മൂന്നു പതിറ്റാണ്ടായി ഉള്ളംകൈയ്യിലെ വേദനയുമായാണ് വെള്ളാര്‍കുളം സ്വദേശിനി ജീവിച്ചത്. പഠനകാലത്തൊക്കെ എഴുതുമ്പോഴും വേദന ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. വേദന കലശലായതോടെ കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇത്രയും നാളും യുവതിയെ വലച്ച വേദനയുടെ കാരണം കണ്ടെത്തിയത് ഒരു വളപ്പൊട്ടായിരുന്നു ഇത്രനാള്‍ യുവതിയെ വിഷമിപ്പിച്ചത്. വലതു കയ്യിലെ തള്ളവിരലിനോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് വളപ്പൊട്ട് നീക്കം ചെയ്തത്. 14 വയസില്‍ കല്ലില്‍ തുണി കഴുകുന്നതിനിടെയാണ് കുപ്പിവള പൊട്ടി കൈയ്യില്‍ കയറിയത്. അന്ന് മുറിഞ്ഞ കൈയ്യില്‍ നിന്ന് വളപ്പൊട്ട് വലിച്ചെടുത്തെങ്കിലും കൈവെള്ളയില്‍ കയറിയതിന്റെ ബാക്കി അവിടെ തന്നെ പൊട്ടി ഇരിക്കുകയായിരുന്നു. 32 വര്‍ഷമായി കൈയ്യില്‍ ഇരുന്ന വളപ്പൊട്ടിന് ഒന്നര സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് വളപ്പൊട്ട് കൈയ്യില്‍ നിന്ന് നീക്കം ചെയ്തത്.
Read More