അനാഥനെന്നു വിശ്വസിപ്പിച്ച് പ്രണയിച്ച് വിവാഹം കഴിച്ചു ! ഭാര്യ രണ്ടാമതും ഗര്‍ഭിണിയാണെന്നു കണ്ടതോടെ ജോലിയ്ക്കാണെന്നും പറഞ്ഞ് മുങ്ങി; ഭര്‍ത്താവിനെ ഭാര്യ പിന്നെ കാണുന്നത്…

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഒമ്പതു മാസം മുമ്പ് കടന്നുകളഞ്ഞ ഭര്‍ത്താവിനെ ഭാര്യ ഒടുവില്‍ കണ്ടെത്തിയത് ഫേസ്ബുക്കില്‍. വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പ് എന്ന യുവാവാണ് ഭാര്യ ബേബിയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ദീപുവും ബേബിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ ബേബി ഗര്‍ഭം ധരിച്ച് ഒന്‍പതു മാസമായിരിക്കുന്ന സമയത്ത് ജോലി ആവശ്യത്തിന് എന്നു പറഞ്ഞ് വീടു വിട്ടു പോയ ദീപു പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോള്‍ 9 മാസം പിന്നിടുന്നു. കുഞ്ഞുണ്ടായിട്ടും ബേബിയെ ഫോണില്‍ പോലും ബന്ധപ്പെട്ടില്ല. രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ദുരിത ജീവിതത്തിലാണ് യുവതി. ദീപുവിനേക്കുറിച്ച് പല തരത്തില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫേസ്ബുക്ക് പേജ് കണ്ടത്. ഇതോടെ ഭര്‍ത്താവിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നുണ പറഞ്ഞാണ് ദീപു തന്നെ 2009ല്‍…

Read More