പേര് ചൊല്ലി വിളിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം ! നിലത്ത് വിതറിയ ബിസ്‌ക്കറ്റുകള്‍ ബലമായി തീറ്റിച്ചു;പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍…

മഹാരാഷ്ട്രയില്‍ 20കാരന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിനൊപ്പം നിലത്ത് വലിച്ചെറിഞ്ഞ ബിസ്‌കറ്റ് ബലംപ്രയോഗിച്ച് തീറ്റിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയത്. പുനെ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവാവിനെ ബെല്‍റ്റ് ഊരി തല്ലുന്നതിന്റെ അതിദാരുണമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെല്‍റ്റ് ഊരി തല്ലുന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് മറ്റു പ്രതികളും മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്ന് നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ ബിസ്‌ക്കറ്റുകള്‍ ബലംപ്രയോഗിച്ച് തീറ്റിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതികളില്‍ ഒരാളെ പേര് ചൊല്ലി വിളിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭായ് എന്ന് വിളിക്കുന്നതിന് പകരം പേര് ചൊല്ലി വിളിച്ചതില്‍ അരിശം പൂണ്ട പ്രതി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

Read More