ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയര്‍, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ രാജ്യത്തിന്റേയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും സതീശന് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറേ ആളുകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ ഒരു അബദ്ധം കാണിക്കുമോ എന്നും ചോദിച്ചു. ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുള്ളവരാണ് പോലീസ് ഭരിക്കുന്നത്. കേസെടുക്കുന്നത് അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ അവര്‍ മൈക്കിന് എതിരായിട്ടും ആംപ്ലിഫയറിനെതിരായിട്ടും കേസെടുത്തിരിക്കുന്നത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ കൊല്ലല്ലേ’ എന്നും വി.ഡി. സതീശന് പറഞ്ഞു. കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണെന്ന് ആരോപിച്ച അദ്ദേഹം, എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മൈക്കിന് എന്ത് സംഭവിച്ചു എന്ന്…
Read MoreTag: pinarayi vijayan
‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ട്’ എന്ന് പരാമര്‍ശം ! കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥന് പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസ്. ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥന് പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വനാഥന് പെരുമാള്‍. പെരുമാളിന്റെ പ്രസംഗം ഇങ്ങനെ…’പിണറായി സര്, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട് ? മുഖ്യമന്ത്രിക്കും കാബിനറ്റിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുകയാണ്. ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടണ്‍ കണക്കിനു സ്വര്‍ണം കടത്തിയതു പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇന്‍കം…
Read Moreരണ്ടു കോടി 35 ലക്ഷം കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയ നേതാവ് ഇന്ന് ടൈം സ്ക്വയര്‍ വരെ പ്രശസ്തന്‍ ! ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു…
ഉന്നതനായ സിപിഎം നേതാവ് കൈതോലപ്പായയില്‍ രണ്ടു കോടി 35 ലക്ഷം കെട്ടിപ്പൊതിഞ്ഞ് ഇന്നോവ കാറില്‍ കൊണ്ടുപോയെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ജി ശക്തിധരന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്. ഇന്ന് ശതകോടീശ്വരനായിരിക്കുന്ന അദ്ദേഹത്തിന്റെ പിതാവ് ഒരു കള്ളു ചെത്തുകാരനായിരുന്നുവെന്നും ഇന്ന് തിരുവനന്തപുരം മുതല്‍ അമേരിക്കയിലെ ടൈം സ്ക്വയര്‍ വരെ അദ്ദേഹം പ്രശസ്തനാണെന്നും ശക്തിധരന് പറയുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നത്രെ ഈ കൈതോലപ്പായയെന്നും…
Read Moreപറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്; ഏഴ് വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്നതെല്ലം മാതൃകാഭരണമെന്ന് മുഖ്യമന്ത്രി
ന്യൂയോര്‍ക്ക്: പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് പിണറായി വിജയന്. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ നടന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനത്ത് മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ന് ശേഷമാണ് നടക്കില്ലെന്ന് കരുതിയ കാര്യങ്ങളെല്ലാം സംസ്ഥാനത്ത് നടന്നത്. അത് വരെ നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യാശയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. ഗെയ്ല്, കെ ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
Read More‘ഡിന്നറും ബെല്ലി ഡാൻസും മതിയാക്കി മുഖ്യമന്ത്രി വായ തുറക്കണം’; കെ ഫോണ്‍ പദ്ധതിക്കെതിരേ സ്വപ്ന സുരേഷ്
തിരുവനന്തപുരം: കെ ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ ഫോണ്‍ പദ്ധതിക്കെതിരേ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന സുരേഷ് രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നുവെന്നും തന്നെപ്പോലെത്തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തുവെന്നും സ്വപ്ന പറയുന്നു. കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് വിനോദ് എന്നും സ്വപ്ന ആരോപണമുന്നയിക്കുന്നു. പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും മുഖ്യമന്ത്രി ദയവായി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വാർത്തകൾ പുറത്തു…
Read Moreമുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; 11ന് മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും
ന്യൂയോർക്ക്: ലോക കേരളസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവർ സംഘത്തിലുണ്ട്. നാളെ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം. അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. തുടര്‍ന്ന് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.മൂന്നു ദിവസങ്ങളിലായാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ,…
Read Moreആനയെ കട്ടവനെയോര്‍ത്ത് മുഖ്യമന്ത്രിക്ക് നാണമില്ല…ചേന കട്ടവനെക്കുറിച്ച് നാണക്കേടും ! മുഖ്യമന്ത്രിയ്ക്കെതിരേ ആഞ്ഞടിച്ച് കെ.കെ. രമ
തിരുവനന്തപുരം: ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുന്നുവെന്ന് കെ.കെ.രമ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.കെ.രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാല്‍ എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ പറഞ്ഞിരുന്നു. പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്‍ഡിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഴിമതിക്കേസില്‍ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണെന്ന് കെ.കെ.രമ ആരോപിക്കുന്നു. അഴിമതിക്കാര്‍ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരന് ശിക്ഷിക്കപ്പെടണം. അയാള്‍ക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുന്നിലെത്തണം. പക്ഷേ ഈ ദുഷ്പേരില്‍ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസുകാരനുമായ എം.ശിവശങ്കരന്…
Read Moreമുഖ്യമന്ത്രി പിണറായിക്കെതിരേ തുറന്നടിച്ച് അഴിയൂരില്‍ ലഹരി മാഫിയ കാരിയറാക്കിയ പെണ്‍കുട്ടിയുടെ അമ്മ ! മുഖ്യമന്ത്രി പ്രതിയെ ന്യായീകരിച്ചു…
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി അഴിയൂരില്‍ ലഹരി മാഫിയ കാരിയര്‍ ആക്കിയ പെണ്‍കുട്ടിയുടെ അമ്മ. പോക്സോ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ നീതി ലഭിക്കാന്‍ എവിടെ പോകും ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകൂ എന്നാണ് പറഞ്ഞത്. അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. ലഹരി മാഫിയക്ക് പിന്നില്‍ വന്‍ കണ്ണികളാണ് ഉള്ളത്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല. ഇരയായ കുട്ടികള്‍ മുന്നോട്ട് പരാതിയുമായി വരില്ല. വന്നാല്‍ ഇതല്ലേ അവസ്ഥ തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ കുട്ടിയെ സംരക്ഷിക്കുകയല്ലാതെ വിഷയം മുഴുവനായും മൂടിവെക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും…
Read Moreകോടതി വിധിയുടെ മറവില്‍ പിണറായി ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയുമാണ് ! കോടതിയെ വിമര്‍ശിച്ച് എസ്ഡിപിഐ…
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടു കെട്ടിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടതിയെയും വിമര്‍ശിച്ച് എസ്ഡിപിഐ. കോടതിവിധിയുടെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയുമാണെന്നാണ് എസ്ഡിപിഐ സംസ്ഥാനാധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ വിമര്‍ശനം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സ്വത്ത് കണ്ടുകെട്ടുന്നതില്‍ കോടതി അമിതാവേശം കാണിക്കുകയാണെന്നും അഷ്റഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നതാണു കേരളത്തില്‍ പിണറായി സര്‍ക്കാരും ചെയ്യുന്നത്. ഹര്‍ത്താലുമായി ബന്ധമില്ലാത്തവരുടെ സ്വത്താണു കണ്ടുകെട്ടുന്നത്. മലപ്പുറം, കോട്ടയ്ക്കലില്‍ മുസ്ലിം ലീഗ് പഞ്ചായത്തംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടി. നാട്ടിലില്ലാത്തവരുടെയും അവരുടെ ഭാര്യമാരുടെയും സ്വത്ത് പിടിച്ചെടുത്തു. എല്ലാവര്ക്കും തുല്യനീതിയല്ല പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. ഒരു പ്രത്യേക ജനവിഭാഗത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്നു. അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനാണു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ പട്ടികപ്രകാരമാണ് ഇപ്പോഴത്തെ നടപടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടെത്താന്‍ കോടതി പറഞ്ഞപ്പോള്‍,…
Read Moreസിൽവർ ലൈൻ; ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ല; കേന്ദ്രാനുമതി കിട്ടുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളൊന്നും പിൻവലിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കേന്ദ്രഅനുമതി കിട്ടുന്ന മുറക്ക് സിൽവർ ലൈനുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ട വരുമെന്നും അദ്ദേഹം ആവർത്തിച്ചു. കൊച്ചി മെട്രോ നെടുന്പാശേരി വരെ നീട്ടുന്ന കാര്യം പരിഗണനയിൽഅതേസമയം കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ്ങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. 1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Read More