അനാഥനെന്നു വിശ്വസിപ്പിച്ച് പ്രണയിച്ച് വിവാഹം കഴിച്ചു ! ഭാര്യ രണ്ടാമതും ഗര്‍ഭിണിയാണെന്നു കണ്ടതോടെ ജോലിയ്ക്കാണെന്നും പറഞ്ഞ് മുങ്ങി; ഭര്‍ത്താവിനെ ഭാര്യ പിന്നെ കാണുന്നത്…

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഒമ്പതു മാസം മുമ്പ് കടന്നുകളഞ്ഞ ഭര്‍ത്താവിനെ ഭാര്യ ഒടുവില്‍ കണ്ടെത്തിയത് ഫേസ്ബുക്കില്‍. വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പ് എന്ന യുവാവാണ് ഭാര്യ ബേബിയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ദീപുവും ബേബിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

രണ്ടാമത്തെ കുഞ്ഞിനെ ബേബി ഗര്‍ഭം ധരിച്ച് ഒന്‍പതു മാസമായിരിക്കുന്ന സമയത്ത് ജോലി ആവശ്യത്തിന് എന്നു പറഞ്ഞ് വീടു വിട്ടു പോയ ദീപു പിന്നീട് തിരിച്ചു വന്നില്ല. ഇപ്പോള്‍ 9 മാസം പിന്നിടുന്നു. കുഞ്ഞുണ്ടായിട്ടും ബേബിയെ ഫോണില്‍ പോലും ബന്ധപ്പെട്ടില്ല. രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ദുരിത ജീവിതത്തിലാണ് യുവതി.

ദീപുവിനേക്കുറിച്ച് പല തരത്തില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫേസ്ബുക്ക് പേജ് കണ്ടത്. ഇതോടെ ഭര്‍ത്താവിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നുണ പറഞ്ഞാണ് ദീപു തന്നെ 2009ല്‍ വിവാഹം ചെയ്തതെന്നും ബേബി പറഞ്ഞു.

കാസര്‍കോട് സ്വദേശിയായ ബേബി എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലേയ്ക്ക് മാറി. താന്‍ ഹിന്ദുവാണെന്നും അനാഥനാണെന്നുമാണ് വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.

മൂത്തമകന്‍ ജനിക്കുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം താന്‍ അനാഥനല്ലെന്നും തനിക്ക് അച്ഛനും അമ്മയും സഹോദരിയുമുണ്ടെന്നും താന്‍ ക്രിസ്ത്യാനിയാണെന്നും ദീപു പറയുന്നത്. തുടര്‍ന്ന് ബേബിയെ ദീപു സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ എന്നാല്‍ നായ്ക്ക വിഭാഗത്തില്‍പ്പെട്ട തന്നെ ദീപുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നെന്നും ബേബി പറഞ്ഞു.

ഭര്‍ത്താവിന്റെ വീട്ടില്‍ ഇപ്പോഴും ദീപുവിന്റെ മുറിയില്‍ കയറാന്‍മാത്രമേ തനിക്ക് അധികാരമൊള്ളെന്നും ബേബി പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാനും കഴിയില്ല. പലപ്പോഴും നാട്ടുകാരുടെയും അയല്‍വാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്.

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും സന്ധ്യയാകുമ്പോള്‍ കുട്ടികളെയും കൊണ്ട് അയല്‍ വീട്ടിലാണ് അന്തിയുറങ്ങാന്‍ പോകുന്നത്. ദീപു ഇപ്പോള്‍ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായി കേട്ടെന്നും ബേബി ആരോപിച്ചു. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫേസ്ബുക്ക് പേജ് കാണുന്നത്. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലും നാട്ടുകാരോടും ദീപുവിനെ കണ്ടെത്തിത്തരാന്‍ അപേക്ഷിക്കുകയാണ് ബേബി.

Related posts