എന്റെ വിവാഹം കഴിഞ്ഞിട്ടുമില്ല ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുമല്ല ! തന്നെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങളെപ്പറ്റി ഒവിയയുടെ തുറന്നു പറച്ചില്‍;നടന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് ആരാധകര്‍…

തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള മലയാളി നടിയാണ് ഓവിയ ഹെലന്‍. ബിഗ്‌ബോസ് റിയാലിറ്റിഷോയുടെ തമിഴ് പതിപ്പിലൂടെയാണ് ഓവിയ തമിഴരുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. ഓവിയ ആര്‍മി എന്ന് ഫാന്‍സ് പോലും രൂപപ്പെട്ടിരുന്നു. ബിഗ്‌ബോസിലെ മറ്റൊരു താരമായിരുന്ന ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഓവിയ ബിഗ് ബോസ് വിട്ടത്. ഇതിനിടെ ആരവ് പരിപാടിയില്‍ വിജയിക്കാന്‍ കാരണം ഓവിയയുടെ പ്രണയവും വിവാദങ്ങളുമാണെന്ന പരിഹാസവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് ആരവ് രംഗത്തെത്തിയിരുന്നു. തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നായിരുന്നു ആരവ് പറഞ്ഞത്. മാത്രമല്ല യാഥാസ്ഥിക ചുറ്റുപാടില്‍ ജീവിയ്ക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഓവിയയും ആരവും വിവാഹിതരായെന്നും അല്ലെങ്കില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നും വാര്‍ത്തകള്‍ പരന്നു. ഈ…

Read More

പയ്യന് പ്രായപൂര്‍ത്തിയാവാഞ്ഞതിനാല്‍ പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തെ എതിര്‍ത്തു; ഒടുവില്‍ കമിതാക്കളുടെ രക്ഷക്കെത്തിയത് കോടതി; റിഫാനയുടെയും ഹനീഷിന്റെയും പ്രണയം പൂവണിഞ്ഞതിങ്ങനെ…

ആലപ്പുഴ:ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ പ്രണയകഥയ്ക്ക് ഒടുവില്‍ ശുഭാന്ത്യം. 18 വയസു മാത്രം പ്രായം ഉള്ള പയ്യന് പത്തൊമ്പതുകാരി മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ വിസമ്മതിച്ച പിതാവിനും ഉണ്ടായിരുന്നു പറയാന്‍ ഒരു കാരണം. മകളുടെ ഇഷ്ടത്തിന് എതിരല്ലായിരുന്നിട്ടും പയ്യന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തനിക്കെതിരേ ബാലവിവാഹത്തിന് കേസുണ്ടാകുമോയെന്ന് ഭയന്നാണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴ സ്വദേശി മുഹമ്മദ് റിയാദ് പറയുന്നു. വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ കമിതാക്കള്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന ഹൈക്കോടതി വിധിയാണ് റിഫാനയുടെയും ഹനീഷിന്റെയും പ്രണയം പൂവണിയുന്നതില്‍ നിര്‍ണായകമായത്.കാമുകന്റെ തടവില്‍ കഴിയുന്ന മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് റിയാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ് വന്നത്. പെണ്‍കുട്ടിക്ക് 18 കഴിഞ്ഞെങ്കിലും പയ്യന് 19 വയസ്സേ ആയുള്ളൂ. ആണുങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ 21 വയസ്സാകണമെന്നാണ് നിയമം. ഇത് പാലിച്ചില്ലെങ്കില്‍ അത് ശൈശവ വിവാഹമായി മാറും. ഈ സാഹചര്യത്തിലാണ് നിയമനടപടിക്ക് കാരണം.…

Read More