നിശാന്ത് ഘോഷ്കണ്ണൂര്: കണ്ണൂരിലെ ജയരാജന്മാരില് ആരെല്ലാം മത്സരിക്കുമെന്ന ചോദ്യത്തിന് വിരാമമാകുന്നു. മന്ത്രി. ഇ.പി. ജയരാജന് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചതിനു പിന്നാലെ ആര് മത്സരിക്കണമെന്ന കാര്യത്തിലും പാര്‍ട്ടി തീരുമാനമെടുത്തു. ഇക്കുറി പി. ജയരാജന് മാത്രമായിരിക്കും മത്സരിക്കുക. എം.വി. ജയരാജന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. പി. ജയരാജന് ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പയ്യന്നൂരോ, അഴീക്കോടോ ആയിരിക്കും പി. ജയരാജന് മത്സരിക്കാന്‍ സാധ്യത. അഴീക്കോട് പുതുമുഖത്തെ ഇറക്കാനാണ് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പി. ജയരാജനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിരുന്നു പി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു.…
Read MoreTag: election-2021
ആത്മവിശ്വാസം അല്ലേ എല്ലാം..! മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല, ബിജെപിയുടെ പ്രചാരണം തന്നെ മുന്‍നിര്‍ത്തിയാകുമെന്ന് ശ്രീധരന്
കോഴിക്കോട്: തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് ഇ.ശ്രീധരന്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍. എന്നാൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തന്നെ മുന്‍നിര്‍ത്തിയാകുമെന്നും ശ്രീധരന് പറഞ്ഞു. കഴിഞ്ഞ ദിവസം ഇ.ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ.സുരേന്ദ്രന് തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെ സുരേന്ദ്രന് തിരുത്തുമായി രംഗത്തെത്തി.
Read Moreബംഗാള്‍ കടുവയ്ക്ക് ആര് മണികെട്ടും? തൃണമൂലിൽനിന്ന് ഒട്ടേറെ നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തു; പക്ഷേ ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്ന മട്ടില്ല
ബിജോ ജോ തോമസ് കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയെ തളയ്ക്കാന്‍ ആര്‍ക്കു സാധിക്കും? നരേന്ദ്രമോദിയും അമിത്ഷായും ഒരു വശത്ത് അതിനുള്ള സര്‍വതന്ത്രങ്ങളും പയറ്റുന്നു. മറുഭാഗത്ത് ഒരിക്കലും സന്ധിചേരാത്ത കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായി മമതയ്ക്കുനേരെ പടയൊരുക്കത്തിനും. പക്ഷേ, ബംഗാള്‍ കടുവയ്ക്ക് മണികെട്ടാന്‍ ഇവര്‍ക്കു കഴിയുമോയെന്ന് കണ്ടറിയണം. ബംഗാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അഭിപ്രായ സര്‍വേകളും പറയുന്നതു സത്യമായാല്‍ ഇക്കുറിയും ദീദി തന്നെ വംഗനാടിന്റെ നായികയാകും. ഓരോ തെരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജെപി വര്‍ധിതവീര്യത്തോടെയാണ് കളത്തിലിങ്ങിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ അതിനുള്ള തന്ത്രങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ മെനയുന്നുണ്ട്. തൃണമൂലിൽ നിന്ന് ഒട്ടേറെ നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തു. മമതയുടെ മനോവീര്യം കെടുത്താനുള്ള നടപടികൾ അവര്‍ ആസൂത്രണം ചെയ്തു. പക്ഷേ ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്ന മട്ടില്ല. കുടുംബപശ്ചാത്തലത്തിന്റെയോ ഗ്ലാമറിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ഈ നിലയിലെത്തിയ മമതയുടെ ഏറ്റവും വലിയ ശക്തിയും അതുതന്നെ.…
Read Moreഅഞ്ചു മന്ത്രിമാര്‍, സ്പീക്കറുള്‍പ്പെടെ 10 എംഎല്‍എമാര്‍! രണ്ടു ടേം കർശനമാക്കിയാൽ സിപിഎമ്മിൽ പഴയമുഖങ്ങൾ കാണില്ല
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ മത്സരിച്ചിട്ടുള്ളവർക്ക് സീറ്റ് നല്‍കേണ്ടെന്ന തത്വം കർശനമാക്കിയാൽ അഞ്ചു മന്ത്രിമാർക്കും സ്പീക്കറുൾപ്പെടെ 10 എംഎൽഎമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുണ്ടാവില്ല. മന്തിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ബാലൻ, ഇ.പി. ജയരാജൻ, സി. രവീന്ദ്രനാഥ് എന്നിവർക്കും സ്പീക്കർ പി. ശിവരാമകൃഷ്ണനും മത്സരിക്കാനാവില്ല. ഇവർക്കൊപ്പം സുരേഷ് കുറുപ്പ്, ഐഷ പോറ്റി, ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണൻ, എസ്. ശർമ, രാജു ഏബ്രാഹം, എ.പ്രദീപ് കുമാർ, എസ്. രാജേന്ദ്രൻ തുടങ്ങിയ എംഎൽഎമാർക്കും സീറ്റുണ്ടാവില്ല.
Read Moreരാഹുൽ അങ്ങനെ സംവദിക്കേണ്ടെന്ന്…! പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു തെരഞ്ഞെടുപ്പു കമ്മീഷനു ബിജെപിയുടെ പരാതി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് തമിഴ്നാട് ബിജെപി. കഴിഞ്ഞയാഴ്ച കന്യാകുമാരി ജില്ലയിലെ സ്കൂള്‍ കുട്ടികളുമായി സംവദിച്ച രാഹുല്‍ രാഷ് ട്രീയ സംവാദം നടത്തുകയായിരുന്നുവെന്ന് ബിജെപി അറിയിച്ചു. രാഹുലിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സത്യബ്രത സഹൂവിന് പരാതി നല്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്നും അതിനെതിരേ നിരോധിത ഉത്തരവ് ഉള്‍പ്പെടെ ശക്തമായ നടപടി വേണമെന്നും ബിജെപിയുടെ പരാതിയിലുണ്ട്. പരാതികള്ക്കെതിരേ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. യുവാക്കളോട് അടുത്തൊരു സ്വാതന്ത്ര്യസമരപോരാട്ടത്തിന് ആഹ്വാനം ചെയ്തതിനു രാഹുലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് നിര്‍ദേശിക്കണമെന്നും പരാതിയിലുണ്ട്. ഏപ്രില്‍ ആറിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടുതവണയാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെത്തിയത്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍…
Read Moreമെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാന് ഇ. ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പത്തനംതിട്ടയിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം. വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും സുരേന്ദ്രന് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയില്ലാതെ അഞ്ച് മാസം കൊണ്ട് പൂർത്തിയാക്കാൻ ശ്രീധരനായി. അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് ഇന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാനും താൻ തയാറാണെന്നും ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായാലേ സംസ്ഥാനത്തിന്റെ വികസനത്തിനായി മനസിലുള്ള കാര്യങ്ങൾ ചെയ്യാനാവൂ. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാവും പ്രാമുഖ്യം നൽകുകയെന്നും ശ്രീധരൻ പറഞ്ഞു. ഇതിനു…
Read Moreവടകര സീറ്റ്: രമ പിൻമാറി, എൻ വേണുവിനെ മത്സരിപ്പിക്കാൻ ആർഎം പി; കോണ്‍ഗ്രസില്‍ വിമതന് ഇറങ്ങിയേക്കും
കോഴിക്കോട്: വടകര നിയമസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് -ആര്‍എംപി സഖ്യവുമായി മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ സ്ഥാനാര്‍ഥിയാവണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആര്‍എംപി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നായിരുന്നു കെപിസിസി തീരുമാനം.അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്നാണ് കെ.കെ.രമയുടെ നിലപാട്. എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപി തീരുമാനം . ഇതിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രമയല്ലെങ്കില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേരുകയും ചെയ്തു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് പോലുമറിയാതെ ആര്‍എംപിയുമായി സഖ്യമുണ്ടാക്കിയവര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്‍എംപിയെ തഴയുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോണ്‍ഗ്രസിനുള്ളിലെ തന്നെ മറുഭാഗം വ്യക്തമാക്കി. സീറ്റ് നല്കിയാല് അവിടെ ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നത്…
Read Moreകഴിഞ്ഞ തവണ ജില്ല കമ്മറ്റി വെട്ടി മുഖ്യമന്ത്രി ശരിയാക്കി; ഇത്തവണ വീണ്ടും ശർമയെ ജില്ലാ കമ്മറ്റി വെട്ടി; വൈപ്പിനിൽ ശർമയോ ഉണ്ണികൃഷ്ണനോ ?
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ പേര് ജില്ലാകമ്മിറ്റി നിർദേശിച്ചതോടെ പാർട്ടിയിലെ ഉണ്ണിക്കൃഷ്ണൻ അനുകൂലികൾ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ഫോണിൽ വിളിച്ച് സഹായസഹകരണങ്ങൾ അഭ്യർഥിച്ചുകൊണ്ടുള്ള പ്രചരണമാണ് തുടങ്ങിയിരിക്കുന്നത്. മാത്രമല്ല പോസ്റ്ററുകളുടെയും ബോർഡുകളുടെയും ഡിസൈനിംഗ് വരെ ആരംഭിച്ചതായാണ് അറിവ്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ചുമതലപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണത്രേ ഉണ്ണിക്കൃഷ്ണന്റെ പേര് ഐക്യകണ്ഠമായി ജില്ലാകമ്മിറ്റി നിർദേശിച്ചിട്ടുള്ളതെന്നാണ് ഉണ്ണിക്കൃഷ്ണനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേ സമയം ഇക്കാര്യത്തിൽ അവസാന തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും ഭരണ തുടർച്ച വേണമെന്നാഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥിത്വം ശർമ്മക്ക് നൽകുമെന്നുമാണ് ശർമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണയും ജില്ലാക്കമ്മിറ്റി ശർമയെ വെട്ടിയെങ്കിലും മുഖ്യമന്ത്രിയാണ് ശർമക്ക് സ്ഥാനാർഥിത്വം നൽകിയതെന്നും ഇവർ പറയുന്നു. ഇതിനിടെ ശർമയ്ക്ക് വേണ്ടി മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ സമ്മർദം ശക്തമാണെന്നാണ് അറിവ്.മികച്ച ഭരണ പരിചയവും…
Read Moreപെരുനാട്ടിലെ ഓഫീസും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നോ…? കക്കാട് ബ്രാഞ്ച് കമ്മറ്റിയിൽ സംഭവിച്ചതിനെക്കുറിച്ച് സിപിഎം വിശദീകരണം ഇങ്ങനെ…
പത്തനംതിട്ട: പെരുനാട്ടിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉടമയുടെ ആവശ്യപ്രകാരം ഒഴിഞ്ഞുകൊടുത്തതെന്ന് സിപിഎം, ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും വിശദീകരണം. കെട്ടിടം ഉള്‍പ്പെടെ സിപിഎമ്മുകാര്‍ ബിജെപിയിലേക്കെന്ന് സമൂഹമാധ്യമ പ്രചാരണത്തിനെതിരെയാണ് സിപിഎം നേതാക്കള്‍ വിശദീകരണം നല്‍കിയത്. സിപിഎം ഒഴിഞ്ഞ ഓഫീസ് ഏറ്റെടുത്ത് ബിജെപി ബോര്‍ഡ് സ്ഥാപിച്ചാണ് പ്രചാരണം നടത്തിയതെന്ന് പറയുന്നു.റാന്നി പെരുനാട്ടിലെ കക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലാണ് സംഭവം.ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗത്തെ സിപിഎമ്മുകാര്‍ മര്‍ദിച്ച സംഭവത്തോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. മര്‍ദനത്തില്‍ പ്രതിഷേധിച്ച് തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മര്‍ദനമേറ്റയാളുടെ ബന്ധു ഒഴിപ്പിച്ചു. സിപിഎമ്മുകാര്‍ സാധനസാമഗ്രികള്‍ മാറ്റുന്നതിനു മുമ്പുതന്നെ ബിജെപിക്കാന് അവ എടുത്തു പുറത്തുകളഞ്ഞ് ബിജെപി ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ചു. പിന്നാലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സഹിതം സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണവുമുണ്ടായി.ശബരിമല ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് സംഭവമെന്നതിനാല്‍ വന്‍തോതില്‍ പ്രചാരണവും ഇതിനുണ്ടായി.ബിജെപി പഞ്ചായത്തംഗം അരുണ്‍ അനിരുദ്ധനാണ് മര്‍ദനമേറ്റത്. അരുണിന്റെ ബന്ധു…
Read Moreആരുടെ സമയം ശരിയാകും..! എന്‍സിപി നിര്‍ണായക യോഗം തുടങ്ങി; എ.കെ.ശശീന്ദ്രന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനം; നേതാക്കള്‍ തമ്മില്‍ വാക്ക്പോര്
കോഴിക്കോട്: നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എന്‍സിപിയുടെ ജില്ലാ നിര്‍വാഹകസമിതി യോഗം കോഴിക്കോട് ആരംഭിച്ചു. ഇടതുമുന്നണി ജില്ലയില്‍ എന്സിപിക്കനുവദിച്ച എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ജില്ലാനിര്വാഹകസമിതിയില് തീരുമാനമാകും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന് മാസ്റ്റര്‍ , സെക്രട്ടറി ആലിക്കോയ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയരുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കും വിധത്തില്‍ ശശീന്ദ്രന് അനുകൂല വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന് എലത്തൂരില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന് എന്നിലയില്‍ ശശീന്ദ്രന് മല്‍സരിക്കണമെന്നാണ് സിപിഎമ്മിന് താല്പര്യം. എന്നാല്‍ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ ഏത് സ്ഥാനാര്‍ഥി വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടിക്ക് മാത്രമാണെന്നാണ് ശശീന്ദ്രന് വിരുദ്ധവിഭാഗത്തിന്റെ നിലപാട്. ആദ്യഘട്ടത്തില്‍ ശശീന്ദ്രന് വിരുദ്ധ ചേരിയിലായിരുന്ന ആലിക്കോയ ശശീന്ദ്രന് അനുകൂലമായ നിലപാട് എടുത്തതും സംസ്ഥാന പ്രസിഡന്റ് എതിരുനില്ക്കാത്തതുമാണ് ശശീന്ദ്രന്റെ…
Read More