സെക്‌സില്ലാതെ എങ്ങനെ 100 ദിവസം ജീവിക്കുമെന്ന് ചോദ്യം ! ബിഗ് ബോസിനെതിരേ നടി ആരോപണവുമായി നടി രംഗത്ത്

ബിഗ്‌ബോസ് തെലുങ്കു പതിപ്പിനെതിരേ കടുത്ത ആരോപണവുമായി നടി ഗായത്രി ഗുപ്ത. രണ്ടര മാസത്തേക്ക് തന്നോട് ഷോയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്റെ സമ്മതം കൂടാതെ ഒരു ദിവസം പെട്ടെന്ന് കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ഗായത്രി ആരോപിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി എന്നെ തേടിയെത്തിയ പല പ്രൊജക്ടുകളും വേണ്ടെന്നു വയ്ക്കേണ്ടി വന്നു. എന്നാല്‍ എന്നോട് പറയാതെ അവര്‍ ഒഴിവാക്കി. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചു. ഞാന്‍ അയാളോട് ചോദിച്ചു, എന്ത് ചോദ്യമാണ് നിങ്ങള്‍ ചോദിക്കുന്നത് എന്ന്. കരാര്‍ ഒപ്പിട്ടതിന് ശേഷം പ്രതിഫലത്തുക പോലും നിശ്ചയിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവരുടെ വാക്ക് വിശ്വസിച്ച് പുതിയ സിനിമകളൊന്നും ഞാന്‍ ഏറ്റെടുത്തില്ല. ഞാന്‍ നിയമത്തിന്റെ വഴിയേ പോവുകയാണ്. എനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം.…

Read More