കോട്ടയം: നാളെ ജില്ലയിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്കു വാഹന പണിമുടക്ക് തിരിച്ചടിയായേക്കും.വിജയയാത്രയോട് അനുബന്ധിച്ചു വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഇന്ധവില വർധനവിൽ പ്രതിഷേധിച്ചു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ വാഹനപണിമുടക്ക് നടക്കുന്നതിനാൽ വിജയയാത്രയ്ക്കു പ്രതീക്ഷി ച്ചത്ര വിജയം ലഭിക്കില്ലെന്നാണ് സൂചന. കുമ്മനം രാജശേഖരൻ, എൻ.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ സമ്മേളത്തിൽ പങ്കെടുക്കുന്നുണ്ട്.
Read MoreTag: election-2021
സുപ്രീംകോടതി കയറേണ്ടി വരും… ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിച്ചാൽ വിശദീകരണം നൽകണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സര്‍വകക്ഷി യോഗത്തില്‍ നേതാക്കളെ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രിയ പാർട്ടിയാണ് വിശദീകരണം നൽകേണ്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളായാലും വിശദീകരണം നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ സുപ്രീം കോടതിയെ അറിയിക്കും.
Read Moreഅഞ്ചുവർഷം ജനങ്ങളുടെ ഹൃദയത്തിൽ തൊട്ട വികസനം കൊല്ലത്ത് നടത്തി! എം. മുകേഷ് എംഎൽഎ പറയുന്നു…
കൊല്ലം: ജനങ്ങളുടെ ഹൃദയത്തിൽ തൊട്ട വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം കൊല്ലം മണ്ഡലത്തിൽ നടത്തിയതെന്ന് എം. മുകേഷ് എംഎൽഎ. അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം, ഭവന നിർമാണം, സാംസ്കാരികം, ടൂറിസം എന്നീ മേഖലകളിൽ സമഗ്രവികസനമാണ് നടന്നത്. ഈ മേഖലകളിൽ 1330 കോടി രൂപ അടങ്കലിലുള്ള വിവിധ പ്രോജക്ടുകൾക്കാണ് കിഫ്ബി മുഖേനെയും സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതമായും അംഗീകാരം ലഭിച്ചിട്ടുള്ളത്. പല പദ്ധതികളും നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരികയാണെന്നും എംഎൽഎ വ്യക്തമാക്കി. കൊല്ലം-കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് അഷ്ടമുടി കായലിനു കുറുകേ നിർമിക്കുന്ന പെരുമൺ പാലം വർഷങ്ങളായുള്ള ജനങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമാണ്. 45 കോടി രൂപയാണ് അടങ്കൽ തുക. 44 കുടുംബങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിച്ച് പാലത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്റ്…
Read Moreചുമ്മാ കേറി ബുക്ക്ഡ് അടിക്കല്ലേ, പണി കിട്ടും..! ഒരു വർഷം തടവും 5000 രൂപ പിഴയും
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സൂക്ഷ്മ നിരീക്ഷണങ്ങളുമായി അധികൃതർ രംഗത്തിറങ്ങി. ആദ്യഘട്ടമായി നിലവിലുള്ള ചുമർ രചനകൾ, പോസ്റ്ററുകൾ, കൊടികൾ, സർക്കാർ ഫണ്ട് വിനിയോഗിച്ചു പൂർത്തീകരിച്ച പദ്ധതികളെ സംബന്ധിച്ച ഫ്ളക്സ് ബോർഡുകൾ എന്നിവ 24 മണിക്കൂറിനകം നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍, തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം. ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും നിർദേശമുണ്ട്. സ്വകാര്യ മതിലുകൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്കും മുന്നറിയിപ്പുണ്ട്. സ്വകാര്യ വ്യക്തിയുടെ…
Read Moreഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല! അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചതാണ് വഞ്ചന; ലക്ഷ്യം, പാലായുടെ പുരോഗതി മാത്രം; മാണി സി. കാപ്പന്
പാലാ: പാലായുടെ പുരോഗതി മാത്രമാണു തന്റെ ലക്ഷ്യമെന്നു മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല. എംഎല്‍എ എന്ന നിലയില്‍ ജനത്തോടൊപ്പം നിന്നു പ്രവര്‍ത്തിച്ചു വരികയാണെന്നും ജയിച്ച പാര്‍ട്ടിയുടെ സീറ്റ് തോറ്റ പാര്‍ട്ടിക്കു പിടിച്ചെടുത്തു നല്‍കിയത് അനീതിയാണെന്നും കാപ്പന് പറഞ്ഞു. പാലായില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കുറ്റപ്പെടുത്തുന്നവര്‍ യുഡിഎഫ് വോട്ടു വാങ്ങി വിജയിച്ച ജോസ് വിഭാഗം മുന്നണി മാറിയത് ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്. കാഞ്ഞിരപ്പള്ളിയിൽ സിറ്റിംഗ് സീറ്റ് വാദമുയര്‍ത്തി വാങ്ങുന്നവര്‍ പാലായുടെ കാര്യത്തില്‍ അതേ വാദം പറയുന്നില്ല. അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചത് അനീതിയാണ്. പുതിയകക്ഷികള് ഒരു മുന്നണിയിലേയ്ക്കു വരുമ്പോള്‍ പഴയ കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുന്നപോലെതന്നെ വരുന്ന പുതിയ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതാണ്. മറ്റൊരു കക്ഷിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുന്നതില്‍ എന്തു ധാര്‍മികതയാണുള്ളതെന്നും മാണി സി. കാപ്പന് ചോദിച്ചു.
Read Moreയുഡിഎഫ് ബന്ധമില്ല; ബിജെപിയുമായി ചർച്ച നടത്തും! പി.സി. ജോർജിന് പൂഞ്ഞാറിൽ ചുവരെഴുതി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രഥമ സ്ഥാനാർഥിയായി പി.സി. ജോർജിനുവേണ്ടി ചുവരെഴുതി. കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പി.സി. ജോർജ് മത്സരിക്കുമെന്നു ചെയർമാൻ ഇ.കെ. ഹസൻകുട്ടി പ്രഖ്യാപനം നടത്തി. ബിജെപിയുമായി മാർച്ച് ആദ്യം ചർച്ച നടത്തുമെന്നു ധാരണയാകുന്നില്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്നും ജോർജ് വ്യക്തമാക്കി. ബിജെപി ചർച്ച വിജയിച്ചില്ലെങ്കിൽ പൂഞ്ഞാർ വീണ്ടും ചതുഷ്കോണ മത്സരത്തിലേക്ക് നീങ്ങും. 2016ൽ മൂന്നു മുന്നണികളെയും പിന്തള്ളി 27,821 വോട്ടുകൾക്കാണു ജോർജ് വിജയിച്ചത്. യുഡിഎഫിൽ പ്രവേശിക്കാൻ ആഗ്രഹിച്ച തനിക്കെതിരേ ഉമ്മൻ ചാണ്ടി പാരവച്ചെന്ന് പി.സി. ജോർജ് പറഞ്ഞു. കെ. കരുണാകരനെയും എ.കെ. ആന്റണിയെയും പാരവച്ചു താഴെയിറക്കിയ ഉമ്മൻചാണ്ടിക്ക് ഇപ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും പി.സി. ജോർജ് വിമർശിച്ചു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്നണി പ്രവേശത്തെ അനുകൂലിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ നിർത്തുന്നതും ആലോചിക്കുന്നു. കാഞ്ഞിരപ്പള്ളി, പാലാ,…
Read Moreമുഖ്യമന്ത്രി എൽഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുത്…! എൽഡിഎഫ് സർക്കാർ അട്ടിമറിച്ച പദ്ധതികൾ അക്കമിട്ട് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ യുഡിഎഫ് എതിർക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എൽഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനോപകാരപ്രദമായ പ്രവർത്തനങ്ങളെയും പദ്ധതികളെയും എതിർക്കുകയും തകർക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയിൽ മുങ്ങിയ ആഴക്കടൽ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിർത്തത്. അതു സിപിഎമ്മിനും സർക്കാരിനും അംഗീകരിക്കേണ്ടി വന്നു. എൽഡിഎഫ് എതിർത്ത ചില പദ്ധതികൾ അദ്ദേഹം അക്കമിട്ടു ചൂണ്ടിക്കാട്ടി. 1. വിഴിഞ്ഞം പദ്ധതി- സംസ്ഥാന സർക്കാരിന് 3500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിൽ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ആരോപിച്ചത്. ഇതേക്കുറിച്ച് ഈ സർക്കാർ ജുഡീഷൽ കമ്മീഷനെ വച്ച് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. 2. കണ്ണൂർ വിമാനത്താവളം- റണ്‍വേയുടെ നീളം കൂട്ടണം, കൂടുതൽ സ്ഥലം എടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കണ്ണൂർ വിമാനത്താവള പദ്ധതിയെ എതിർത്തത്. എന്നാൽ അഞ്ചു വർഷം കിട്ടിയിട്ടും ചെറുവിരൽ…
Read Moreപത്തനംതിട്ടയും കെ.കെ. നായരും! 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരളത്തിലെ ഒരു നിയമസഭ മണ്ഡലമായിരുന്നു…
പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഇന്ന് ഒരു നിയമസഭ മണ്ഡലമില്ല. 1957 മുതൽ 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരളത്തിലെ ഒരു നിയമസഭ മണ്ഡലമായിരുന്നു. 2009 ലെ മണ്ഡല പുനർവിഭജന വേളയിൽ ജില്ലാ ആസ്ഥാനമായിട്ടു കൂടി പത്തനംതിട്ടയുടെ പേരിൽ ഒരു മണ്ഡലം ലഭിച്ചില്ല. പകരം ആറന്മുള മണ്ഡലത്തിന്റെ ആസ്ഥാനമായി പത്തനംതിട്ട മാറുകയായിരുന്നു.പഴയ പത്തനംതിട്ട മണ്ഡലം കെ.കെ. നായർ എന്ന ഒരു എംഎൽഎയുടെ പതിറ്റാണ്ടു നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന്റെ തട്ടകമായിരുന്നു. എംഎൽഎ എന്ന സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തി പത്തനംതിട്ട ജില്ല രൂപീകരിച്ചതുൾപ്പെടെ പതിറ്റാണ്ടുകൾ മണ്ഡലത്തെ പ്രണയിച്ചയാളാണ് കെ.കെ. നായർ. നായർ കളം ഒഴിഞ്ഞതിനു പിന്നാലെ മണ്ഡലവും ഇല്ലാതായെന്നത് ചരിത്രം. പത്തനംതിട്ട എന്ന പേരിൽ ഒരു മണ്ഡലം ഉണ്ടായി രണ്ടാമത്തെ തെരഞ്ഞെടുപ്പു മുതൽ അവസാനത്തെ തെരഞ്ഞെടുപ്പുവരെ നായർ സ്ഥാനാർഥിയായിരുന്നു. 12 തവണ മത്സരിച്ചതിൽ എട്ടുതവണയും വിജയം നേടിയ ചരിത്രമാണ് പത്തനംതിട്ട കളപ്പുരയ്ക്കൽ…
Read Moreതൃശൂര്‍ എടുക്കുമോ? തൃശൂർ പിടിക്കാൻ സുരേഷ് ഗോപിയെയോ, ശ്രീധരനെയോ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതാക്കൾ; ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ നിർദ്ദേശിക്കുന്ന സ്ഥാനാർഥിയെ നിർത്തിയാൽ തൃശൂർ നിയോജകമണ്ഡലം പിടിക്കാനാകുമെന്ന് ബിജെപി ജില്ലാ നേതാക്കൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അറിയിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിലടക്കം വൻ ചലനം സൃഷ്ടിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. വിജയ യാത്രയോടനുബന്ധിച്ച് തൃശൂരിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായാണ് ജില്ലാ നേതാക്കൾ ചർച്ച നടത്തിയത്. സുരേഷ് ഗോപിയെ മത്സരിപ്പിച്ചാൽ തൃശൂർ സീറ്റ് പിടിക്കാനാകുമെന്ന് മാത്രമല്ല ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്നും കൂടുതൽ സീറ്റുകൾ നേടാൻ വഴിയൊരുക്കുമെന്നുംസ്വാധീനമുണ്ടെന്ന് വ്യക്തമായതോടെ അതിന് പറ്റിയ സ്ഥാനാർഥികളെ നിർത്തിയാൽ ജയിക്കാനാകുമെന്നാണ് കണക്കു കൂട്ടൽ. തൃശൂരെടുക്കാൻ സുരേഷ് ഗോപിക്കാകുമെന്നാണ് ജില്ലാ നേതാക്കളുടെ അഭിപ്രായം. എന്നാൽ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്നതു സംബന്ധിച്ച് ചർച്ച നടത്താതെ തീരുമാനിക്കാനാകില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.…
Read Moreമൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ല! ബിജെപി ഭരണം അട്ടിമറിക്കും; രാഹുൽ ഗാന്ധി
ചെന്നൈ: മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 10 മുതൽ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങൾ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനിൽക്കുകയാണ്. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുൽ പറഞ്ഞു. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമർശനം. ഇതേ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം. ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സന്പത്ത് വർധിപ്പിക്കുന്ന രണ്ടു പേർക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്നും രാഹുൽ വിമർശിച്ചു. നരേന്ദ്ര മോദി ചൈനയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു പേരുടെ താത്പര്യങ്ങൾക്കായി മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
Read More