നടി മേഘ്‌ന വിന്‍സെന്റ് വീണ്ടും വിവാഹിതയാകുന്നു ? താരത്തിന്റെ കല്യാണ വേഷത്തിലുള്ള ഫോട്ടോകള്‍ പ്രചരിക്കുന്ന; താരത്തിന്റെ പ്രതികരണത്തില്‍ സംശയം പൂണ്ട് ആരാധകര്‍…

ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. എന്നാല്‍ ചന്ദന മഴയ്ക്കു ശേഷം താരം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല.

ഇതിനിടയ്ക്ക് വിവാഹവും വിവാഹമോചനവുമൊക്കെ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് തമിഴ് മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ താരം വീണ്ടും മലയാളം സീരിയലുകളിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് മേഘന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നടന്‍ ഷാനവാസ് ആണ് നായകന്‍. നടി ഇതുവരെ അഭിനയിച്ചതില്‍ നിന്നും വേറിട്ട കഥാപാത്രമായിരിക്കും പുതിയ പരമ്പരയില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കെ ഇപ്പോള്‍ മറ്റു ചില ചിത്രങ്ങളാണ് വൈറലാവുന്നത്.

പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് തന്റെ സോഷ്യല്‍ മീഡിയ വഴി നടിയെ കല്യാണ വേഷത്തില്‍ ഒരുക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ താരം വീണ്ടും വിവാഹിതയാവാന്‍ പോവുകയാണോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.

അതോ ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണോ എന്നും ആരാധകര്‍ സംശയം ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടി മേഘ്‌ന ഇതുവരെ നല്‍കിയിട്ടില്ല. ഇതും ആരാധകരെ സംശയത്തിലാക്കുന്നു.

Related posts

Leave a Comment