എന്റെ വിവാഹം കഴിഞ്ഞിട്ടുമില്ല ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുമല്ല ! തന്നെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങളെപ്പറ്റി ഒവിയയുടെ തുറന്നു പറച്ചില്‍;നടന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് ആരാധകര്‍…

തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള മലയാളി നടിയാണ് ഓവിയ ഹെലന്‍. ബിഗ്‌ബോസ് റിയാലിറ്റിഷോയുടെ തമിഴ് പതിപ്പിലൂടെയാണ് ഓവിയ തമിഴരുടെ ഹൃദയത്തില്‍ ഇടംപിടിച്ചത്. ഓവിയ ആര്‍മി എന്ന് ഫാന്‍സ് പോലും രൂപപ്പെട്ടിരുന്നു. ബിഗ്‌ബോസിലെ മറ്റൊരു താരമായിരുന്ന ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഓവിയ ബിഗ് ബോസ് വിട്ടത്. ഇതിനിടെ ആരവ് പരിപാടിയില്‍ വിജയിക്കാന്‍ കാരണം ഓവിയയുടെ പ്രണയവും വിവാദങ്ങളുമാണെന്ന പരിഹാസവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് ആരവ് രംഗത്തെത്തിയിരുന്നു. തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നായിരുന്നു ആരവ് പറഞ്ഞത്. മാത്രമല്ല യാഥാസ്ഥിക ചുറ്റുപാടില്‍ ജീവിയ്ക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഓവിയയും ആരവും വിവാഹിതരായെന്നും അല്ലെങ്കില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നും വാര്‍ത്തകള്‍ പരന്നു. ഈ…

Read More