ഐ​പി​എ​സ് ഉ​ദ്യോ​സ്ഥ​ന്റെ കാ​റി​ല്‍ ച​വി​ട്ടി ! ന​ടി ഡിം​പി​ളി​നെ​തി​രേ കേ​സ്…

തെ​ന്നി​ന്ത്യ​ന്‍ ന​ടി ഡിം​പി​ള്‍ ഹ​യാ​തി​ക്കും സു​ഹൃ​ത്തി​നു​മെ​തി​രേ ക്രി​മി​ന​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ഹു​ല്‍ ഹെ​ഗ്‌​ഡെ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം കേ​ടു​വ​രു​ത്തി​യ​തി​നാ​ണ് കേ​സ്. ജൂ​ബി​ലി ഹി​ല്‍​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് സ​മു​ച്ച​യ​ത്തി​ന്റെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് ന​ടി​യു​ടെ സു​ഹൃ​ത്തി​ന്റെ കാ​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വാ​ഹ​ന​വും ത​മ്മി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ ഇ​ടി​ച്ചി​രു​ന്നു. കാ​റി​ന് കേ​ടു​പാ​ടും പ​റ്റി. ഇ​തോ​ടെ ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ ഡ്രൈ​വ​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ ന​ടി​യോ​ട് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യി. ത​ര്‍​ക്കം മൂ​ത്ത​പ്പോ​ള്‍ പ്ര​കോ​പി​ത​യാ​യ ഡിം​പി​ള്‍ ഹ​യാ​തി കാ​റി​ല്‍ ച​വി​ട്ടി കേ​ടു​പാ​ടു​വ​രു​ത്തി​യെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ ആ​രോ​പ​ണം. തു​ട​ര്‍​ന്ന് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഡ്രൈ​വ​ര്‍ ജൂ​ബി​ലി ഹി​ല്‍​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ന​ടി മ​നഃ​പൂ​ര്‍​വം കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​റു​ടെ ആ​രോ​പ​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്താ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​പോ​ലീ​സ് ഡ്രൈ​വ​ര്‍ ഇ​തി​നു…

Read More

ഐപിഎസുകാരന്റെ മാതാപിതാക്കള്‍ ഇപ്പോഴും താമസിക്കുന്നത് മണ്‍കുടിലില്‍ ! ജഗദീഷ് അടഹള്ളിയുടെ കുടുംബത്തിന്റെ കഥ ഇങ്ങനെ…

സ്വന്തം മകന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവില്‍ സര്‍വീസ് വിജയിച്ച് ഐപിഎസുകാരനായിട്ടും അവനൊപ്പം പോകാതെ തങ്ങളുടെ മണ്‍കുടിലില്‍ കഴിയുന്ന മാതാപിതാക്കള്‍ ഏവര്‍ക്കും മാതൃകയാവുകയാണ്. നിരവധി ബുദ്ധിമുട്ടുകളും, കഷ്ടതകളും സഹിച്ചാണ് അവര്‍ മകനെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാക്കി തീര്‍ത്തത്. വലിയ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒന്നുമില്ലാത്ത അവര്‍, മകനൊപ്പം പോകാതെ ഇന്നും ഒരു അലുമിനിയം ഷീറ്റ് കൊണ്ട് മറച്ച ഒരു മണ്‍ കുടിലിലാണ് താമസിക്കുന്നത്. മകന്റെ പ്രശസ്തിയിലും, സൗഭാഗ്യങ്ങളിലും അവര്‍ സന്തോഷിക്കുന്നുവെങ്കിലും, അതിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഈ മണ്‍കുടിയിലും, ചുറ്റുമുള്ള പറമ്പുമാണ് അവരുടെ ജീവിതം. കഗ്വാഡ് താലൂക്കിലെ മാള്‍ ഗ്രാമത്തിലാണ് 63 കാരനായ ശ്രീകാന്തും 53 കാരിയായ സാവിത്രിയും താമസിക്കുന്നത്. ദാരിദ്ര്യമാണ് തന്റെ കുട്ടിയ്ക്ക് പഠിക്കാനുള്ള ഊര്‍ജ്ജമായതെന്ന് അവര്‍ പറയുന്നു. മകന്‍ ജഗദീഷ് അടഹള്ളി യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് 440-ാം റാങ്ക് നേടി, അവരുടെ അഭിമാനമായി മാറിയിരിക്കയാണ്.…

Read More

ഐ​പി​എ​സ് പ്ര​മോ​ഷ​ന്‍; പോ​ലീ​സ് സേ​ന​യി​ലെ അ​തൃ​പ്തി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ലേ​ക്ക്; സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​വേ​ദ​നം ന​ല്‍​കി

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: സം​സ്ഥാ​ന​ത്ത് നാ​ലു​വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സീ​നി​യ​ര്‍ ഡി​വൈ​എ​സ്പി മാ​രു​ടെ പ്ര​മോ​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക്. ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷം സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ ഡി​വൈ​എ​സ്പി​മാ​രെ എ​സ്പി​മാ​രാ​യി പ്ര​മോ​ട്ട് ചെ​യ്യാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പോ​ലീ​സ് സീ​നി​യ​ര്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഇ.​എ​സ്. ബി​ജു​മോ​ന്‍, സെ​ക്ര​ട്ട​റി ഡി​വൈ​എ​സ്പി വി.​സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്ക് സം​ഘ​ട​ന ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ കോ​പ്പി രാ​ഷ്‌​ട്ര​ദീ​പി​ക​ക്ക് ല​ഭി​ച്ചു. എ​സ്‌​ഐ യാ​യി സ​ര്‍​വീ​സി​ല്‍ ക​യ​റി ഐ​പി​എ​സ് ല​ഭി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ.​ജി. സൈ​മ​ണ്‍ ഡി​സം​ബ​റി​ല്‍ വി​ര​മി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ല്‍ എ​സ്‌​ഐ​യാ​യി സ​ര്‍​വീ​സി​ല്‍ ക​യ​റി പ്ര​മോ​ഷ​നി​ലൂ​ടെ എ​സ്പി​യാ​യ​വ​രോ ഐ​പി​എ​സ് ല​ഭി​ച്ച​വ​രോ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​ണ് സം​ഘ​ട​നാ ത​ല​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ഥ​ര്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള പോ​ലീ​സി​ല്‍ നി​ല​വി​ല്‍ 52 ഐ​പി​എ​സ് പോ​സ്റ്റു​ക​ളി​ലാ​ണ്…

Read More

അന്ന് കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ഒരു കോടി നേടിയ മിടുക്കന്‍ ! ഇന്ന് ഒരു ഐപിഎസുകാരന്‍; രവി മോഹനെക്കുറിച്ചറിയാം…

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രവിമോഹന്‍ സൈനി അമിതാഭ് ബച്ചന്‍ അവതാരകനായി എത്തിയ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയത്. 2001ല്‍ ആയിരുന്നു അത്. പ്രായം വെറും പതിനാല്. അന്ന് ബിഗ്ബി ചോദിച്ച 15 ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം പറഞ്ഞ് ഒരു കോടി രൂപയുമായിട്ടാണ് ആ പത്താംക്ലാസുകാരന്‍ മടങ്ങിയത്. ഒരു കോടി നേടുന്ന ആദ്യ മത്സരാര്‍ഥി എന്ന ബഹുമതിയും അതോടെ ആ കൗമാരക്കാരന് സ്വന്തമായി. അന്നത്തെ ആ പതിനാലുകാരന്‍ ഇന്ന് ഗുജറാത്തിലെ പോര്‍ബന്തറിലെ എസ്.പിയായി ചുമതലയേറ്റിരിക്കുകയാണ്. ഗുജറാത്ത് കേഡറിലെ 2014 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രവി മോഹന്‍ (33) ബുധനാഴ്ചയാണ് ചുമതലയേറ്റത്. ഇതിനുമുമ്പ് അദ്ദേഹം രാജ്‌കോട്ട് സിറ്റി പൊലീസ് സോണ്‍ 1 ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ജയ്പൂരിലെ മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് നേടി. പിതാവ്…

Read More

ഉത്തര്‍പ്രദേശിലെ സാധാരണക്കാരനായ കര്‍ഷകന്റെ മകള്‍; വളര്‍ത്തിയത് വിധവയായ അമ്മ; ഐപിഎസ് നേടിയ ഇല്‍മ അഫ്രോസിന്റെ ജീവിതം ഏവര്‍ക്കും മാതൃക…

അച്ഛന് കാന്‍സര്‍ ആണെന്നു തിരിച്ചറിയപ്പെട്ടപ്പോള്‍ ഇല്‍മ അഫ്രോസിന് പ്രായം 14 മാത്രമായിരുന്നു.അച്ഛന്റെ മരണശേഷം അവളെയും 12 വയസുള്ള സഹോദരനെയും വളര്‍ത്താന്‍ അമ്മ സുഹൈല പര്‍വീണ്‍ ഏറെ പാടുപെട്ടു.സാധാരണ എല്ലാവരും ഒരു പ്രായമാകുമ്പോള്‍ സ്ത്രീധനവും കൊടുത്ത് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കുന്ന പതിവു തെറ്റിച്ച വ്യക്തിയായിരുന്നു അവര്‍.പകരം, അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. നാട്ടിലെ സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അവള്‍ പ്രശസ്തമായ സെന്റ്. സ്റ്റീഫന്‍സ് കോളേജില്‍ ഫിലോസഫിയില്‍ ബിരുദത്തിന് പ്രവേശനം നേടി. ‘തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു അത്. പ്രൊഫസര്‍മാര്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമിനും അപ്പുറത്തേക്ക് ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഓരോരുത്തരെയും അവരവരുടെ ചിന്താശേഷിയെ വളര്‍ത്താന്‍ കഴിഞ്ഞു’ ഇല്‍മ പറയുന്നു. ആ സമയത്താണ് ഇല്‍മയുടെ മനസ്സില്‍ ‘സിവില്‍ സര്‍വീസ്’ എന്ന ആഗ്രഹം മുള പൊട്ടുന്നത്. ഫിലോസഫിയുടെ ആഴങ്ങളിലേക്കുള്ള യാത്രയും അവിടെ തുടങ്ങി. ഗാന്ധിജിയെ കുറിച്ചും മറ്റും ആഴത്തില്‍ അറിവ് നേടി.…

Read More

‘ഇതാണയാള്‍’ എന്ന് സാക്ഷാല്‍ അജ്മല്‍ കസബിനു നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ദേവികയ്ക്ക് വെറും പത്തു വയസ് ! ഐപിഎസ് നേടണമെന്ന ആഗ്രഹവുമായി ബാന്ദ്രയിലെ ആ ഒറ്റമുറി വീട്ടില്‍ കഴിയുന്ന ദേവിക നട്‌വര്‍ലാലിന്റെ കഥ

കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് വിജയം കൈവരിച്ച നിരവധി വനിതകള്‍ നമുക്കു മുമ്പിലുണ്ട്. ആ പാതയിലൂടെയാണ് ദേവിക നട്‌വര്‍ലാലിന്റെയും പ്രയാണം. ക്രച്ചസിന്റെ സഹായത്തോടെ കോടതിയുടെ പടി കയറി സാക്ഷിക്കൂട്ടില്‍നിന്ന് ‘ഇതാണയാള്‍’ എന്നു സാക്ഷാല്‍ അജ്മല്‍ കസബിനു നേരേ വിരല്‍ ചൂണ്ടുമ്പോള്‍ ദേവിക നട്വര്‍ലാല്‍ റോട്ടോവാന് 10 വയസ് തികഞ്ഞിരുന്നില്ല. ചിലപ്പോഴൊക്കെ ദേവിക മുംബൈ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ പോയി നില്‍ക്കാറുണ്ട്. വലതുകാലില്‍ മുറിവുണങ്ങിയ പാടിലൂടെ വേദന അരിച്ചുകയറുന്നതായി തോന്നും. ‘കസബിന്റെ മകള്‍’ എന്നു പരിഹസിച്ച് സഹപാഠികളും ബന്ധുക്കളും ഒറ്റപ്പെടുത്തിയതിന്റെ വേദന തികട്ടിവരും. ഉടന്‍ തന്നെ ഐപിഎസ് നേടണമെന്ന ദൃഢനിശ്ചയം മനസില്‍ വരും. ബാന്ദ്രയിലെ ഒറ്റമുറി വീട്ടിലെ ദാരിദ്ര്യം മറക്കും. ഭീകരവാദത്തിന്റെ വേരറുക്കാനുള്ള കരളുറപ്പുമായി മടങ്ങും. പുനെയില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠനെ കാണാനുള്ള യാത്രയിലാണു ദേവിക 2008 നവംബര്‍ 26-ന് സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ ചെന്നത്. വെടിയൊച്ച കേട്ട്…

Read More

ദൈവമേ പാവങ്ങള്‍ക്ക് ഇത്രയധികം സൗന്ദര്യം കൊടുക്കരുതേ ! തന്റെ സങ്കല്‍പ്പത്തിലെ നായകനായ ഐപിഎസുകാരനെ കാണാന്‍ പഞ്ചാബി പെണ്‍കുട്ടി മധ്യപ്രദേശിലെത്തി; പെണ്‍കുട്ടികളെക്കൊണ്ട് സഹികെട്ട് യുവ ഐപിഎസുകാരന്‍…

ഉജ്ജയിന്‍: ഇന്ത്യയില്‍ സാധാരണമായി ക്രിക്കറ്റ് താരങ്ങള്‍ക്കും സിനിമാതാരങ്ങള്‍ക്കുമാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ ഡിമാന്‍ഡ്. സുന്ദരന്മാരായ താരങ്ങളോടുള്ള ആരാധന പലപ്പോഴും പരിധികള്‍ ലംഘിക്കാറുമുണ്ട്. എന്നാല്‍ മധ്യപ്രദേശിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ഇതേ പ്രശ്‌നമാണ് അനുഭവിക്കുന്നത്. മധ്യപ്രദേശിലെ പോലീസ് സൂപ്രണ്ട് സച്ചിന്‍ അതുല്‍ക്കറിനാണ് ഇത്തരത്തില്‍ സൗന്ദര്യം ശാപമായി മാറിയത്. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സച്ചിന്‍ അതുല്‍ക്കര്‍ ഐപിഎസിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധനമൂത്ത പെണ്‍കുട്ടിയാണ് പോലീസിനെ വട്ടം ചുറ്റിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് 27കാരിയായ പെണ്‍കുട്ടി പഞ്ചാബില്‍ നിന്നും തന്റെ സങ്കല്‍പ്പത്തിലുള്ള നായകനെത്തേടി ഉജ്ജയിനിയിലെത്തിയത്. തുടര്‍ന്ന് ഈ പെണ്‍കുട്ടി എസ്പിയെ കാണുന്നതിന് ഓഫീസിലും പരിപാടിയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങളിലും എത്തി. ഇവര്‍ ഒന്നിനും വഴങ്ങാത്ത ഒരാളാണെന്നും വനിതാ പോലീസ് സ്റ്റേഷന്‍ ചാര്‍ജ്ജുള്ള രേഖ വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ പെണ്‍കുട്ടി കൂട്ടാക്കുന്നില്ലെന്നും രേഖ വര്‍മ്മ പറഞ്ഞു. അതുലിനെ…

Read More

പതിനെട്ടു വര്‍ഷം നീണ്ട കരിയറില്‍ ട്രാന്‍സ്ഫര്‍ വാങ്ങിക്കൂട്ടിയത് 41 തവണ; രാഷ്ട്രീയക്കാരെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള സമ്മാനം; രൂപ മൗദ്ഗില്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ സംഭവബഹുലമായ ജീവിതം ഇങ്ങനെ…

രൂപ ഡി മൗദ്ഗില്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയെ നമ്മള്‍ നമിക്കണം. കാരണം പതിനെട്ടു വര്‍ഷം നീണ്ട കരിയറിനിടയില്‍ ഇവര്‍ നേരിട്ട വെല്ലുവിളികളും അവയുടെ അതിജീവനവും പുതുതലമുറയ്ക്ക് ഒരു പാഠമാണ്. നമ്മെ മുന്നോട്ട് നയിക്കേണ്ടത് ആര്‍ക്കുമുന്നിലും അടിയറവ് വെക്കാത്ത മനസ്സും വിശ്വാസവും മാത്രമായിരിക്കണമെന്ന് ഇവര്‍ ബീയിങ് യു എന്ന ഫേസ്ബുക്ക് പേജില്‍ പങ്കു വച്ച കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… എന്റെ എട്ടാമത്തെ വയസില്‍ തന്നെ എന്റെ താത്പര്യം സിവില്‍ സര്‍വീസില്‍ ആണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. അതിന് ഞാന്‍ ഒരു മാറ്റവും വരുത്തിയില്ല. 2000ത്തില്‍ യുപിഎസ്‌സി പരീക്ഷയില്‍ 43ാം റാങ്ക് ലഭിച്ചപ്പോഴും എനിക്കറിയാമായിരുന്നു ഞാന്‍ ഐപിഎസിലാണ് ചേരാന്‍ ആഗ്രഹിക്കുന്നത് എന്ന്. എന്റെ പതിനെട്ട് വര്‍ഷം നീണ്ട കരിയറില്‍ എന്നെ 41 തവണയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. പക്ഷേ എന്റെ സീനിയര്‍ ഉദ്യോഗസ്ഥരും എനിക്ക് മുന്‍പേ ഉണ്ടായവരും അവഗണിക്കുന്ന ‘ഡേര്‍ട്ടി…

Read More