കൊച്ചി: വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം ജില്ലയില്‍ അട്ടിമറി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനെ കൈവിടാത്ത ചരിത്രമാണു ജില്ലയ്ക്കുള്ളത്. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെ മേൽക്കൈ നേടി. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ 11 ഉം യുഡിഎഫിനായിരുന്നു. 2016ല്‍ ഒമ്പതു മണ്ഡലങ്ങള്‍ നേടാനാണു കഴിഞ്ഞതെങ്കിലും എൽഡിഎഫ് തരംഗത്തിലും ആധിപത്യം നിലനിർത്താൻ യുഡിഎഫിനായി. എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളില്‍ ജയിച്ചെങ്കിലും 2011ല്‍ നേടിയവയില്‍ വൈപ്പിന്‍ മണ്ഡലം മാത്രമാണു നിലനിര്‍ത്താനായത്. അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ നഷ്ടമായപ്പോള്‍ കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ യുഡിഎഫിൽനിന്നു പിടിച്ചെടുത്തു. പെരുമ്പാവൂരും അങ്കമാലിയും എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് സ്വന്തമാക്കി. ആലുവ, കളമശേരി, പറവൂര്‍, എറണാകുളം, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ജില്ല…
Read MoreTag: election-2021
അസ്വരാസ്യം കെട്ടടങ്ങുന്നില്ല! ശശീന്ദ്രനെതിരേ പടയൊരുക്കം; പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക്; എന്‍സിപി എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍
ജോണ്സണ് വേങ്ങത്തടം കൊച്ചി: പാലാ സീറ്റിന്റെ പേരില്‍ മാണി സി. കാപ്പന് എന്‍സിപി വിട്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അസ്വരാസ്യം കെട്ടടങ്ങുന്നില്ല. ഏഴു പ്രാവശ്യം മത്സരിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരേ കാപ്പന് അനുകൂലികളായ ഒരു വിഭാഗവും ശശീന്ദ്രന് വിരുദ്ധ ഗ്രൂപ്പും സംയുക്തമായി പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി തുടങ്ങി വച്ച വിമര്‍ശനങ്ങളും ആരോപണങ്ങളും പോഷകസംഘടനകളും ഏറ്റെടുത്തതോടെ നാളെ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ട് യോഗം നിര്‍ണായകമാകും. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ശശീന്ദ്രനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട സംസ്ഥാന ഭാരവാഹിയായ ജയനെ പുറത്താക്കിയിരുന്നു. എന്നാല്‍ നാളെ നടക്കുന്ന യോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ചു കോഴിക്കോട് ജില്ലാ കമ്മിറ്റിയും പോഷകസംഘടനഭാരവാഹികളും രംഗത്തു വരും. നാളെ നടക്കുന്ന യോഗത്തില്‍ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, എക്സിക്യൂട്ട് അംഗങ്ങള്‍, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍, പോഷകസംഘടന ഭാരവാഹികള്‍ തുടങ്ങിയവരുടെ വിപുലമായ യോഗമാണ് ചേരുന്നത്.…
Read Moreതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികളിൽ പടയൊരുക്കം; പ്രചരണത്തിന് മാറ്റ് കൂട്ടാൻ സോഷ്യൽ മീഡിയയും
എംജെ ശ്രീജിത്ത് തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. എത്രയും വേഗം സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണ് എല്ലാ മുന്നണികളുടെയും നീക്കം. ഇടതിന് പിണറായിയെന്ന ഏകമുഖംകഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിച്ചത് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും കൂടി ആയിരുന്നെങ്കിൽ ഇത്തവണ അത് പിണറായി വിജയൻ മാത്രമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിനെ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് നേരിട്ടത് അത് വലിയ വിജയം നേടിയെങ്കിലും പിണറായി വിജയനെയാണ് സിപിഎം മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷമുള്ള അഞ്ചുവർഷം കൊണ്ട് സിപിഎമ്മിലും എൽഡിഎഫിലും ചോദ്യം ചെയ്യാൻ പറ്റാത്ത നേതാവായി പിണറായി മാറിയതാണ് പിന്നെ കേരളം കണ്ടത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് മുന്നിൽനിന്ന് നയിക്കാൻ പിണറായി വിജയൻ എന്ന ഏക മുഖമാണ് എൽ ഡി എഫിന് മുന്നിലുള്ളത്. ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത വരവ്യു ഡി എഫിനെ നയിക്കാൻ ഉമ്മൻചാണ്ടിയും രമേശ്…
Read Moreബിജെപി നേതൃയോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രിമാരും; പ്രധാന ചർച്ചയാവിഷയം സ്ഥാനാർഥി നിർണയം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും അന്തിമതീരുമാനമെടുക്കാന്‍ ഇന്ന് നേതൃയോഗം ചേരും. തൃശൂരിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും വി.മുരളീധരനും പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് , സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.അതേസമയം ആര്‍എസ്എസ് നേതൃത്വവും ഇന്ന് യോഗം ചേരുന്നുണ്ട്. എന്നാല്‍ കൊച്ചിയില്‍ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള യോഗമാണ് ചേരുന്നതെന്നും മുഖ്യചര്‍ച്ച തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും നേതാക്കള്‍ അറിയിച്ചു.സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി വോട്ടുതേടി ഇറങ്ങാനാണ് ബിജെപി തീരുമാനം. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി സജീവമാകുന്നതിന് മുമ്പേ തന്നെ ഒന്നാംഘട്ട പ്രചാരണത്തിലേക്ക് നീങ്ങാനാണ് ലക്ഷ്യമിടുന്നത്. വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളിലും ബെംഗളൂരുവിലുള്ള ഏജന്‍സി വഴി നേരത്തെ സര്‍വേ നടത്തിയിരുന്നു. പ്രാദേശികാടിസ്ഥാനത്തില്‍ നേതാക്കള്‍ മത്സരിച്ചാല്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു സര്‍വേ വ്യക്തമാക്കിയത്. ഇക്കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍…
Read Moreഅഞ്ചില്‍ പിടിമുറുക്കി ജെഡിഎസ്; ഒരു സീറ്റ് വിട്ടുനല്‍കണമെന്ന് സിപിഎ; ജെഡിഎസിന് അങ്കമാലി നഷ്ടമാകും
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ ഒന്ന് ജനതാദള്‍-എസിന് നഷ്ടമാകും. സിപിഎം നേതൃത്വവുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് സീറ്റുകള്‍ ഇത്തവണയും അനുവദിക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം സമ്മതിച്ചിട്ടില്ല. മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തിയ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂര്‍, വടകര സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ചത്. ഇതില്‍ കോവളത്തും അങ്കമാലിയിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ സീറ്റ് വിട്ടുവീഴ്ചയില്‍ സിപിഎം മൃദുസമീപനം സ്വീകരിച്ചില്ലെങ്കില്‍ അങ്കമാലി വിട്ടുനല്‍കാനാണ് ജെഡിഎസ് ആലോചിക്കുന്നത്. ഇൗ സീറ്റ് മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന സീറ്റ് ജോസ് തെറ്റയില്‍ മത്സരിച്ചതോടെ എല്‍ഡിഎഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ ജോസ് തെറ്റയില്‍ മത്സരരംഗത്തു നിന്ന് വിട്ടു നിന്നപ്പോള്‍ സീറ്റ് വീണ്ടും നഷ്ടമായി. ഇപ്പോള്‍ ജോസ്…
Read Moreആദ്യ സ്ഥാനാർഥി പ്രഖ്യാപനം വന്നു; പി.സി. ജോർജ് പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി; പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരേ സ്ഥാനാർഥിയേ നിർത്താൻ ആലോചന; രാഷ്ട്രദീപികയോട് പി.സി ജോർജ് മനസ് തുറക്കുന്നു
ജിബിൻ കുര്യൻകോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ആദ്യ സ്ഥാനാർഥിയായി പി.സി. ജോർജ്. കേരള ജനപക്ഷം സെക്കുലറിന്റെ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പി.സി.ജോർജ് മത്സരിക്കും. ജനപക്ഷം ചെയർമാൻ ഇ.കെ.ഹസൻകുട്ടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തവണ പൂഞ്ഞാറിൽ ഇടതു-വലതു-ബിജെപി മുന്നണി സ്ഥാനാർഥികളെ തോൽപ്പിച്ച് 27,821 വോട്ടുകൾക്കാണ് പി.സി. ജോർജ് വിജയിച്ചത്. യുഡിഎഫ് മുന്നണിയിൽ പ്രവേശിക്കാൻ ആഗ്രഹിച്ച തനിക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാരവച്ചെന്ന് പി.സി. ജോർജ് രാഷ്്ട്രദീപികയോടു പറഞ്ഞു. പാരയുടെ രാജാവാണ് ഉമ്മൻചാണ്ടി. കെ.കരുണാകരനെയും എ.കെ.ആന്റണിയേയും പാരവച്ച് താഴെയിറക്കിയ ഉമ്മൻചാണ്ടിക്ക് ഇപ്പോൾ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും പി.സി.ജോർജ് പറഞ്ഞു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കുഞ്ഞാലിക്കുട്ടിയും മുന്നണി പ്രവേശത്തെ അനുകൂലിച്ചിരുന്നതായും പി.സി.ജോർജ് പറഞ്ഞു. മതസമുദായ നേതാക്കളെല്ലാം തന്റെ യുഡിഎഫ് പ്രവേശനത്തെ അനുകൂലിച്ചെങ്കിലും ഉമ്മൻചാണ്ടി എതിർത്തു.പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾക്കൊന്നും എതിർവികാരമില്ല. അവരെ എനിക്കറിയാം. തനിക്കെതിരെ പാരവച്ച ഉമ്മൻചാണ്ടിക്കെതിരെ…
Read Moreകാപ്പൻ പോയത് രക്ഷയായി, എൽഡിഎഫിൽ വലിയ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കും; ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനു ജില്ലയിൽ ലഭിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും. മാണി സി. കാപ്പൻ മുന്നണി വിട്ടതോടെ തർക്കത്തിനുള്ള സാധ്യതകൾ ഇല്ലാതായി. കാഞ്ഞിരപ്പള്ളി സീറ്റിനായി സിപിഐ മുറുകെ പിടിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം വഴങ്ങിയേക്കും. ചങ്ങനാശേരി സീറ്റ് വേണമെന്ന വാശിയിലാണ് കേരള കോണ്‍ഗ്രസ്. എന്നാൽ ചങ്ങനാശേരി വിട്ടുതരണമെന്നും പകരം മറ്റൊരു സീറ്റെന്ന സിപിഎമ്മിന്റെ വാദം മാണി വിഭാഗം അംഗീകരിച്ചില്ല.ജനാധിപത്യ കേരള കോണ്‍ഗ്രസിനു വേണ്ടിയാണ് സിപിഎം ചങ്ങനാശേരി ചോദിക്കുന്നത്. ജോബ് മൈക്കിളിനു വേണ്ടിയാണ് മാണി ഗ്രൂപ്പ് ചങ്ങനാശേരി ചോദിക്കുന്നത്. കഴിഞ്ഞ തവണ തളിപ്പറന്പിൽ മത്സരിച്ച ജോബ് മൈക്കിളിനു ഇത്തവണ ഉറപ്പുള്ള സീറ്റു നൽകിയേക്കും.പൂഞ്ഞാർ സീറ്റിൽ സിപിഎം മത്സരിക്കണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസ് നിരസിച്ചു. പൂഞ്ഞാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കഴിഞ്ഞ തവണ മത്സരിച്ച ജോർജുകുട്ടി…
Read Moreമുല്ലപ്പള്ളി കണ്ണൂരിലേക്ക് ? പകരം സുധാകരന് കെപിസിസി പദവി; കണ്ണൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക വെട്ടി
സ്വന്തം ലേഖകൻകണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയേക്കും.മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിക്കാൻ നേതൃത്വത്തോട് നിർദേശിച്ചിരിക്കുന്നത് കെ.സുധാകരനാണെന്ന് സൂചന. മുല്ലപ്പള്ളിയെ കണ്ണൂരിൽ നിർത്തി ജയിപ്പിച്ചാൽ പകരം മുല്ലപ്പള്ളിയുടെ പിന്തുണയോടെ കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിലെത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായതു മുതൽ തദേശതെരഞ്ഞെടുപ്പ് വരെ കെപിസിസി അധ്യക്ഷനെ നിശിതമായി വിമർശിച്ചു വന്നയാളാണ് കെ.സുധാകരൻ. പലപ്പോഴും മുല്ലപ്പള്ളിയും സുധാകരന് മറുപടി കൊടുത്തിരുന്നു. എന്നാൽ, കെ.സുധാകരനും മുല്ലപ്പള്ളിയും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർന്നു. മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിക്കാൻ കെ.സുധാകരൻ പരസ്യമായി ക്ഷണിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ.സുധാകരൻ നടത്തിയ പരാമർശത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമർശിച്ചപ്പോഴും സുധാകരന് ആദ്യം പിന്തുണയുമായെത്തിയതും മുല്ലപ്പള്ളി രാമചന്ദ്രനാണ്. മുഖ്യമന്ത്രിയെ വിമർശിച്ചതിൽ ജാതീയമായി ഒന്നുമില്ലെന്നും അത് കണ്ണൂർ രാഷ്ട്രീയത്തിന്റെ ശൈലിയാണെന്നും പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിന്റെ ശക്തനായ…
Read Moreകോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്തൽ..! രഹസ്യ സർവേ കഴിഞ്ഞു, മാർക്കും ഇട്ടു; മാർക്ക് ലിസ്റ്റ് എഐസിസിക്ക് നാളെ കൈമാറും
റെനീഷ് മാത്യുകണ്ണൂർ: കോൺഗ്രസിലെ സ്ഥാനാർഥികളെ കണ്ടെത്താൻ നടത്തിയ സർവേ റിപ്പോർട്ട് സ്വകാര്യ ഏജൻസി നാളെ എഐസിസിക്കു കൈമാറും.തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ ഒരു പട്ടിക തയാറാക്കാൻ കെപിസിസിയോടു കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 90 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക കെപിസിസി എഐസിസി നേതൃത്വത്തിനു കൈമാറിയിരുന്നു.എല്ലാ മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരടങ്ങുന്ന ആളുകളുടെ പട്ടികയാണ് കെപിസിസി നേതൃത്വം നല്‍കിയത്. തുടർന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ആളുകളുടെ വിജയസാധ്യത പരിശോധിക്കാനുള്ള സർവേ നടത്താൻ സ്വകാര്യ ഏജൻസിയെ ഏല്പിക്കുകയായിരുന്നു. 90 മണ്ഡലങ്ങളിലാണ് സ്വകാര്യ ഏജൻസി രണ്ടു മാസത്തോളം സർവേ നടത്തിയത്. സർവേ റിപ്പോർട്ട് നാളെ എഐസിസി നേതൃത്വത്തിനാണ് കൈമാറുന്നത്. ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാർഥികളെ…
Read More