സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കുമെന്ന് ഘടകകക്ഷികളോട് സിപിഎം. ഘടകകക്ഷികളുമായി ഇതിനകം രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നല്കിയ സീറ്റുകളുടെ എണ്ണത്തില്‍ ചില കക്ഷികള്‍ ഇപ്പോഴും തൃപ്തരല്ല. എന്നാല്‍ കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില്‍ സീറ്റുകളില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്. അതേസമയം യുഡിഎഫിലായപ്പോള് മത്സരിച്ചിരുന്ന സീറ്റുകള്‍ വേണമെന്നും വര്‍ഷങ്ങളായി എല്‍ഡിഎഫിലുള്ള പാര്‍ട്ടിയായതിനാല്‍ സിറ്റിംഗ് സീറ്റുകള്‍ തന്നെ വേണമെന്നും ചില കക്ഷികള്‍ സിപിഎം മുമ്പാകെ ആവശ്യപ്പെട്ടു. ഉഭയകക്ഷി ചര്‍ച്ചകള്‍ മതിയാക്കുംസീറ്റ് സംബന്ധിച്ച് ഇനിയും ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം അറിയിക്കാമെന്ന് ഘടകകക്ഷി നേതാക്കളോട് സിപിഎം വ്യക്തമാക്കി. ഇതോടെ എകെജി സെന്ററില്‍ നിന്നുള്ള ഫോണ്‍കോള്‍ കാത്തിരിക്കുകയാണ് ഘടകകക്ഷി നേതാക്കള്‍. എല്‍ഡിഎഫില്‍ ഐഎല്എല്ലിന്…
Read MoreTag: election-2021
മുതിർന്നവരെ ഒഴിവാക്കുന്നതിൽ അണികൾക്കു ഞെട്ടൽ; ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം, അരുവിക്കരയിലും കണ്ണൂരും സോഷ്യൽ മീഡിയ യുദ്ധം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാർഥി പരിഗണനാ പട്ടികയ്ക്കെതിരെ പലയിടത്തും പ്രതിഷേധങ്ങൾ.ജി. സുധാകരനെ വീണ്ടും മത്സരിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. അരുവിക്കരയിൽ സ്ഥാനാർഥിയായി നേരത്തെ പരിഗണിച്ചിരുന്ന വി.കെ മധുവിനു പകരം ജി. സ്റ്റീഫനെ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തു വന്നതോടെ അരുവിക്കര മണ്ഡലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സിപിഎം സൈബർ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.അരുവിക്കരയിൽ സീറ്റ് കച്ചവടം നടന്നുവന്ന തരത്തിലാണ് ആണ് പ്രചാരണം. അരുവിക്കരയിൽ സ്ഥാനാർത്ഥിത്വം വലിയ വിവാദമായതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തന്റെ പേരിൽ നവമാധ്യമങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. സമാന സ്ഥിതി സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഉയർന്നിട്ടുണ്ട്. സിപിഎം സ്ഥിരമായി മത്സരിക്കുന്ന ജയിച്ചു കൊണ്ടിരിക്കുന്ന റാന്നി ഉൾപ്പെടെയുള്ള സീറ്റുകൾ…
Read Moreകോടിയേരിയെ കുരുക്കുന്നത് സിപിഎമ്മിലെ ഗ്രൂപ്പിസമോ? സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് മങ്ങലേൽപിച്ച് ആരോപണങ്ങളും കേസുകളും തലപൊക്കുന്നു; പാർട്ടിയിലെ തന്നെ ചിലർ അടക്കം പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…
റെനീഷ് മാത്യുകണ്ണൂർ: ആരോപണങ്ങളിലും കേസുകളിലും കുരുങ്ങി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം. മുൻ സംസ്ഥനാ സെക്രട്ടറി കോടിയേരിയുടെ കുടുംബത്തിനെതിരേയുള്ള ആരോപണങ്ങളും കേസുകളും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പ്രചാരണ വിഷയമാക്കിയേക്കും. മക്കളായ ബിനീഷ്, ബിനോയ് എന്നിവർക്കു പിന്നാലെ ഭാര്യ വിനോദിനിയും വിവാദത്തിൽ കുരുങ്ങിയതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവിന് മങ്ങലേറ്റിരിക്കുകയാണ്. ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ പോയതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ഒഴിഞ്ഞത്. ചികിത്സയ്ക്കായി മാറി നില്‍ക്കുകയായിരുന്നുവെന്നായിരുന്നു സിപിഎം നല്കിയ വിശദീകരണം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി ബാലകൃഷ്ണന്റ മൂത്തമകൻ ജയിലിലായിട്ട് മാസങ്ങൾ പിന്നിട്ടു. ബംഗളൂരിലാണ് ബിനീഷ് കോടിയേരിയുള്ളത്. മയക്കുമരുന്ന് കേസിലും ബിനീഷിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. മറ്റൊരു മകൻ ബിനോയി ബലാത്സംഗക്കേസിൽ വിചാരണ നേരിടുകയാണ്. ബിഹാർ സ്വദേശിനിയായ യുവതി…
Read Moreപുതുമുഖങ്ങൾ കൂടുതൽ മത്സര രംഗത്തേയ്ക്കു വരട്ടെ…! രണ്ടു ടേം നിബന്ധന കർക്കശമാക്കി സിപിഎം; ഐസക്, സുധാകരൻ, ജയരാജൻ ഉൾപ്പെടെ അഞ്ചു മന്ത്രിമാരെ ഒഴിവാക്കി
തിരുവനന്തപുരം: അഞ്ചു മന്ത്രിമാരെ ഒഴിവാക്കി സിപിഎം സ്ഥാനാർഥി പട്ടിക. ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ഡോ. ടി.എം. തോമസ് ഐസക് , ജി.സുധാകരൻ, സി.രവീന്ദ്രനാഥ് എന്നിവർ മത്സരിക്കില്ല. എന്നാൽ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, ജെ.മേഴ്സിക്കുട്ടിയമ്മ, എ.സി.മൊയ്തീൻ, ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, ഇടതു സ്വതന്ത്രനായ കെ.ടി.ജലീൽ എന്നിവർ മത്സരരംഗത്തുണ്ടാകും. സ്പീക്കർ പി.ശ്രീരാമകൃഷ്ണനും സീറ്റില്ല. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയാണു സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമെടുത്തത്.23 സിറ്റിംഗ് എംഎൽഎമാരെ വീണ്ടും സിപിഎം രംഗത്തിറക്കാൻ തീരുമാനിച്ചപ്പോൾ 19 എംഎൽഎമാരെ ഒഴിവാക്കി. പുതുമുഖങ്ങളായി 30 പേർ രംഗത്തെത്തും. തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടെന്ന നിലപാട് കർശനമാക്കിയ സാഹചര്യത്തിലാണു അഞ്ചു മന്ത്രിമാർക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാതെ പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ഏഴു പേർ മത്സരരംഗത്തുണ്ടാകും. എം.വി.ഗോവിന്ദൻ, ബേബി ജോണ്‍, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ടി.പി. രാമകൃഷ്ണൻ, എം.എം.…
Read Moreകൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നൽകി ഹൈക്കോടതി
കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്കി. കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്കാന് നിര്‍ദേശിച്ചിട്ടുമുണ്ട്. പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളാലാണ് റിപ്പോര്‍ട്ട് നല്കാന് വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി. പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
Read Moreഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച നിർദേശം തള്ളി കെപിസിസി. നാല് തവണ മത്സരിച്ച് ജയിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന നിർദേശമാണ് കെപിസിസി തള്ളിയത്.സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുള്ളവരുടെ എതിർപ്പ് പരിഗണിച്ചാണ് കെപിസിസി നീക്കമെന്നാണ് വിവരം. ഹൈക്കമാൻഡ് നിർദേശം അപ്പാടെ അംഗീകരിച്ചാൽ വി.ഡി.സതീശൻ, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കൊന്നും തന്നെ സീറ്റ് ലഭിക്കുമായിരുന്നില്ല.
Read Moreപെരുമ്പാവൂരങ്കത്തിന് ആരെല്ലാം? എങ്ങോട്ട് വേണമെങ്കിലും ചായുന്ന പെരുമ്പാവൂരിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നവർ ഇവരൊക്കെ…
പെരുമ്പാവൂർ: എങ്ങോട്ട് വേണമെങ്കിലും ചായുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുളള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനഭരണം സുഗമമാക്കാൻ മുന്നണികളെ പലവട്ടം സഹായിക്കുന്ന ഈ മണ്ഡലത്തിന്റെ ചരിത്രവും വർത്തമാനവും സ്ഥാനാർഥികളുടെ വിജയഘടകങ്ങളാകാറില്ലെന്നതാണ് വാസ്തവം. യാക്കോബായ, ഈഴവ, മുസ്ലിം വോട്ടുകൾ ഗതിനിർണയിക്കുന്ന മണ്ഡലം രാഷ്ട്രീയ ചായ്വുകൾക്കുമപ്പുറം വ്യക്തിപ്രഭാവത്തിൽ വിജയം സമ്മാനിക്കുന്ന ഒന്നാണ്. സ്ഥാനാർഥികളെ സംബന്ധിച്ച് വിവിധ പാർട്ടികൾ ചർച്ച നടത്തി ധാരണകളായിട്ടുണ്ടെങ്കിലും ഘടകകക്ഷികളുടെ നീക്കം, നേതൃത്വത്തിന്റെ സമ്മതം, സാമുദായിക സമവാക്യം എന്നീ ഘടകങ്ങൾ അനുസരിച്ചായിരിക്കും അന്തിമപ്രഖ്യാപനം. നേരത്തേ തുടങ്ങി യുഡിഎഫ് പതിവിന് വിപരീതമായി സ്ഥാനാർഥി നിർണയത്തിൽ ഇതര മുന്നണികളെ ബഹുദൂരം പിന്നിലാക്കി യുഡിഎഫിൽ സ്ഥാനാർഥി ധാരണയായിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിളളിയെ തന്നെയാണ് യുഡിഎഫ് മണ്ഡലം കാക്കാൻ നിയോഗിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും രമേഷ് ചെന്നിത്തല നയിച്ച യാത്രയിലും പിന്നീട് കോൺഗ്രസ് ഭവൻ ഉദ്ഘാടനച്ചടങ്ങളിലും…
Read Moreസിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ; ലഡുപൊട്ടിയത് വൈപ്പിനിലെ കോണ്‍ഗ്രസുകാരുടെ മനസിൽ; കാരണം ഇങ്ങനെ…
വൈപ്പിൻ: രണ്ട് വട്ടം കഴിഞ്ഞവർക്ക് മൂന്നാം വട്ടവും സീറ്റ് നൽകേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉറച്ച തീരുമാനം വന്നതോടെ വൈപ്പിൻ മണ്ഡലത്തിലെ സിപിഎം ഔദ്യോഗിക പക്ഷക്കാർക്കൊപ്പം കോണ്‍ഗ്രസുകാരുടെ മനസിലും ലഡു പൊട്ടി. സിപിഎം സെക്രട്ടേറിയേറ്റിന്റെ തീരുമാനം അനുസരിച്ച് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരംഗത്തുണ്ടായിരുന്ന എസ്. ശർമ മൂന്നാം വട്ടം ഇല്ലെന്ന ആശ്വാസമാണ് കോണ്‍ഗ്രസുകാരുടെ മനസിൽ ലഡുപൊട്ടാൻ കാരണം. അതേ സമയം ഏറെ നാളുകളായി ഔദ്യോഗിക പക്ഷം ആഗ്രഹിച്ചിരുന്ന വൈപ്പിൻ സീറ്റ് കെ.എൻ. ഉണ്ണിക്കൃഷ്ണനു ലഭിക്കുമെന്നതാണ് ഔദ്യോഗിക പക്ഷത്തിന് ആഹ്ലാദത്തിനു ഇട നൽകിയിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനത്തിൽ വൈപ്പിനിൽ ഉണ്ണിക്കൃഷ്ണന്റെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇതിനു മാറ്റമുണ്ടാവില്ലെന്നാണ് ഇവരുടെ പ്രതികരണം. സെക്രട്ടേറിയേറ്റ് എടുത്ത തീരുമാനം സംസ്ഥാന സമിതി തള്ളിക്കളഞ്ഞ ചരിത്രം സിപിഎമ്മിൽ ഉണ്ടായിട്ടില്ലെന്നാണ് ഇതിനു പിൻബലമായി ഇവർ പറയുന്നത്. അങ്ങിനെ വന്നാൽ…
Read Moreകേരളത്തിൽ ഇത്തവണ രണ്ട് മുന്നണികള്‍ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല; നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തേത്. പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ ഉറപ്പാണ് എൽഡിഎഫെന്ന് പറയുന്നു.എൽഡിഎഫിന്റെ വികസനത്തിന് വിരാമമിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടുകയാണ്. കോൺഗ്രസ് അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധ ഘടകങ്ങൾക്ക് ജനങ്ങൾ വഴങ്ങുകയില്ലെന്നും പിണറായി ട്വിറ്ററിൽ കുറിച്ചു.
Read Moreറാന്നി സീറ്റിനു പിടിവലി; അവകാശവാദം ശക്തമാക്കി ജോസ് കെ. മാണി; സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായകം
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് – എമ്മിന് ഒരു മണ്ഡലം വേണമെന്നാവശ്യത്തില്‍ ഉറച്ചു നില്ക്കാന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇന്നലെ ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റിയോഗം കടുത്ത നിലപാടെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവുമായി സംസാരിക്കുകയും പത്തനംതിട്ടയില്‍ ഒരു സീറ്റെന്ന ആവശ്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് സൂചന നല്‍കുകയും ചെയ്തു. എല്‍ഡിഎഫുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും പാര്‍ട്ടിക്കു ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതിനാല്‍ പത്തനംതിട്ടയിലെ ഒരു സീറ്റിനെ സംബന്ധിച്ച് പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മറ്റു തീരുമാനങ്ങളെടുക്കാതെ പാര്‍ട്ടിക്ക് ഒരു സീറ്റെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ച് യോഗം പിരിയുകയായിരുന്നു. കിട്ടിയാൽഎൻ.എം. രാജുയുഡിഎഫിലായിരുന്നപ്പോള് കേരള കോണ്‍ഗ്രസ് -എം മത്സരിച്ചിരുന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റായതിനാല്‍ പകരം റാന്നിയാണ്…
Read More