പ്ലസ് ടു പരീക്ഷ കഴിഞ്ഞയുടന്‍ കറങ്ങാനിറങ്ങിയ കമിതാക്കളെ പോലീസ് പൊക്കി; വീട്ടുകാരെ വിളിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി പോലീസിനെ ഞെട്ടിച്ചു കളഞ്ഞു…

പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ കറങ്ങാനിറങ്ങിയ കമിതാക്കള്‍ക്ക് ചെക്ക് പറഞ്ഞ് പോലീസ്. അഞ്ചാലുംമൂടിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അഞ്ചാലംമൂട് ജംഗ്ഷനില്‍ കമിതാക്കള്‍ പ്രത്യക്ഷപ്പെട്ടത്. പരീക്ഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് സ്‌കൂളിന് മുന്നില്‍ കാത്തു നിന്ന കാമുകന്‍ വിദ്യാര്‍ത്ഥിനിയുടെ ഒപ്പം കൂടി. കൈകള്‍ കോര്‍ത്ത് ഇരുവരും റോഡിലൂടെ നടക്കുന്നതിനിടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവരോട് കാര്യം തിരക്കി. ‘ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാണ് സാറേ’ എന്നായിരുന്നു മറുപടി. പ്രായപൂര്‍ത്തിയാകാത്ത ഇരുവരെയും പൊലീസ് കയ്യോടെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് വീട്ടുകാരെ വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ പറഞ്ഞ മറുപടി അക്ഷരാര്‍ഥത്തില്‍ പോലീസിനെ ഞെട്ടിച്ചു കളഞ്ഞു. ഇവര്‍ പ്രണയത്തിലാണെന്ന് ആയിരുന്നുവെന്ന് അറിയാമെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ മറുപടി. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്യോന്യം നോക്കി. ഒടുവില്‍ പൊലീസിന് പണി ഉണ്ടാക്കരുതെന്ന് താക്കീത് നല്‍കി പിള്ളേരെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

Read More

നോ പ്രോബ്ലം… അതൊന്നും എനിക്കൊരു പ്രശ്‌നമേയല്ല ! കാമുകന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നറിഞ്ഞിട്ടും അയാളുടെ ഒപ്പം പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് കാമുകി; കോടതിയില്‍ നടന്ന സംഭവം ഇങ്ങനെ…

ജയ്പുര്‍:കാമുകന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെങ്കിലും തനിക്ക് അതൊരു പ്രശ്‌നവുമില്ലെന്നും അയാളുടെ ഒപ്പം പോയാല്‍ മതിയെന്നും കട്ടായം പറഞ്ഞ് കാമുകി. ഒടുവില്‍ കാമുകനോടൊപ്പം പോകാന്‍ യുവതിക്ക് രാജസ്ഥാന്‍ കോടതി അനുമതി നല്‍കി. യുവതിയുടെ വീട്ടുകാര്‍ അന്യായമായി തടങ്കില്‍വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായ, പക്വതയുള്ള, തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുമായ പെണ്‍കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ പരാതിക്കാരനോടൊപ്പം പോകാന്‍ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കിയതോടെയാണ് കാമുകിയ്ക്ക് ആശ്വാസമായത്. മൊയ്‌നുദ്ദീന്‍ അബ്ബാസി എന്നയാളാണ് പരാതിക്കാരന്‍. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2018 ജൂലൈ 23 ന് താന്‍ രൂപാല്‍ സോണി(23)നെ വിവാഹം കഴിച്ചുവെന്നും അബുറോഡിലെ രജിസ്‌ട്രേഷന്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹമെന്നും എന്നാല്‍ സോണിയെ കുടുബം തടവില്‍ വെച്ചിരിക്കുകയാണെന്നും ആണ് അബ്ബാസിയുടെ പരാതി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം യുവതിയ…

Read More