വിമാനം പറന്നു പൊങ്ങിയതു മുതല്‍ ‘വയസന് ഞരമ്പുരോഗം’ തുടങ്ങി ! വിമാനമിറങ്ങിയതോടെ പരാതി പോലീസിന് മെയില്‍ ചെയ്‌തെങ്കിലും കിട്ടിയില്ല; ആകാശ പീഡനത്തില്‍ 60കാരനെ അറസ്റ്റു ചെയ്യും…

ഒമാനില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനത്തില്‍ വച്ച് 60കാരനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദറിനെതിരെയാണ് ബലാത്സംഗശ്രമത്തിന് കേസ് എടുത്തത്. കോവിഡ് ഭീതിയില്‍ സാമൂഹിക അകലം പാലിച്ചാണ് വിമാന യാത്രകള്‍. ഇതിനിടെയാണ് മലയാളിയെ നാണം കെടുത്തുന്ന തരത്തിലെ സംഭവങ്ങള്‍ വിമാന യാത്രയിലുണ്ടാകുന്നത്. തൊട്ടടുത്ത സീറ്റിലിരുന്ന ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മലപ്പുറം എസ്പിക്ക് ലഭിച്ച പരാതി കരിപ്പൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. വിമാനമിറങ്ങിയ ഉടന്‍ യുവതിയുടെ ഭര്‍ത്താവ് ഇമെയിലില്‍ പരാതി അയച്ചെങ്കിലും അത് പൊലീസിന് ലഭിച്ചിരുന്നില്ല. ക്വാറന്റീനിലായ യുവതിക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനും കഴിഞ്ഞില്ല. പിന്നീട് മലപ്പുറം എസ്പിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി മസ്‌ക്കറ്റില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം നടന്നത്. യാത്ര തുടങ്ങിയ ശേഷം ലൈറ്റ് ഓഫാക്കിയത്…

Read More