മുട്ടക്കോഴിയുടെ പേരില്‍ തട്ടിപ്പ് ! മാരായമുട്ടം സഹകരണബാങ്കിനെതിരേ ഗുരുതര ആരോപണം; 90 പേര്‍ക്കെതിരേ ബാങ്കിന്റെ ജപ്തിനോട്ടീസ്…

മാരായമുട്ടം സഹകരണബാങ്കില്‍ മുട്ടക്കോഴി പദ്ധതിയുടെ പേരില്‍ തട്ടിപ്പെന്നു പരാതി. 2016ല്‍ നബാഡിന്റെ പദ്ധതി പ്രകാരം പദ്ധതിയില്‍ ചേര്‍ന്ന 90 ഗുണഭോക്താക്കള്‍ക്ക് ബാങ്കിന്റെ വക ജപ്തി നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും സമരവുമായി ബാങ്ക് പടിക്കലിലെത്തിതോടെ മുന്‍ ബാങ്ക് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. 2016 ല്‍ മുട്ടക്കോഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കാണ് മാരായമുട്ടം സഹകരണബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചത്. നബാര്‍ഡിന്റെ പദ്ധതി പ്രകാരം എണ്‍മ്പത്തി ഒന്നായിരം രൂപയുടെ കോഴിക്കൂടും 120 കോഴിയുമാണ് ലഭിച്ചത്. കോഴി മുട്ട ബാങ്ക് എടുക്കും. സബ്‌സിഡി ഇനത്തില്‍ പതിനൊന്നായിരം കിഴിക്കുകയും ചെയ്യും. ബാക്കിതുക മുട്ടയില്‍ നിന്ന് ഈടാക്കിയ ശേഷം കോഴിയും കൂടും ഗുണഭോക്താവിന് നല്‍കുമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ 2018ല്‍ ബാങ്ക് അധികൃതര്‍ കോഴിയെ തിരിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് 120000 രൂപ അടയ്ക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസും അയച്ചു. ഇതോടെയാണ് പദ്ധതി തട്ടിപ്പായിരുന്നെന്ന് അറിയുന്നത്. ബാങ്കിന്റെ മുന്‍ പ്രസിഡന്റ്…

Read More

എര്‍വിന്‍ വിവാഹത്തട്ടിപ്പുകളുടെ ഉസ്താദ് ! ഇരകളെ കുടുക്കുന്നത് ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റ് വഴി; വലയിലാക്കിയ ശേഷം പീഡനവും ഭീഷണിപ്പെടുത്തി പണം തട്ടലും; ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിങ്ങനെ…

ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റുവഴി നിരവധി യുവതികളെ കെണിയില്‍ പെടുത്തി വഞ്ചിച്ച യുവാവ് പിടിയില്‍. തൃപ്പൂണിത്തുറയിലെ ഡോക്ടറടക്കം ഒമ്പതു സ്ത്രികളെയാണ് ഇടുക്കി തടിയാമ്പാട് തേങ്ങാപുരയ്ക്കല്‍ എര്‍വിന്‍ ടി. ജോയിയുടെ രീതി. തട്ടിപ്പിനും പീഡനത്തിനും ഇരയാക്കിയത്.വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എര്‍വിന്‍, മാട്രിമോണിയലില്‍ പല പേരിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെയായിരുന്നു തട്ടിപ്പ്. വിവാഹമോചിതര്‍ക്കു വേണ്ടിയുള്ള ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്. ഇങ്ങനെ പരിയചപ്പെടുന്നവരെ ലൈംഗികമായി ഉപയോഗിക്കുകയും പണവും സ്വര്‍ണങ്ങളും തട്ടിയെടുക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി. ഇതോടെ ഡിവോഴ്സ് മാട്രിമോണിയല്‍ സൈറ്റുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാര്‍ സജീവമാകാനുള്ള…

Read More