കൊല്ലപ്പെട്ട പൊന്നമ്മയും പ്രതി സത്യനും പത്തു വർഷമായി ഒന്നിച്ചു താമസിച്ചത് മെഡിക്കൽ കോളജ് വളപ്പിൽ ! ഗാന്ധിനഗർ: ലോട്ടറി വിൽപനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സത്യന്റെ താവളം മെഡിക്കൽ കോളജ് ആശുപത്രി.രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരനോ അല്ലെങ്കിലും സത്യൻ ആശുപത്രിയിലാണ് താമസം. 10 വർഷത്തിലധികമായി കൊല്ലപ്പെട്ട പൊന്നമ്മയും സത്യനും കുടുംബ ജീവിതം നയിച്ചിരുന്നത് ആശുപത്രിയിലായിരുന്നു. ആവശ്യത്തിന് സെക്യൂരിറ്റി സംവിധാനമുള്ള മെഡിക്കൽ കോളജിൽ ഇവരുടെ സ്വൈര്യ ജീവിതത്തിന് ഒരു തടസവും ഉണ്ടായില്ല. വല്ലപ്പോഴും ബഹളം വയ്ക്കുന്പോൾ സെക്യൂരിറ്റി ഇടപെട്ട് ഒഴിവാക്കും. കുറേ സമയം കഴിയുന്പോൾ ഇവർ വീണ്ടും എത്തും. ഇതായിരുന്നു പതിവ്. പൊന്നമ്മയെ ഭാര്യയെ പോലെ കരുതിയാണ് ജീവിച്ചിരുന്നതെങ്കിലും പ്രതിക്ക് ഇടയ്ക്കിടെ പരസ്ത്രീ ബന്ധവും മോഷണവും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രി വളപ്പിൽ നിന്നും അഴുകിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം…
Read MoreTag: kottayam medical college
വാരിക്കുഴിയിലെ കൊലപാതകം! കൊലപാതകത്തിലേക്ക് നയിച്ചത് പരസ്പരം സംശയിച്ചത്;കോട്ടയം മെഡിക്കല് കോളജ് ആശുപത്രി വളപ്പിലെ കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരി തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപറന്പിൽ പൊന്നമ്മ (55) കൊല ചെയ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ പൊടിക്കുട്ടിയുടെ മകൻ സത്യൻ (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊന്നമ്മയുമായി ബന്ധമുണ്ടായിരുന്ന സത്യൻ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി 12.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. നേരത്തേ പൊന്നമ്മയുമായി സത്യന് അടുപ്പമുണ്ടായിരുന്നു. എന്നാൽ മൂന്നുമാസമായി സത്യനെ പൊന്നമ്മ അടുപ്പിക്കുന്നില്ല. രണ്ടുതവണ പൊന്നമ്മ സത്യനെ ഉപദ്രവിക്കുകയും ചെയ്തു. ഈയൊരു വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പൊന്നമ്മയുടെ അഴുകിയ മൃതദേഹം മെഡിക്കൽ കോളജ് കാൻസർ വാർഡിനു പിന്നിലെ കാട്ടിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ പോലീസ് ചീഫ് പി.എസ്.സാബു, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ നിർദേശാനുസരണം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി…
Read Moreഉണ്ടും ഉറങ്ങിയും കോട്ടയം മെഡിക്കൽ കോളജ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു;ഭയാശങ്കയോടെ രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ട് സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യപ്രവർത്തകരുടെയും കഞ്ചാവ് വില്പനക്കാരുടേയും വിഹാരകേന്ദ്രമാകുന്നു. രോഗികൾക്കും അവരുടെ പരിചരണത്തിനായി എത്തുവർക്കും ഭയാശങ്കകൂടാതെ കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ആശുപത്രി കോന്പൗണ്ടിന്റെ ചില ഭാഗങ്ങൾ കാടുപിടിച്ചു കിടക്കുന്നതിനാൽ മോഷ്ടാക്കളുടെയും താവളകേന്ദ്രമായി ആശുപത്രി പരിസരം മാറുന്നു. മുൻകാലങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് വളരെ ശക്തമാക്കുകയും സെക്യൂരിറ്റി ജീവനക്കാരുടെ പരിശോധനകളും ഉണ്ടായിരുന്നു. ഇപ്പോൾ കാര്യമായ പരിശോധനകൾ നടത്താത്തത് സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുന്നു. സന്ധ്യകഴിഞ്ഞാൽ കാർഡിയോളജി മന്ദിരത്തിന്റെയും കാൻസർ വാർഡിന്റെയും ഇടയ്ക്കുള്ളകുറ്റിക്കാട് സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഗൈനക്കോളജി മന്ദിരത്തിലേക്കു പോകുന്ന റോഡിന്റെ ഇടതുഭാഗത്തും കുറ്റിക്കാട്ടിലും ഇവരുടെശല്യം രൂക്ഷമാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേന പകൽ സമയങ്ങളിൽ മദ്യം വാങ്ങി കൊണ്ടുവന്ന് ഇവിടിരുന്ന് പരസ്യമായി മദ്യപിക്കുകയാണ്. കഴിഞ്ഞദിവസം ചീഞ്ഞളിഞ്ഞ ഒരു മൃതശരീരം കാൻസർ വാർഡിന്റെ പിൻഭാഗത്തു കാണപ്പെട്ടിരുന്നു. രണ്ടാഴ്ചയോളം പഴക്കം വരുമെന്ന് സംശയിക്കുന്ന…
Read More