‘ഇതാണയാള്‍’ എന്ന് സാക്ഷാല്‍ അജ്മല്‍ കസബിനു നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ദേവികയ്ക്ക് വെറും പത്തു വയസ് ! ഐപിഎസ് നേടണമെന്ന ആഗ്രഹവുമായി ബാന്ദ്രയിലെ ആ ഒറ്റമുറി വീട്ടില്‍ കഴിയുന്ന ദേവിക നട്‌വര്‍ലാലിന്റെ കഥ

കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് വിജയം കൈവരിച്ച നിരവധി വനിതകള്‍ നമുക്കു മുമ്പിലുണ്ട്. ആ പാതയിലൂടെയാണ് ദേവിക നട്‌വര്‍ലാലിന്റെയും പ്രയാണം. ക്രച്ചസിന്റെ സഹായത്തോടെ കോടതിയുടെ പടി കയറി സാക്ഷിക്കൂട്ടില്‍നിന്ന് ‘ഇതാണയാള്‍’ എന്നു സാക്ഷാല്‍ അജ്മല്‍ കസബിനു നേരേ വിരല്‍ ചൂണ്ടുമ്പോള്‍ ദേവിക നട്വര്‍ലാല്‍ റോട്ടോവാന് 10 വയസ് തികഞ്ഞിരുന്നില്ല. ചിലപ്പോഴൊക്കെ ദേവിക മുംബൈ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ പോയി നില്‍ക്കാറുണ്ട്. വലതുകാലില്‍ മുറിവുണങ്ങിയ പാടിലൂടെ വേദന അരിച്ചുകയറുന്നതായി തോന്നും. ‘കസബിന്റെ മകള്‍’ എന്നു പരിഹസിച്ച് സഹപാഠികളും ബന്ധുക്കളും ഒറ്റപ്പെടുത്തിയതിന്റെ വേദന തികട്ടിവരും. ഉടന്‍ തന്നെ ഐപിഎസ് നേടണമെന്ന ദൃഢനിശ്ചയം മനസില്‍ വരും. ബാന്ദ്രയിലെ ഒറ്റമുറി വീട്ടിലെ ദാരിദ്ര്യം മറക്കും. ഭീകരവാദത്തിന്റെ വേരറുക്കാനുള്ള കരളുറപ്പുമായി മടങ്ങും. പുനെയില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠനെ കാണാനുള്ള യാത്രയിലാണു ദേവിക 2008 നവംബര്‍ 26-ന് സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ ചെന്നത്. വെടിയൊച്ച കേട്ട്…

Read More