തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ മരിച്ചത് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായതിനു ശേഷം ! ഗുഹ്യഭാഗങ്ങളില്‍ ലാത്തി കയറ്റി; ജോര്‍ജ് ഫ്‌ളോയിഡ് മോഡല്‍ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു…

കോവിഡ് ഭീതിയ്ക്കിടയിലും ലോകത്ത് പ്രതിഷേധം ആളിക്കത്തിച്ച സംഭവമായിരുന്നു അമേരിക്കയില്‍ കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് നിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നത്. ഇപ്പോഴിതാ അതേ മോഡല്‍ സംഭവങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുകയാണ്. തൂത്തുക്കുടിയിലെ അച്ഛനും മകനും പോലീസ് കസ്റ്റഡില്‍ മരണപ്പെട്ടത് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ ശേഷമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജൂണ്‍ 18 വ്യാഴാഴ്ച രാത്രി 8.15നു നടന്ന സംഭവത്തിലാണ് പോലീസ് അടുത്ത ദിവസങ്ങളില്‍ തന്നെ കണക്കു തീര്‍ത്തത്. എല്ലാ കടകളും തുറന്നിരിക്കുമ്പോള്‍ തങ്ങളുടെ കടകള്‍ മാത്രം എന്തിന് അടയ്ക്കണം എന്ന് ചോദിച്ചതായിരുന്നു ആ അച്ഛനും മകനും ചെയ്ത തെറ്റ്. ജയരാജ് (59), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ കൊല്ലപ്പെട്ടത്. കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.യുഎസിലെ മിനിയപൊളിസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിനു സമാനമായ ക്രൂരതയാണു…

Read More