പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന ബാര്‍കോഡുകളുടെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ ? സ്റ്റിക്കറുകള്‍ കണ്ട് ഇനി പഴം വാങ്ങേണ്ടതിങ്ങനെ…

പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ ചന്തയിലെത്തുമ്പോള്‍ സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്ന പഴവര്‍ഗങ്ങള്‍ കണ്ട് വഴിമാറിപ്പോകുന്നവരാണ് കൂടുതലും. കാരണമെന്തെന്നു വച്ചാല്‍ വില കൂടുതലാണെന്ന ധാരണകൊണ്ടു തന്നെ. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്. പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉല്‍പാദിപ്പിച്ചുവെന്നും അവ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നുമൊക്കെ ഈ കോഡ് വഴി കണ്ടെത്താന്‍ സാധിക്കും. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഫോര്‍ പ്രോഡക്ട് സ്റ്റാന്‍ഡേര്‍ഡ് (IFPS) ആണ് ഇതു നിശ്ചയിക്കുന്നത്. 9 ല്‍ തുടങ്ങുന്ന അഞ്ചക്ക പിഎല്‍യു കോഡ് ജൈവവിളകളെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 94011. പിഎല്‍യു കോഡില്‍ നാലു നമ്പറുകളാണ് ഉള്ളതെങ്കില്‍ ഇവ പാരമ്പര്യരീതിയില്‍, എന്നാല്‍ കീടനാശിനികള്‍ ഉപയോഗിച്ചു വളര്‍ത്തിയവയാണ്. ഈ നമ്പറുകള്‍ നാലില്‍ ആണു തുടങ്ങുന്നതെങ്കില്‍ പാരമ്പര്യരീതിയില്‍ വളര്‍ത്തിയെടുത്തവയാണ്. നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍…

Read More