ഐ വില്‍ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്സ് റൈറ്റ് ഇതാണ് എന്നെ നയിക്കുന്നത്; എല്ലാ കാര്യത്തിലും ഞങ്ങള്‍ക്ക് വ്യത്യസ്ഥ അഭിപ്രായമായിരുന്നു; തന്റെ ദാമ്പത്യ ജീവിതം തകര്‍ന്നത് എങ്ങനെയെന്ന് വിശദീകരിച്ച് നീനാ കുറുപ്പ്

മലയാള സിനിമയില്‍ ശ്രദ്ധേയമായ പല വേഷങ്ങളും കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് നീനാക്കുറുപ്പ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീന വെള്ളത്തിരയില്‍ അരങ്ങേറുന്നത്. മമ്മൂട്ടിയെ വലയ്ക്കുന്ന പരിഷ്‌കാരിയായ അമേരിക്കന്‍ പെണ്‍കുട്ടിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. പിന്നീട് സിനിമ കുറഞ്ഞപ്പോള്‍ നടി സീരിയല്‍ രംഗത്ത് സജീവമായി. സിനിമയിലും സീരിയലും തിളങ്ങിയെങ്കിലും സ്വകാര്യജീവിതത്തില്‍ നീന ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു. ജീവിതത്തില്‍ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യുമെന്നും അതിനാല്‍ തന്നെ പല ബന്ധങ്ങളും തകര്‍ന്നുവെന്നും നീന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ‘എന്നോട് ചെയ്യരുതെന്ന് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു മറുചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. ഐ വില്‍ ഡു ഇറ്റ് ഈഫ് ഐ ബിലീവ് ഇറ്റ്സ് റൈറ്റ് ഇതാണ് എന്നെ നയിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ ഇത്തരത്തിലുളള ഒരുപാട് അഭിപ്രായ ഭിന്നതകള്‍…

Read More