കട്ടിലില്‍ മൂര്‍ഖന്‍, കുളിമുറിയില്‍ അണലി, അടുക്കളയില്‍ വെള്ളിക്കെട്ടന്‍ ! പാമ്പുകള്‍ വീടിന്റെ അധികാരം ഏറ്റെടുത്തതോടെ വീട് ഉപേക്ഷിച്ച് വയനാട്ടിലെ ഒരു കുടുംബം; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

ഷഹല ഷെറിന്‍ എന്ന അഞ്ചുവയസുകാരി ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവം കേരളത്തെയാകെ വേദനിപ്പിച്ചിരുന്നു. സംഭവം കേരളത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അധ്യാപകരുടെ കര്‍ത്തവ്യത്തെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായി ഈ സംഭവം മാറി. ഈ സംഭവത്തിനു ശേഷം മലയാളികള്‍ക്കു പാമ്പിനോടുള്ള ഭയം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതി ഭയാനകമായ ഒരു കഥയാണ് വയനാട്ടിലെ ഒരു കുടുംബം പറയുന്നത്. പാമ്പുകള്‍ വീട് കൈയടക്കിയതോടെ, വീട്ടിലെ താമസമുപേക്ഷിച്ചു പോകേണ്ട ദുരവസ്ഥയാണ് ഇവര്‍ക്ക് വന്നു ഭവിച്ചത്. വയനാട്ടിലെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിന്റെ ശല്യത്തില്‍ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. വീടിനുള്ളിലും പരിസരങ്ങളിലുമായി നിറയെ പാമ്പുകളാണ്. സ്ഥിരമായി പാമ്പിനെ കാണുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞു. പക്ഷെ പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല. മൂര്‍ഖനും അണലിയുമുള്‍പ്പെടെയുള്ള കൊടുംവിഷമുള്ള പാമ്പുകള്‍ ഇവരുടെ വീട്ടില്‍ സൈ്വര വിഹാരം നടത്തുകയാണ്. ഒരുദിവസംമാത്രം മൂന്ന്…

Read More