‘ചക് ദേ ഇന്ത്യ’ സിനിമയ്ക്കു പ്രചോദനമായ മിര്‍ രഞ്ജന്‍ നേഗിയ്ക്കു കള്ളക്കടത്തു കേസില്‍ സസ്‌പെന്‍ഷന്‍; ഡ്യൂട്ടി ഇനത്തില്‍ 26 കോടി വെട്ടിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപണം

മുംബൈ : ഷാരുഖ് ഖാന്‍ നായകനായ ‘ചക്‌ദേ ഇന്ത്യ’ ഇന്ത്യയില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച കായികചിത്രങ്ങളില്‍ ഒന്നാണ്. ഇതിനു പ്രചോദനമായതാവട്ടെ ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ഗോള്‍കീപ്പറും വിജയഗാഥകള്‍ രചിച്ച പരിശീലകനുമായ മിര്‍ രഞ്ജന്‍ നേഗിയുടെ ജീവിതവും. ഇപ്പോള്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായ മിര്‍ രഞ്ജന്‍ നേഗി കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായെന്നതാണ് പുതിയ വാര്‍ത്ത.മുംബൈ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണു നടപടി. സഹപ്രവര്‍ത്തകനായ വി.എം.ഗണൂവിനെയും സസ്‌പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ കള്ളക്കടത്തുകാര്‍ക്കു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതു കാരണം ഡ്യൂട്ടി ഇനത്തില്‍ 26 കോടി രൂപയുടെ നഷ്ടമുണ്ടായതായി കഴിഞ്ഞ മേയില്‍ കസ്റ്റംസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നു രഞ്ജനെയും ഗണൂവിനെയും യഥാക്രമം കൊല്‍ക്കത്തയിലേക്കും ചെന്നൈയിലേക്കും സ്ഥലംമാറ്റുകയും ചെയ്തു. ഇരുവരുടെയും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇപ്പോഴാണ് ഒപ്പുവച്ചത്. തുടര്‍ നടപടികളുടെ…

Read More