം വലിയ സാധ്യത കൂടിയാണെന്ന് ആപ്റ്റിറ്റിയൂഡ് എന്ന ഷോര്‍ട്ട്ഫിലിമിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ശ്രീലക്ഷ്മി എന്ന യുവതി. ഷൂട്ടിംഗിലും എഡിറ്റിഗിലും മൊബൈല്‍ ഫോണിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കന്നത്. ഫോണില്‍ ഷൂട്ട് ചെയ്ത് ഫോണില്‍ എഡിറ്റ് ചെയ്ത ഈ ഹ്രസ്വചിത്രം ഇതിനോടകം…

Read More

ഇവിടെ ഇങ്ങനെയാണ്… കോവിഡ് ബാധിതരോട് മാനസിക അകല്‍ച്ചയല്ല ശാരീരിക അകല്‍ച്ചയാണ് വേണ്ടതെന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു; ഹ്രസ്വചിത്രം കാണാം…

കോവിഡ് എന്ന മഹാമാരിയെ അകറ്റാന്‍ കോവിഡ് ബാധിതരോട് ശാരീരിക അകല്‍ച്ചയാണ് പാലിക്കേണ്ടത് അല്ലാതെ മാനസിക അകല്‍ച്ചയല്ല എന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘ഇവിടെ ഇങ്ങനെയാണ്’ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന ഹ്രസ്വചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കാലങ്ങള്‍ കഴിയുമ്പോഴും കഴിഞ്ഞ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ചില നല്ല മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും എന്ന നിര്‍വചനത്തോടെയാണ് നടന്‍ സിദ്ധിഖ് ഈ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. യൂടൂബില്‍ ഏറെ ശ്രദ്ധേ നേടിയ ചിത്രം സിദ്ധിഖിനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സിജു വില്‍സന്‍, മിയ, ഹണി റോസ് എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരുപോലെ നമ്മുടെ നാടും ഇങ്ങനെയാണോയെന്ന് ഒരോ മലയാളിയോടും ചോദിക്കുന്നുണ്ട് ഈ ചിത്രം. ആശയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമ കൊണ്ടും പ്രശംസ…

Read More

തെറ്റു ചെയ്യാത്തതായി ആരുണ്ട് ഗോപൂ ! നടി സരയൂ മോഹന്‍ ഷക്കീലയാവുന്നു; ആരാധകരെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…

അവതാരകയായും നടിയായും മലയാളികളുടെ മനം കവര്‍ന്ന നടി സരയൂ മോഹന്‍ ‘ഷക്കീല’ ആവുന്നു. സരയൂ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രത്തിന്റെ പേരാണ് ഷക്കീല. ഹ്രസ്വചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കാലത്ത് കേരളത്തില്‍ ഷക്കീല തരംഗം അലയടിച്ചിരുന്നു. 2000ല്‍ പുറത്തിറങ്ങിയ കിന്നാരത്തുമ്പി വന്‍വിജയമായിരുന്നു. പിന്നീട് ബി ഗ്രേഡ് ചിത്രങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു കേരളം കണ്ടത്. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും ഷക്കീല സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ ഷക്കീലയെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സരയൂ നായിക ആകുന്ന ചിത്രം ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല….എന്തായാലും ഷക്കീല ഈ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ വഹിക്കുന്നു എന്നത് ഉറപ്പാണ്. ഷക്കീലയായി പ്രിയ…

Read More

ചൂഷണം ചെയ്യാനെത്തുന്നവരെ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കണം ! വ്യത്യസ്ഥ പ്രമേയവുമായി ‘പെന്‍സില്‍ ബോക്‌സ്’; വീഡിയോ കാണാം..

പെണ്‍കുട്ടികളെ ചൂഷണം ചെയ്യാനെത്തുന്നവര്‍ക്കെതിരേ സ്വയം പ്രതിരോധം തീര്‍ക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാവണം എന്ന സന്ദേശം പങ്കുവയ്ക്കുന്ന പെന്‍സില്‍ ബോക്‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. രാജേഷ് മോഹനാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പെന്‍സിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെന്‍സില്‍ ബോക്‌സിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനോടകം രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് അവര്‍ഡുകള്‍ വാരിക്കൂട്ടിയ ഹ്രസ്വചിത്രം പ്രശസ്ത നടന്‍ ബിജുമേനോന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കൊല്‍ക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്റിങ്ങിനും മികച്ച നിര്‍മാണത്തിനും മികച്ച BGM നുമുള്ള പുരസ്‌കാരം, സിനി ബോണ്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മികച്ച ബിജിഎമ്മിനുള്ള പുരസ്‌കാരം തുടങ്ങി 8 മേളകളിലായി വിവിധ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നു നിര്‍മിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഏറ്റവും വലിയ…

Read More

കോവിഡ് നമ്മുടെ ദൈനംദിനം ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രമേയമാക്കി ഹ്രസ്വചിത്രം ! വയനാട് കളക്ടറും എസ്തറും ജോജുവും അഭിനേതാക്കള്‍;വീഡിയോ വൈറലാകുന്നു…

കോവിഡ് ബാധ നമ്മുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹ്രസ്വചിത്രം വൈറലാകുന്നു. വയനാട് ജില്ലാ ഭരണകൂടമാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. ശീലങ്ങള്‍ മാറണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജിനും എസ്തര്‍ അനിലിനുമൊപ്പം ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയും അഭിനയിച്ചിട്ടുണ്ട്. വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി.കെ.അനില്‍ കുമാറാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍. ആയുര്‍വേദ ചികിത്സക്കായെത്തി ലോക്ഡൗണ്‍ കാരണം തിരിച്ചുപോകാനാവാതെ വയനാട്ടില്‍ തന്നെ തുടരേണ്ടി വന്ന കാര്യം നടന്‍ ജോജു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. എസ്തറും ജോജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിലെ മാറുന്ന ജീവിതങ്ങളെ ക്കുറിച്ചും, ശീലങ്ങള്‍ മാറ്റേണ്ടതിന്റെ അനിവാര്യതകളെക്കുറിച്ചും പറയുന്നു. ഇതിനോടകം നിരവധി ആളുകള്‍ ഹ്രസ്വചിത്രം കണ്ടു കഴിഞ്ഞു.

Read More

യാത്ര വീണ്ടും ഒത്തുചേരാനുള്ള ചെറിയ ഇടവേള മാത്രമാകട്ടെ: റെയില്‍വേ പോലീസ് പറയുന്നു

സുരക്ഷിത ട്രെയിന്‍ യാത്രയ്ക്ക് മുന്നറിയിപ്പുമായി റെയില്‍വെ പോലീസ്. കേരള റെയില്‍വെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ തയാറാക്കിയ ഹ്രസ്വ ചിത്രം ഫേസ്ബുക്കില്‍ കൂടി പങ്കുവച്ചാണ് ട്രെയിന്‍ യാത്രക്കിടെ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിച്ചത്. ‘പ്രിയപ്പെട്ട യാത്രക്കാരെ, ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്യരുത്. ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോഡിലോ വാതിലിന് അരികില്‍ നിന്നോ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്കായി കേരള റെയില്‍വെ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ഞങ്ങളോട് സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. സഹായത്തിനായി ഞങ്ങളെ വിളിക്കുക. കേരള റെയില്‍വെ പോലീസ് ഒപ്പമുണ്ട്. ശുഭയാത്ര. സുരക്ഷിത യാത്ര’. കേരള റെയില്‍വെ പോലീസ് എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

Read More

”എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” വിവാദത്തിനു തിരികൊളുത്തിയ രാംഗോപാല്‍ വര്‍മയുടെ പുതിയ ഹൃസ്വചിത്രം കാണാം…

രാംഗോപാല്‍ വര്‍മ എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. വിവാദങ്ങളില്ലാതെ വര്‍മയില്ലെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ ആദ്യ ഹൃസ്വചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്താണ് വര്‍മ്മ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.’ എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” ഇതാണ് ഹൃസ്വചിത്രത്തിന്റെ പേര്. പുകിലിനു കാരണം വേറെ വല്ലോം വേണോ, ഒരു പെണ്‍കുട്ടിയുടെ സ്വതന്ത്രപരമായ ജീവിതത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Read More

നോ ഗോ ടെല്‍! ലൈംഗികാതിക്രമങ്ങളെ കുട്ടികള്‍ നേരിടേണ്ടതിങ്ങനെ; ജൂഡ് ആന്റണി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പുറത്ത്; വീഡിയോ കാണാം

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ഇത്തരം തിന്മകള്‍ പെരുകാതിരിക്കാനായി, ഇതേക്കുറിച്ച് കുട്ടികളെയും ഒപ്പം മുതിര്‍ന്നവരെയും ബോധവാന്മാരാക്കുക എന്ന ഒറ്റ മാര്‍ഗമേയുള്ളു. ഇത്തരമൊരാശയം കൈകാര്യം ചെയ്യുന്നതാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത നോ ഗോ ടെല്‍ എന്ന ഹ്രസ്വ ചിത്രം. കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ എങ്ങനെ നേരിടണമെന്നാണ് ഹ്രസ്വ ചിത്രം സംസാരിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക ചൂഷണത്തെ ചെറുക്കാനുള്ള സുരക്ഷ പ്രക്രിയകള്‍ വിശിദീകരിച്ചു നല്‍കുന്നത്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് എന്ന അതിഭീകരമായ പ്രശ്‌നത്തെ തടയാന്‍ മാതാപിതാക്കള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഈ ഹ്രസ്വ ചിത്രം നിങ്ങളെ ബോധവാന്മാരാക്കും എന്ന് ജൂഡ് തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിവിന്‍പോളി , സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പ്രതിഫലം മേടിക്കാതെയാണ് ഹ്രസ്വ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബോധിനി മെട്രോപൊളീസ് ചാരിറ്റിബിള്‍…

Read More