ഒരു കുപ്പി ലിപ്സ്റ്റിക് കാലിയാക്കാന്‍ എടുത്തത് വെറും പത്തുമിനിറ്റ് ! അന്നത്തെ ആ കുസൃതിക്കുടുക്ക ഇന്നത്തെ സിനിമാനടി…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ്. അച്ഛനു പിറകെ മകള്‍ അഹാനയും ഇഷാനിയും ഹന്‍സികയുമെല്ലാം വെള്ളിത്തിരയില്‍ അരങ്ങേറിക്കഴിഞ്ഞു. നാലു പെണ്‍മക്കളുടെ അച്ഛനായ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. കൃഷ്ണകുമാര്‍ പങ്കുവച്ച ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്. ഇളയമകള്‍ ഹന്‍സികയുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണിത്. ഒരു ലിപ്സ്റ്റിക് കുപ്പി അപ്പാടെ കാലിയാക്കിയതിനു ശേഷം ചിരിയോടെ നില്‍ക്കുന്ന കുഞ്ഞ് ഹന്‍സികയാണ് ചിത്രത്തില്‍ നിറയുന്നത്. ”അഭിമാനത്തോടെ ചിരിക്കുന്ന ഹന്‍സിക… കാരണമറിയാമോ? അവളുടെ അമ്മ ഒരു ലിപ്സ്റ്റിക് ഫിനിഷ് ചെയ്യാന്‍ ഒരു വര്‍ഷം എടുക്കും. അവളത് ഫിനിഷ് ചെയ്യാന്‍ പത്തുമിനിറ്റ് മാത്രമേ എടുത്തുള്ളൂ.” താനും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്ത് മക്കളെടുത്ത ഒരു വീഡിയോയും അടുത്തിടെ താരം പങ്കുവച്ചിരുന്നു. ‘കിളിമഞ്ചാരോ’ ഗാനത്തിന് അനുസരിച്ച് നൃത്തം വെയ്ക്കുന്ന ഹന്‍സികയെ ചിത്രത്തില്‍ കാണാം. ടൊവിനോ തോമസും അഹാനയും നായികാനായകന്മാരായി അഭിനയിച്ച…

Read More