ധന്യ ഇരകളായ പുരുഷന്മാരെ വീഴ്ത്തിയിരുന്നത് അമിത വികാര പ്രകടനത്തിലൂടെ ! മസിലു പിടിക്കുന്നവരെ മയക്കാന്‍ ധന്യയുടെ പൊടിക്കൈകള്‍ ഇങ്ങനെ…

സമൂഹമാധ്യമങ്ങളിലൂടെ വമ്പന്മാരുമാരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ഹണിട്രാപ്പ് കെണിയില്‍ പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ധന്യാ ബാലന്‍ ആള് നിസ്സാരക്കാരിയല്ല. അപമാനം ഭയന്ന് ഇരകള്‍ പരാതി നല്‍കാന്‍ കൂട്ടാക്കാതിരുന്നതാണ് വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ധന്യയ്ക്ക് വളമായത്. കേരളത്തിനകത്തും പുറത്തുമായി പലരുടെ കൈയ്യില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. നഗ്നഫോട്ടോ കാട്ടി ഇന്‍ഷുറന്‍സ് ഏജന്റിനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പിന്റെ വ്യാപ്തി പുറംലോകത്തിന് വെളിപ്പെട്ടത്. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ധന്യ ഇരകളെ വലവീശിപ്പിടിച്ചിരുന്നത്. വ്യാജപ്പേരുകളിലൂടെയും അക്കൗണ്ടുകളിലൂടെയുമാണ് ധന്യയുടെ ഇരപിടിത്തം. കസ്റ്റംസ് ഓഫീസര്‍,ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തുന്നത്. സിവില്‍ സര്‍വീസുകാരിയായി പരിചയപ്പെടുത്തുമ്പോള്‍ ഇരകളോട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ…

Read More