തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ മരിച്ചത് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായതിനു ശേഷം ! ഗുഹ്യഭാഗങ്ങളില്‍ ലാത്തി കയറ്റി; ജോര്‍ജ് ഫ്‌ളോയിഡ് മോഡല്‍ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു…

കോവിഡ് ഭീതിയ്ക്കിടയിലും ലോകത്ത് പ്രതിഷേധം ആളിക്കത്തിച്ച സംഭവമായിരുന്നു അമേരിക്കയില്‍ കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് നിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നത്. ഇപ്പോഴിതാ അതേ മോഡല്‍ സംഭവങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുകയാണ്. തൂത്തുക്കുടിയിലെ അച്ഛനും മകനും പോലീസ് കസ്റ്റഡില്‍ മരണപ്പെട്ടത് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ ശേഷമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജൂണ്‍ 18 വ്യാഴാഴ്ച രാത്രി 8.15നു നടന്ന സംഭവത്തിലാണ് പോലീസ് അടുത്ത ദിവസങ്ങളില്‍ തന്നെ കണക്കു തീര്‍ത്തത്. എല്ലാ കടകളും തുറന്നിരിക്കുമ്പോള്‍ തങ്ങളുടെ കടകള്‍ മാത്രം എന്തിന് അടയ്ക്കണം എന്ന് ചോദിച്ചതായിരുന്നു ആ അച്ഛനും മകനും ചെയ്ത തെറ്റ്. ജയരാജ് (59), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ കൊല്ലപ്പെട്ടത്. കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.യുഎസിലെ മിനിയപൊളിസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിനു സമാനമായ ക്രൂരതയാണു…

Read More

പോലീസിന്റെ എല്ലാ നുണവാദങ്ങളും പൊളിഞ്ഞു; ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പിനുള്ളില്‍ തന്നെയെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്…

കൊച്ചി:കസ്റ്റഡിയില്‍ മരിച്ച വരാപ്പുഴ സ്വദേശി ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ തന്നെയെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് . പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഈ ചിത്രങ്ങള്‍.ശ്രീജിത്തിന് സംഘര്‍ഷത്തിനിടെയാണ് മര്‍ദ്ദമേറ്റതെന്നായിരുന്നു പോലീസിന്റെ വാദം. ഇത് പൊളിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ ധരിക്കാത്ത നിലയില്‍ ലോക്കപ്പില്‍ കിടക്കുന്ന ശ്രീജിത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടിവസ്ത്രം മാത്രമാണ് ശ്രീജിത്ത് ധരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തില്‍ ഒരിടത്തുപോലും മര്‍ദ്ദനത്തിന് പാടുകളില്ല. അറസ്റ്റിലായ ആറിന് രാത്രി 11.03ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രമാണിത്. ഇതിനു ശേഷമാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നും ലോക്കപ്പ് മര്‍ദ്ദനത്തിലേക്ക് മാരകമായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതോടെ വ്യക്തമാകുന്നു. ശ്രീജിത്തിനെ റൂറല്‍ എസ്.പിയുടെ ആര്‍.ടി.എഫ് പോലീസ് വീട്ടില്‍ നിന്നും പിടികൂടുമ്പോള്‍ തന്നെ ചെറിയ തോതില്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പാടുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ആര്‍.ടി.എഫ് ശ്രീജിത്തിനെ മുനമ്പം പോലീസിന് കൈമാറുകയും അവിടെ നിന്ന്…

Read More