നെഗറ്റീവാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു ! പിറ്റേ ദിവസം യുവാവ് മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്…

കോവിഡ് നെഗറ്റീവാണെന്നു പറഞ്ഞ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച യുവാവ് തൊട്ടടുത്ത ദിവസം മരിച്ചു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷി(38)നാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ 22-ാം തീയതിയാണ് രതീഷിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ന്യുമോണിയ വര്‍ധിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതോടെ 23ന് രാത്രി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 25ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഈ സമയവും രതീഷിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ടതോടെ രതീഷിനെ 26ന് മഞ്ചേരി മെഡിക്കല്‍ കോളേജ്…

Read More