സംഹാരതാണ്ഡവമാടി നദികള്‍ ! നിലനില്‍ക്കുന്നത് പമ്പയും മണിമലയാറും ഒന്നു ചേര്‍ന്നൊഴുകുന്ന ഭീകരമായ അവസ്ഥ; വരട്ടാറും കരകവിഞ്ഞതോടെ ജീവിതവും മരണവും മുഖാമുഖം കണ്ട് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് കുടുംബങ്ങള്‍

തിരുവല്ല:കനത്തമഴയില്‍ നദികളുടെ പ്രളയതാണ്ഡവം. അഞ്ചുകിലോമീറ്റര്‍ അകലത്തില്‍ ഒഴുകുന്ന പമ്പയാറും മണിമലയാറും ഒന്നിച്ചൊഴുകുന്ന ഭീകരമായ അവസ്ഥയാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ഇതിനിടയിലുള്ള വരട്ടാറും കരകവിഞ്ഞതോടെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ജീവിതവും മരണവും മുഖാമുഖം കണ്ട് കുടുങ്ങിക്കിടക്കുകയാണ്. ആരെയൊക്കെ ആദ്യം രക്ഷപ്പെടുത്തണമെന്നറിയാതെ രക്ഷാപ്രവര്‍ത്തകരും ഉഴറുകയാണ്. മിക്ക രണ്ടു നിലവീടുകളുടെ മുകളിലത്തെ നിലകളില്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ രക്ഷപെടുത്താനുള്ള വിളികള്‍ മാത്രം. വെള്ളവും വെളിച്ചവും ഭക്ഷണവും രക്ഷപെടാനുള്ള വഴിയും അറിയാതെ കൊച്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് ദിവസവും മുടങ്ങാതെ മരുന്നു കഴിക്കേണ്ട നിരവധി ആളുകള്‍ മരുന്നു കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയും നിലവിലുണ്ട്. കവിയൂര്‍, കുറ്റൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ രണ്ടു ദിവസമായുള്ള അവസ്ഥ ഇതാണ്. എംസി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളെല്ലാം മുങ്ങിക്കിടക്കുകയാണ്. പോരാത്തതിന് പുഴയിലേതിന് സമാനമായ ഒഴുക്കും.…

Read More