ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയായ അനിയന് മിഥുന്‍ ആണ് ഇപ്പോള്‍ മലയാളികളുടെ പ്രധാന സോഷ്യല്‍മീഡിയ ചര്‍ച്ചാവിഷയം. അനുഭവകഥ പറയുന്നതിനിടെ ഇന്ത്യന്‍ ആര്‍മിയെ ബന്ധപ്പെടുത്തി പ്രണയ കഥ പറഞ്ഞാണ് മിഥുന്‍ ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. മിഥുന്‍ എതിരെ സോഷ്യല്‍മീഡിയയില്‍ വലിയ രോഷമാണ് ഉയരുന്നത്. ഈ അവസരത്തില്‍ പ്രമുഖ നടനും അവതാരകനുമായ മിഥുന്‍ രമേശ് പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പേര് വച്ച് മിഥുന്‍ രമേശിന്റെ അനിയനാണ് അനിയന് മിഥുന്‍ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു മിഥുന്റെ പോസ്റ്റ്. അനിയന് മിഥുന്‍ തന്റെ അനിയനല്ലെന്നും തന്റെ അനിയന്റെ പേര് നിഥിന് രമേശന് എന്നാണെന്നും മിഥുന്‍ പറയുന്നു. ഫേസ്ബുക്കില്‍ തന്റെ അനിയന്റെയും അമ്മയുടെയും ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മിഥുന്‍ ഇങ്ങനെ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ മിഥുനെ പരിഹസിച്ച് കമന്റ് ചെയ്തു. അനിയന് മിഥുന്‍ എന്നാണ്…
Read MoreTag: big boss
ലുക്ക് ആകെ മാറിയല്ലോ ? പ്ലാസ്റ്റിക് സര്‍ജറിയാണോ എന്ന ചോദ്യത്തിന് ദില്‍ഷ പ്രസന്നന് നല്കുന്ന മറുപടിയിങ്ങനെ…
ബിഗ്‌ബോസ് മലയാളം സീസണ്‍ ഫോറില്‍ വിജയിച്ച് ചരിത്രം കുറിച്ച താരമാണ് ദില്‍ഷ പ്രസന്നന്. ആദ്യമായാണ് ഒരു വനിത ബിഗ്ബോസിന്റെ മലയാളം എഡിഷനില്‍ വിജയിയാകുന്നത്. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിജയകിരീടം നേടിയത്.ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദില്‍ഷ പ്രസന്നന്. ഡി ഫോര്‍ ഡാന്‍സും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ ദില്‍ഷയെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ മേക്കോവറിന് പിന്നിലെന്താണ് എന്ന ചോദ്യത്തിനാണ് ദില്‍ഷ മറുപടി പറയുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ദില്‍ഷയുടെ തുറന്നു പറച്ചില്. എനിക്കറിയില്ല ഞാന്‍ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്ന്. ചിലര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്. പല്ലിന് ക്ലിപ്പുടകയും…
Read Moreബിഗ്‌ബോസ് താരം സൊനാലിയുടെ വീട്ടില്‍ നിന്നും പത്തുലക്ഷം രൂപയും തോക്കും മോഷണം പോയി ! മോഷ്ടാക്കള്‍ പ്രവര്‍ത്തിച്ചത് തന്ത്രപരമായി…
ബിഗ്‌ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ വീട്ടില്‍ നിന്നും കള്ളന്മാര്‍ കൊണ്ടുപോയത് 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍. ഹരിയാനയിലെ ഹിസറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ 14ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. അടുത്തിടെയാണ് ഷോയില്‍ നിന്ന് പുറത്തായത്. സൊനാലി ഛണ്ഡീഗഡിലായിരുന്ന സമയത്താണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. വീട്ടില്‍ സിസിടിവി കാമറ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി ഒന്‍പതിനാണ് വീട് അടച്ചുപൂട്ടി സൊനാലി ഫോഗട്ട് ഛണ്ഡീഗഡില്‍ പോകുന്നത്. ഫെബ്രുവരി 15ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. സ്വര്‍ണം വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, പത്ത് ലക്ഷം രൂപ, ലൈസന്‍സുള്ള തോക്കും അതിന്റെ എട്ട് തിരകളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.…
Read Moreജോലി ഉപേക്ഷിച്ച് സമൂഹത്തെ സേവിക്കുമെന്ന് രജിത്കുമാർ
ആലുവ: സാമൂഹ്യ സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാര്‍ പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംലോകവുമായി ബന്ധമില്ലാതെയാണ് ടിവി ഷോയിൽ പങ്കെടുത്തത്. അതിനാൽ പുറത്ത് നടക്കുന്ന സംഭവങ്ങള്‍ എന്താണെന്ന് പോലും ചിന്തിക്കുവാന്‍ കഴിയുന്ന മാനസികാസ്ഥയിലായിരുന്നില്ല. ഇതേ അവസ്ഥയിലാണ് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് പ്രീപെയ്ഡ് ടാക്സിയിൽ വീട്ടില്‍ പോകാമെന്നാണ് കരുതിയത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോഴാണ് തന്നെ സ്നേഹിക്കുന്നവരുടെ ബാഹുല്യം മനസിലായത്. സംസ്ഥാനത്തിന്റെ പല ദിക്കില്‍ നിന്ന് പരസ്പരം ബന്ധപ്പെടാതെ ചെറുസംഘങ്ങള്‍ വന്നതാണ് കൂടുതല്‍ ആളുകള്‍ വിമാനത്താവളത്തില്‍ എത്താന്‍ കാരണമെന്ന് കരുതുന്നതായും ഡോ. രജിത് കുമാര്‍ പറഞ്ഞു. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും ഡോ. രജിത് കുമാര്‍ പറഞ്ഞു. ആര്‍ക്കും ശല്യമാകേണ്ടായെന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആക്കിയത്.…
Read Moreരജിത് കുമാർ മുങ്ങി, ഫാൻസുകാർക്ക് കൈവിലങ്ങും; രജിത് കുമാർ കേസിൽ 11 പേർ കൂടി അറസ്റ്റിൽ; വീടുകളിൽ പരിശോധന നടത്തി പോലീസ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിലക്ക് ലംഘിച്ച് സ്വകാര്യ ചാനൽഷോയായ ബിഗ്‌ബോസ് പരിപാടിയിലെ താരത്തിന് സ്വീകരണം നൽകിയ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഒന്നാം പ്രതിയായ ബിഗ്‌ബോസ് താരം ഡോ. രജിത് കുമാറിനായി ഇയാളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി. ആലുവയിലേയും ആറ്റിങ്ങലിലേയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. എന്നാൽ രജിതിനെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സ്വീകരണവുമായി ബന്ധപ്പെട്ട് 75 പേർക്ക് എതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Read Moreബിഗ് ബോസ് കുടുംബത്തില്‍ അപ്രതീക്ഷിത സംഭവം! രജിത് കുമാറിനെ താൽകാലികമായി പുറത്താക്കി; സാറിനെതിരേ വിമര്‍ശനവുമായി രഘുവും അമൃതയും കൂട്ടരും
ബിഗ് ബോസ് കുടുംബത്തിൽ ചൊവ്വാഴ്ച നടന്ന അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പ്രേക്ഷകർ. പുതിയ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷൻ കിഴിഞ്ഞ് ഇന്ന ലെ നടന്ന ലക് ഷ്വറി ടാക്സിലാണ് ബിഗ്ബോസിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആര്യയെ പ്രിൻസിപ്പാളായ സ്കൂളിലെ തലതെറിച്ച കുട്ടികളായാണ് രജിത് കുമാറും, രേഷ്മയും, അഭിരാമിയും, സാന്ദ്രയും, പാഷാണം ഷാജിയും, അമൃതയും അഭിനയിച്ചത്. ക്‌ലാസിലെ രേഷ്മയുടെ ബർത്തഡേ പാർട്ടി ആഘോഷിക്കുന്നതിനിടെ യാണ് രജിത് കുമാറിന്‍റെ മോശം പ്രകടനം നടന്നത്. എല്ലാവർക്കും മധുരം നൽകുന്നതിനിടെ രജിത്തിന്‍റെ അടുത്തെത്തിയ രേഷ്മയുടെ മുഖത്ത് പിടിച്ച് കണ്ണിൽ മുളക് തേക്കുകയായിരുന്നു. ഇതോടെ കുട്ടി വാവിട്ട് കരയുകയും മുഖം കഴുകി നോക്കിയെങ്കിലും നീറ്റലും വേദനയും പോയില്ല. തുടർന്ന് ബിഗ് ബോസ് കൺഫെഷൻ റുമിലേക്ക് വിളിപ്പിച്ചു കാര്യങ്ങ ൾ തിരക്കി. രേഷ്മയെ ചികിത്‌സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ക്‌ലാസിലെ കുസൃതിക്ക് ഫുക്രുസാർ രജിതിനെ ക്‌ലാസിൽ പുറം തിരി…
Read Moreഅനുവാദമില്ലാതെ അരയില്‍ കയറിപ്പിടിച്ചു ! ചേരനെതിരേ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍;വീഡിയോ കാണാം…
സംവിധായകനും നടനുമായ ചേരനെതിരേ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍ രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് പരിപാടിയുടെ ഒരു ടാസ്‌ക്കിനിടെ ചേരന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് നടി പറയുന്നത്. ടാസ്‌ക്കില്‍ ചേരന്‍ അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം. #BiggBossTamil3 Here's the full clip. Cheran just brushed aside Meera Ppl like Meera are dangerous. She protrayed Cheran as some sort of a Pervert. Felt Sorry for Cheran. @ikamalhaasan should clear this up during the weekend episode and restore the man's dignity pic.twitter.com/WBFKXmfkC5 — BiggBossTamil Critic (@bbtamil1) July 25, 2019 അതേസമയം ബിഗ്‌ബോസിലെ മറ്റ് അംഗങ്ങള്‍ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്ന്…
Read Moreസെക്‌സില്ലാതെ എങ്ങനെ 100 ദിവസം ജീവിക്കുമെന്ന് ചോദ്യം ! ബിഗ് ബോസിനെതിരേ നടി ആരോപണവുമായി നടി രംഗത്ത്
ബിഗ്‌ബോസ് തെലുങ്കു പതിപ്പിനെതിരേ കടുത്ത ആരോപണവുമായി നടി ഗായത്രി ഗുപ്ത. രണ്ടര മാസത്തേക്ക് തന്നോട് ഷോയില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്റെ സമ്മതം കൂടാതെ ഒരു ദിവസം പെട്ടെന്ന് കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ഗായത്രി ആരോപിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി എന്നെ തേടിയെത്തിയ പല പ്രൊജക്ടുകളും വേണ്ടെന്നു വയ്ക്കേണ്ടി വന്നു. എന്നാല്‍ എന്നോട് പറയാതെ അവര്‍ ഒഴിവാക്കി. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചു. ഞാന്‍ അയാളോട് ചോദിച്ചു, എന്ത് ചോദ്യമാണ് നിങ്ങള്‍ ചോദിക്കുന്നത് എന്ന്. കരാര്‍ ഒപ്പിട്ടതിന് ശേഷം പ്രതിഫലത്തുക പോലും നിശ്ചയിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവരുടെ വാക്ക് വിശ്വസിച്ച് പുതിയ സിനിമകളൊന്നും ഞാന്‍ ഏറ്റെടുത്തില്ല. ഞാന്‍ നിയമത്തിന്റെ വഴിയേ പോവുകയാണ്. എനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം.…
Read Moreആ വാര്‍ത്ത തെറ്റ് ! ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്ന താരമല്ല ശ്രീശാന്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന താരം; ബിഗ് ബോസില്‍ നിന്ന് ശ്രീ കൈപ്പറ്റുന്ന തുക കേട്ടാല്‍ കണ്ണുതള്ളും…
മലയാളത്തിലും തമിഴിലുമൊക്കെ ബിഗ് ബോസ് സീസണ്‍ അവസാനിച്ചപ്പോള്‍ ഹിന്ദിയില്‍ പന്ത്രണ്ടാം സീസണ്‍ ബിഗ്‌ബോസ് പുരോഗമിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഷോയില്‍ താരമായിരിക്കുന്നതാകട്ടെ മുന്‍ ക്രിക്കറ്റ് താരവും മലയാളി താരവുമായ ശ്രീശാന്താണ്. ശ്രീയുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ട് മലയാളികളും ഷോയെ ആവേശപൂര്‍വം ഏറ്റെടുത്തിരിക്കുകയാണ്. ബിഗ് ബോസ് ഹിന്ദിയിലുള്ള ഏക മലയാളിയാണ് ശ്രീശാന്ത്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിവാദങ്ങളുണ്ടാക്കിയും വഴക്കിട്ടും കരഞ്ഞും ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതിനിടെ, ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെ കുറിച്ചും വാര്‍ത്ത വന്നിരുന്നു. ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ശ്രീശാന്തിനെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീശാന്തിന് അഞ്ച് ലക്ഷമാണ് ആഴ്ചയില്‍ ലഭിക്കുന്നതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ശ്രീശാന്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബിഗ് ബോസിന്റെ…
Read Moreപോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും പിടികൂടാന്‍ സാധിക്കാത്ത തരികിട സാബു ബിഗ് ബോസില്‍; ഇനി 100ദിവസം കഴിഞ്ഞേ സാബുവിനെ പൊക്കാന്‍ പോലീസിനു പോലും കഴിയൂ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു…
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയിയ ശേഷം ഒളിവില്‍ പോയ തരികിട സാബു എന്ന അബ്ദു സമദ് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് മലയാളത്തിലെ പ്രമുഖചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഷോയിലെ ഒരു അംഗമായി സാബു രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ ഒളിവില്‍ പോയ ആളാണ് സാബു. ഇയാളെ തിരയുകയാണെന്ന് പോലീസും പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍…
Read More