മുഖ്യമന്ത്രിയുടെ ഉറപ്പ്! സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നിശ്ചയിച്ചിരുന്ന നഴ്‌സുമാര്‍ പണിമുടക്ക് ഉപേക്ഷിച്ചു.; ശമ്പള വര്‍ധന സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 31നകം ഇറക്കും

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പണിമുടക്ക് ഉ​പേ​ക്ഷി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് യു​​ണൈ​​റ്റ​​ഡ് ന​​ഴ്സ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ സ​മ​രം ഉ​പേ​ക്ഷി​ച്ച​ത്. ന​ഴ്സു​മാ​രു​ടെ പ​രി​ഷ്ക​രി​ച്ച ശ​ന്പ​ള വ​ർ​ധ​ന സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് മാ​ർ​ച്ച് 31ന​കം ഇ​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം ഉ​പേ​ക്ഷി​ക്കുന്നത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം സ​ർ​ക്കാ​ർ 20,000 രൂ​പ​യാ​യി നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന ശ​ന്പ​ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ന​ഴ്സു​മാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​ടി​സ്ഥാ​ന ശ​ന്പ​ളം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

ചൊ​വ്വാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന​തി​ന് യു​എ​ൻ​എ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​മ​രം സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​റു​മു​ത​ൽ ന​ഴ്സു​മാ​ർ ലീ​വെ​ടു​ത്തു പ്ര​തി​ഷേ​ധി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 62,000-ത്തോ​ളം ന​ഴ്സു​മാ​ർ അ​വ​ധി​യെ​ടു​ത്ത് ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

Related posts