കോട്ടയം: സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലേക്കു കടന്നതോടെ പല നിയോജക മണ്ഡലങ്ങളിലും പട്ടികയിൽ കടന്നുകയറാൻ തിരക്കിട്ട ശ്രമം. സ്ഥാനാർഥിത്വം കിട്ടിയില്ലെങ്കിലും സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലെങ്കിലും കയറിക്കൂടാനാണ് പലരുടേയും ശ്രമം. ഭാവിയിലേക്കുള്ള നിക്ഷേപം ഇത്തവണ സ്ഥാർഥിത്വം കിട്ടിയില്ലെങ്കിലും ഭാവിയിൽ അതു പ്രയോജനപ്പെടുമെന്ന വിലയിരുത്തലിലാണ് ഈ പരക്കംപാച്ചിൽ. അന്പലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് പട്ടികയിൽ കടന്നുകയറാനും കോൺഗ്രസിലെ പലരും രംഗത്തുണ്ട്. കരിമണൽ ലോബിയുടെ അടുപ്പക്കാർ പോലും ഇങ്ങനെ ഇടിച്ചു നിൽക്കുന്നുണ്ടെന്നാണ് മണ്ഡലത്തിലെ വർത്തമാനം. മുൻ എംഎൽഎമാരിൽ ചിലർ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച മട്ടിൽ രംഗത്തുണ്ട്. അതിനൊപ്പമാണ് മറ്റു ചിലരും ഇടിക്കുന്നത്. ഇതിൽ യുവാക്കൾ അടക്കമുള്ളവരുണ്ട്. ഇത്തവണ യുവാക്കളെ കാര്യമായി പരിഗണിക്കുമെന്ന തീരുമാനത്തിന്റെ പിൻബലത്തിൽ എങ്ങനെയും പട്ടികയിൽ കയറിക്കൂടാനുള്ള നീക്കമാണ് ഇവരിലിൽ ചിലർ നടത്തുന്നത്. ചരടുവലികൾ സജീവം എന്നാൽ, ഇങ്ങനെ രംഗത്തുള്ളവരെ ഒതുക്കാൻ കോൺഗ്രസ് പാർട്ടിയിലുള്ള മറുവിഭാഗവും ചരടുവലികൾ നടത്തുന്നുണ്ട്. ഒരു…
Read MoreTag: election-2021
തമ്പ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം..! വിവാദമായി ‘ചെത്തുകാരന്റെ മകൻ’; തേച്ചുമായ്ച്ചു പാർട്ടി
തൃശൂർ: ‘തമ്പ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം.’ എൽഡിഎഫ് പ്രവർത്തകർ തൃശൂർ എംജി റോഡിനു സമീപം നടത്തിയ ചുമരെഴുത്ത് വിവാദമായി. ഫേസ്ബുക്കിൽ വൈറലായതോടെ എതിരഭിപ്രായങ്ങളും ഉയർന്നു. ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങൾ സിപിഎം പ്രവർത്തകർ തന്നെ മായ്ച്ചുകളഞ്ഞു. ഇപ്പോൾ മതിലിൽ പിണറായി വിജയന്റെ ചിത്രം ബാക്കിയുണ്ട്. വിവാദ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിലർ രണ്ടു ചിത്രങ്ങളും ചേർത്ത് ട്രോളുണ്ടാക്കി. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ എംപിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്നു വിശേഷിപ്പിച്ചു വിവാദത്തിനു തുടക്കം കുറിച്ചത്.
Read Moreവൈക്കം കൂടി വിട്ടുകൊടുക്കുക, നമുക്ക് സംപൂജ്യരായി പ്രവര്‍ത്തിക്കാം..! സീറ്റ് വിഭജനം; കോട്ടയത്ത് സിപിഐയെ ഒതുക്കിയെന്ന് ആക്ഷേപം, അമർഷം പുകയുന്നു…
കോട്ടയം: എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു. ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ. എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ…
Read Moreആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി! സീറ്റു നില ഇങ്ങനെ…
തിരുവനന്തപുരം: ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. ബുധനാഴ്ച നടന്ന ഉഭയകക്ഷി ചർച്ചകൾക്കൊടുവിലണ് സീറ്റുകൾ സംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് സിപിഎം 85, സിപിഐ 25, കേരള കോൺഗ്രസ് (ജോസ്) 13, ജെഡിഎസ് 4, എൽജെഡി 3, ഐഎൻഎൽ 3 എൻസിപി 3, കേരള കോൺഗ്രസ് (ബി) 1, കേരള കോൺഗ്രസ് (എസ്) 1, ആർഎസ്പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില. ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്എമ്മിന് നൽകാൻ ധാരണയായതോടെയാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയായത്. സിപിഐ എതിർപ്പ് മറികടന്നാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്. കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകളാണ് ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നൽകുക. തർക്കങ്ങളില്ലാതെ പൂർത്തിയാകുമെന്ന് കരുതിയ സീറ്റ് ചർച്ച ചങ്ങനാശേരി…
Read Moreമന്ത്രി ബാലന്റെ ഭാര്യയ്ക്ക് സീറ്റില്ല; പ്രവർത്തകരുടെ എതിർപ്പ് രൂക്ഷം; നീക്കം സിപിഎം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു
തിരുവനന്തപുരം: എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെയും താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് ജമീല മത്സരിക്കേണ്ടെന്ന നിലപാടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയത്. ജമീലയ്ക്ക് പകരം പി.പി.സുമോദ് തരൂരിൽ എൽഡിഎഫിനായി ജനവിധി തേടും. ബാലൻ മാറുന്ന ഒഴിവിൽ ജമീല സ്ഥാനാർഥിയാകുന്നത് ജില്ലയിലുടനീളം അണികൾക്കിടയിലും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം മറികടന്ന് സംസ്ഥാന നേതൃത്വമാണ് ജമീലയുടെ പേര് തരൂർ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ പലയിടത്തും എതിർപ്പ് പരസ്യമായതോടെ സംസ്ഥാന നേതൃത്വം തീരുമാനത്തിൽ നിന്നും പിന്നോട്ടുപോവുകയായിരുന്നു.
Read Moreദേശീയ നേതൃത്വത്തിന് വിമുഖത, മുരളീധരന്റെ കാര്യത്തിൽ അവ്യക്തത; കേന്ദ്ര സഹമന്ത്രിയുടെ പരാജയം സര്‍ക്കാരിന് ക്ഷീണമാകുമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കേരളത്തിലെ ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ വി. മുരളീധരന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന് വിമുഖത. സംസ്ഥാനത്ത് നൂറുശതമാനം വിജയം ഉറപ്പുനല്‍കാന്‍ കഴിയുന്ന സുരക്ഷിത മണ്ഡലമില്ലാത്തതാണ് കേന്ദ്ര സഹമന്ത്രിയെ മത്സരിപ്പിക്കുന്നതില്‍ നിന്നു ദേശീയ നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി പരാജയപ്പെടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട കാര്യം പൂര്‍ണമായും ദേശീയ നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്. വി. മുരളീധരനും മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ആവേശം ആള്ക്കൂട്ടമായില്ലബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിച്ച വിജയയാത്ര ഇന്നലെ സമാപിച്ചപ്പോഴും പ്രതീക്ഷയ്ക്ക് വക നല്കുന്ന തരംഗം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ആവേശം ആള്ക്കൂട്ടമാക്കുന്നതില് സംഘടനാശേഷി പൂര്‍ണമായും വിനിയോഗിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ കര്‍ഷകസമരവും ഇന്ധന…
Read Moreപുറത്ത് വേനൽ ചൂട് അകത്ത് രാഷ്ട്രീയ ചൂട്..! മുന്നണികൾക്കുള്ളിൽ ആകെ പരവേശം; ‘ഒന്നും അങ്ങോട്ട് സെറ്റ് ആകുന്നില്ല’
കോട്ടയം: പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കുന്പോഴും ജില്ലയിലെ സീറ്റു വിഭജനത്തിലും സ്ഥാനാർഥി പ്രഖ്യാപനത്തിലും ആശയക്കുഴപ്പവുമായി മുന്നണികൾ. യുഡിഎഫ്യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ഏകദേശ ധാരണ കോണ്‍ഗ്രസ് ഉണ്ടാക്കിയെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സംസ്ഥാന തലത്തിൽ നീക്കമുണ്ടായെങ്കിലും പ്രാദേശിക തലത്തിലെ എതിർപ്പുകളാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. ജോസഫ് വിഭാഗത്തിനുള്ള ഒന്‍പതു സീറ്റിൽ ഏറ്റുമാനൂരും ഉൾപ്പെടുമെന്നാണ് മുതർന്ന നേതാക്കൾ പ്രാദേശിക നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെ പേരാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം കുടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ ജോസഫ് വിഭാഗത്തിനു നൽകാനാണ് ധാരണയായിരിക്കുന്നത്.പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ കോണ്‍ഗ്രസിനാണെന്നു തീരുമാനിച്ചെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാലായിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും സജീവമായി. ഇന്നലെ പുതുപ്പള്ളിയിലെത്തിയ…
Read Moreപോസ്റ്റർ യുദ്ധം; സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടതു-വലതു മുന്നണികളിൽ സ്ഥാനാർഥികളെച്ചൊല്ലിയുള്ള തർക്കം രൂക്ഷം
എം.ജെ. ശ്രീജിത്ത്തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക് കടക്കുന്പോഴും ഇടതു-വലതു മുന്നണികളിൽ സ്ഥാനാർഥികളെച്ചൊല്ലിയുള്ള തർക്കം രൂക്ഷം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ നിർദേശിച്ച പല സ്ഥാനാർഥികൾക്കുമെതിരേ പ്രതിഷേധവും പോസ്റ്റർ യുദ്ധവും തുടരുന്നു. തർക്കം രൂക്ഷമായ പല മണ്ഡലങ്ങളിലും പ്രശ്നപരിഹാരത്തിന് നേതൃത്വം ഇടപെട്ടെങ്കിലും അണികൾ പിന്തിരിയാതെ പ്രതിഷേധവുമായി നിൽക്കുന്നത് മുന്നണികൾക്ക് വലിയ തലവേദനയായിരിക്കുകയാണ്. എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന കളമശേരിയിലും എൻസിപി മത്സരിക്കുന്ന എലത്തൂരിലും ഇന്ന് പുലർച്ചെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ യുഡിഎഫിന് തലവേദനയായി കഴക്കൂട്ടത്ത് കോൺഗ്രസ് പരിഗണിക്കുന്ന സ്ഥാനാർഥി എസ്.എസ് ലാലിനെതിരേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അരുവിക്കരയിൽ സിപിഎം സംസ്ഥാന നേതൃത്വം നിർദേശിച്ച സ്ഥാനാർഥിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുകയാണ്. ചന്ദ്രൻപിള്ള മതിയെന്ന്സിഐടിയു നേതാവ് കെ. ചന്ദ്രൻപിള്ളയ്ക്ക് അനുകൂലമായാണ് കളമശേരി മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഏലൂരിലെ പാർട്ടി ഓഫീസിന് എതിർവശത്തും മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പിലും കളമശേരി പാർട്ടി ഓഫീസിന് മുന്നിലുമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.…
Read Moreകോളടിച്ചു; കോൺഗ്രസും ആ വഴിക്ക്; പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങളും യുവാക്കളും കൂടുതൽ ഇടം പിടിച്ചതോടെ ഇതേ മാതൃക പിന്തുടരാൻ കോൺഗ്രസിലും നീക്കം. സ്ഥാനാർഥിപ്പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നു രാഹുൽഗാന്ധിയുടെ നിർദേശം കൂടി പുറത്തുവന്നതോടെ പലകുറി മത്സരിച്ചവരെ ഒഴിവാക്കണമെന്ന് കോൺഗ്രസിലും അഭിപ്രായം. കോൺഗ്രസ് ലിസ്റ്റിൽ ഇക്കുറി പകുതിപ്പേർ പുതുമുഖങ്ങളും യുവാക്കളും വനിതകളുമായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം. മുതിർന്ന മന്ത്രിമാരായ ജി.സുധാകരൻ, ടി.എം തോമസ് ഐസക് തുടങ്ങിയവരെ ഒഴിവാക്കി സിപിഎം പരിഗണിക്കുന്നവരുടെ ലിസ്റ്റ് പുറത്തുവന്നതോടെ കടുത്ത സമ്മർദത്തിലാണ് കോൺഗ്രസും യുഡിഎഫും . ഇപ്പോൾ തന്നെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസും രംഗത്തുണ്ട്.സ്ഥാനാർഥികളുടെ കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് കോൺഗ്രസും സ്വീകരിച്ചാൽ പലരുടെയും സാധ്യതയ്ക്ക് മങ്ങലേൽക്കും. വിജയസാധ്യതയാണ് മാനദണ്ഡം എന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉറച്ചു നിൽക്കുന്നതിനാൽ കോൺഗ്രസിന്…
Read Moreജോസ് വിഭാഗത്തിനു റാന്നി വിട്ടുകൊടുത്ത് സിപിഎം; സ്ഥാനാർഥിയാകാൻ ഇടി തുടങ്ങി
പത്തനംതിട്ട: സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി ഏറ്റെടുക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ ഉയരുന്നത് വന്‍ വെല്ലുവിളി. എംഎല്‍എ എന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സിപിഎം നേതാവ് രാജു ഏബ്രഹാമിനെ ഒഴിവാക്കിയാണ് റാന്നി കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കുന്നത്. ജില്ലാ കമ്മിറ്റി എതിർത്തിട്ടുംമണ്ഡലം വിട്ടുകൊടുക്കുന്നതില്‍ സിപിഎം ജില്ലാ കമ്മിറ്റിക്കുള്ള എതിര്‍പ്പ് വകവയ്ക്കാതെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം നടപ്പാക്കുകയാണ്. റാന്നിയില്‍ ജയസാധ്യത കണക്കിലെടുത്ത് രാജു ഏബ്രഹാമിനു തന്നെ സീറ്റു നല്‍കണമെന്ന ആവശ്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. സിറ്റിംഗ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുക്കേണ്ട എന്ന ആവശ്യവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ രണ്ട് നിര്‍ദേശങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു. റാന്നിയില്‍ രാജു ഏബ്രഹാമിനുസീറ്റില്ലെങ്കില് പിഎസ്്സി അംഗം റോഷന് റോയി മാത്യുവിന്റെ പേര്…
Read More