ദൈ​വ​ങ്ങ​ൾ​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാലകൃഷ്ണൻ

  കണ്ണൂർ: ദൈ​വ​ങ്ങ​ൾ​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്തേ​നെ​യെ​ന്ന് സി​പി​എം പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും കോ​ടി​യേ​രി മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​വി​ല്ലെ​ന്ന എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മൂന്നാം തവണയും നോട്ടീസ് അവഗണിച്ചാല്‍ കാര്യങ്ങള്‍ നീങ്ങുക ജാമ്യമില്ലാ വാറണ്ടിലേക്ക് ! കോടിയേരിയുടെ സഹധര്‍മ്മിണി അഴിക്കുള്ളിലാവുമോ…

ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട ഐഫോണ്‍ വിവാദത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാത്തത് സിപിഎമ്മിന്റെ പദ്ധതി പ്രകാരമെന്ന് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിയും വരെ ആരും ചോദ്യം ചെയ്യലിന് ഹാജരാകേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വിനോദിനിയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നു രണ്ടാമതും കസ്റ്റംസ് നോട്ടിസ് നല്‍കി. ഇതിലും ഹാജരായില്ലെങ്കില്‍ കസ്റ്റംസ് നിയമപ്രകാരം മൂന്നാമത്തെ നോട്ടീസ് രണ്ടോ മൂന്നോ ദിവസത്തിനകം നല്‍കും. അതും വിനോദിനി ഗൗരവത്തില്‍ എടുക്കില്ല. ഈ സാഹചര്യത്തില്‍ മൂന്നു നോട്ടീസുകളുടെയും തെളിവുകളുമായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ കസ്റ്റംസ് ഹര്‍ജി നല്‍കും. സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനു നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത് എന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കും. ഈ…

Read More

ഐഫോണ്‍ ഉപയോഗിച്ചത് ‘ഡിങ്കിരി’ ! ഫോണിലിട്ടത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ്; ചിത്രം വ്യക്തമാകുന്നത് ഇങ്ങനെ…

സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ മൊഴിയെടുക്കാനാണ് ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകള്‍ തയാറെടുക്കുകയാണ്. കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തതിനു ശേഷമായിരിക്കും ഇത്. ഐ ഫോണ്‍ കുറച്ചുനാള്‍ ഉപയോഗിച്ചിരുന്നതു ബിനീഷ് കോടിയേരിയാണെന്നു കോള്‍ പട്ടിക പരിശോധിച്ചതില്‍ നിന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന സൂചനയാണ് കസ്റ്റംസ് ഇഡിക്ക് കൈമാറിയത്. ഇതില്‍ നിന്നുളള ചില കോളുകളില്‍ ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകളും ശ്രദ്ധയില്‍പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിനു മുതിരുന്നത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു ശേഷവും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലൈഫ് മിഷന്‍ കേസിനൊപ്പം, യുഎഇ വീസ സ്റ്റാംപിങ് കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സും കേസിന്റെ ചിത്രത്തിലേക്കു…

Read More

ഇത് ചെറിയ പടക്കം വലുത് പൊട്ടാനിരിക്കുന്നതേയുള്ളൂ ! മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനത്തെക്കുറിച്ച് ചോദ്യവുമായി കെ സുധാകരന്‍…

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമര്‍ശന ശരങ്ങളുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുളളൂവെന്നും സുധാകരന്‍ പറഞ്ഞു. കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തതെന്നും പറയണം. അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം കൂടിയിട്ടോ അല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ദ്ധ ചികിത്സയ്ക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ പി ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും. മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു. യു ഡി…

Read More

കോ​ട‌ി​യേ​രി​യെ കു​രു​ക്കു​ന്ന​ത് സി​പി​എ​മ്മി​ലെ ഗ്രൂ​പ്പി​സ​മോ? സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് മങ്ങലേൽപിച്ച് ആരോപണങ്ങളും കേസുകളും തലപൊക്കുന്നു; പാ​ർ​ട്ടി​യി​ലെ ത​ന്നെ ചി​ല​ർ അടക്കം പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…

  റെ​നീ​ഷ് മാ​ത്യുക​ണ്ണൂ​ർ: ആ​രോ​പ​ണ​ങ്ങ​ളി​ലും കേ​സു​ക​ളി​ലും കു​രു​ങ്ങി സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം. മു​ൻ സം​സ്ഥ​നാ സെ​ക്ര​ട്ട​റി കോ​ടി​യേ​രി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും കേ​സു​ക​ളും വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യേ​ക്കും. മ​ക്ക​ളാ​യ ബി​നീ​ഷ്, ബി​നോ​യ് എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ ഭാ​ര്യ വി​നോ​ദി​നി​യും വി​വാ​ദ​ത്തി​ൽ കു​രു​ങ്ങി​യ​തോ​ടെ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള കോ​ടി​യേ​രി​യു​ടെ തി​രി​ച്ചു വ​ര​വി​ന് മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്. ബി​നീ​ഷ് കോ​ടി​യേ​രി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ജ​യി​ലി​ൽ പോ​യ​തോ​ടെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും കോ​ടി​യേ​രി ഒ​ഴി​ഞ്ഞ​ത്. ചി​കി​ത്സ​യ്ക്കാ​യി മാ​റി നി​ല്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു സി​പി​എം ന​ല്കി​യ വി​ശ​ദീ​ക​ര​ണം. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റ മൂ​ത്ത​മ​ക​ൻ ജ​യി​ലി​ലാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ബം​ഗ​ളൂ​രി​ലാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യു​ള്ള​ത്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ലും ബി​നീ​ഷി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. മ​റ്റൊ​രു മ​ക​ൻ ബി​നോ​യി ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്. ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി…

Read More

അന്വേഷിച്ചു കണ്ടെത്തി..! ആ​റാ​മ​ത്തെ ഐ​ഫോ​ൺ കോ​ടി​യേ​രി​യു​ടെ ഭാ​ര്യ​യു​ടെ കൈ​വ​ശം;​ സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​മാ​കും​വ​രെ ഉ​പ​യോ​ഗത്തിൽ; ക​സ്റ്റം​സ് നോ​ട്ടീ​സ് അയച്ചു

  കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും.ചോ​ദ്യം ചെ​യ്യ​ല്ലി​നാ​യി അ​ടു​ത്ത ആ​ഴ്ച കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ച് വി​നോ​ദി​നി​ക്ക് ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ല്‍​കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് വാ​ര്‍​ത്ത​യാ​യ​തി​നു പി​ന്നാ​ലെ ഈ ​ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യെ​ങ്കി​ലും ഐ​എം​ഇ​ഐ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ക​സ്റ്റം​സ് സിം ​കാ​ര്‍​ഡും അ​തു​പ​യോ​ഗി​ച്ച ആ​ളെയും ക​ണ്ടെ​ത്തി​യെ​ന്നാ​ണു സൂ​ച​ന. നേ​ര​ത്തെ ത​ന്നെ ഈ ​ഐ​ഫോ​ണി​നെ ചൊ​ല്ലി വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.ഡോ​ള​ര്‍ ക​ട​ത്തി​ലും സ്വ​ര്‍​ണ​ക്ക​ട​ത്തി​ലും ലൈ​ഫ് മി​ഷ​നി​ലും ഇ​ട​പെ​ട്ട​തി​ന് സ്വ​പ്ന​യ്ക്ക് കൈ​ക്കൂ​ലി എ​ന്ന നി​ല​യി​ലാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഐ​ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യ​ത് എ​ന്നാ​ണു കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ല്‍. ഈ ​വി​വാ​ദ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന സ​മ​യ​ത്ത് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ​യാ​യി​രു​ന്ന വ്യ​ക്തി​ക്ക് അ​തി​ന്‍റെ പ​ങ്ക് ല​ഭി​ച്ചു എ​ന്ന​ത് സി​പി​എ​മ്മി​നെ​യും സ​ര്‍​ക്കാ​രി​നെ​യും ഒ​രേ​പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കും…

Read More

പച്ചയ്ക്കു വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു ! കോടിയേരി വര്‍ഗീയത പറയുന്നത് സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്നു കണ്ടപ്പോഴെന്ന് രമേശ് ചെന്നിത്തല…

പച്ചയ്ക്കു വര്‍ഗീയതു പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീല്‍ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ യാതൊരു ആത്മാര്‍ഥതയും സത്യസന്ധതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു. ആദ്യം തന്നെ ആര്‍എസ്എസ് ആയി മുദ്ര കുത്താന്‍ ശ്രമിച്ചുവെന്നും അതു പൊളിഞ്ഞപ്പോള്‍ അടുത്ത വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും രംഗത്തെത്തയിരിക്കുകയാണ്. പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത്…

Read More

അച്ഛന്‍ ഇടപെടേണ്ട കാര്യമില്ല കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് ! എല്ലാ കാര്യങ്ങളും കോടിയേരിയ്ക്ക് അറിയാമായിരുന്നുവെന്നും യുവതിയുമായി ചര്‍ച്ച നടത്തിയത് തന്റെ ഓഫീസില്‍ വച്ചെന്നും അഭിഭാഷകന്റെ വെളിപ്പെടുത്തല്‍…

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങള്‍ പൊളിയുന്നു. മകനെതിരായ ലൈംഗികാരോപണം വിശദീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യസന്ധത ഇപ്പോള്‍ സംശയത്തിലായിരിക്കുകയാണ്. കോടിയേരിയ്ക്ക് എല്ലാം അറിയാമെന്ന് യുവതി പറഞ്ഞതിനു പിന്നാലെ മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ പി ശ്രീജിത്തും ഇക്കാര്യം ശരിവച്ച് രംഗത്തു വന്നിരിക്കുകയാണ്. ഒരു ന്യൂസ് ചാനലിനോടാണ് ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെണെന്ന് ശ്രീജിത്ത് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുന്നതാണ് കെ പി ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 18ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകന്‍ കെ പി ശ്രീജിത്ത് വ്യക്തമാക്കുന്നു. ചര്‍ച്ചക്ക് ശേഷം കോടിയേരി…

Read More

അത്യാവശ്യമായി എകെജി സെന്ററില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണം; കോടിയേരിയുടെ രണ്ട് മക്കളെയും വേറെ ചിലത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു; കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവനയില്‍ ഞെട്ടി സിപിഎം

സിപിഎമ്മിന്റെ നേതാക്കള്‍ തുടര്‍ച്ചയായി പീഡന പരാതികളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ എ.കെ.ജി സെന്ററില്‍ ഡി.എന്‍.എ ഡെസ്റ്റ് നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയെപ്പറ്റി ഒരു ന്യൂസ് ചനലില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പീഡന പരാതിയില്‍ തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കാന്‍ ഒരു ഡി.എന്‍.എ ടെസ്റ്റ് നടത്തിയാല്‍ മതിയല്ലോ എന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഈ വിഷയത്തില്‍ നിന്ന് യു.ഡി.എഫ് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കെ നിയമസഭയില്‍ പലരെയും കുറിച്ചും മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ? കോടിയേരിയുടെ മകന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടെന്താണെന്നും ജ്യോതികുമാര്‍ ചോദിച്ചു. നവോത്ഥാന നായകന്‍മാരെവിടെ? സാംസ്‌ക്കാരിക നായകന്‍മാരെവിടെ? ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കം ഒളിച്ചോടുകയാണ്. ഇത് പോലൊരു സംഭവം ഏതെങ്കിലും യു.ഡി.എഫ്…

Read More

കേരളത്തിലെ ഉന്നത സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായ് കമ്പനി; തട്ടിയെടുത്ത 13 കോടി തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നതനായ സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായിലുള്ള കമ്പനി രംഗത്ത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെന്നാണ് ആരോപണം. പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി ഇടപെടണമെന്നാണ് കമ്പനിയുടെ ആവശ്യം. നേതാവിന്റെ മകന്‍ ചെക്കുകള്‍ കമ്പനിയ്ക്കു നല്‍കിയെങ്കിലും ആ ചെക്കുകള്‍ മടങ്ങിയതോടെയാണ് ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. മകന്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേതാവുമായി ചില ദൂതന്മാര്‍ മുഖേന കമ്പനി ചര്‍ച്ച നടത്തിയിരുന്നു.പണം തിരികെ നല്‍കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും ഒന്നും നടന്നില്ല. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം…

Read More