ലോക്ക്ഡൗണില്‍ പോലീസിനെ പേടിച്ച് അച്ഛന്‍ വീട്ടിലിരുന്നപ്പോള്‍ റിക്ഷയുമായി റോഡിലിറങ്ങി 14കാരി ! നന്ദിനിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ…

ലോക്ഡൗണില്‍ റോഡിലിറങ്ങിയാല്‍ പോലീസ് പൊക്കുമെന്ന് ഭയന്ന് പിതാവ് വീട്ടിലിരുന്നപ്പോള്‍ സൈക്കിള്‍റിക്ഷയുമായി റോഡിലിറങ്ങി 14കാരി. ബിഹാറിലെ സസാരം ജില്ലയിലെ ലോക്ക് ഡൗണിലെ കാഴ്ചകളില്‍ ഒന്നായി മാറുകയാണ് നന്ദിനി കുമാരി. പിതാവിന് ജോലി ചെയ്യാന്‍ സാഹചര്യം ഇല്ലാതായതിനെ തുടര്‍ന്നായിരുന്നു യാത്രക്കാരുമായി സവാരി പോകാന്‍ സൈക്കിള്‍ റിക്ഷയുമായി നന്ദിനി തെരുവിലെത്തിയത്. പോലീസ് ഇടപെടലില്‍ റിക്ഷാ സവാരിക്ക് താല്‍ക്കാലികമായി വിട പറഞ്ഞ് പിതാവ് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയതോടെയാണ് നന്ദിനി കുമാരി ഒരു മാസമായി പകരക്കാരിയായത്. ദിവസം 100 മുതല്‍ 200 രൂപ വരെ ഇതിലൂടെ നന്ദിനി കുമാരി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഗതാഗത നിയമങ്ങള്‍ നന്ദിനി കുമാരിക്ക് മനപ്പാഠമാണ്. എല്ലാം പാലിച്ചാണ് ആള്‍ക്കാരേയും കയറ്റി പോകുന്നത്. പെണ്‍കുട്ടിയുടെ ധൈര്യത്തെ പലരും പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. പ്രതിസന്ധി കാലഘട്ടത്ത് മാതാപിതാക്കളെ ഒരു പെണ്‍കുട്ടിക്ക് എങ്ങിനെ സഹായിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നന്ദിനി…

Read More