മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ! ഇവരെ ഉപയോഗിക്കുന്നത് ചാരവൃത്തിയ്ക്കും ഭക്ഷണം പാകം ചെയ്യാനും…

മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ത്ത് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചതാണിത്. റായിയുടെ വാക്കുകള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും…

Read More

അ​വ​ർ മാ​വോ​യി​സ്റ്റു​ക​ൾ; കണ്ടെടുത്ത തെളിവുകൾ പോലീസ് സൃഷ്ടിച്ചതല്ല; പി​ണ​റാ​യി​യെ വി​മ​ർ​ശി​ക്കാ​ൻ കാ​ന​ത്തി​ന് എ​ന്ത് അ​ർ​ഹ​ത​; യു​വാ​ക്ക​ള്‍ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സിപിഎം 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട യു​വാ​ക്ക​ള്‍ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സി​പി​എം. ഇ​രു​വ​രു​ടേ​യും മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് പ​ന്നി​യ​ങ്ക​ര​യി​ലെ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സി​പി​എം വ്യ​ക്ത​മാ​ക്കി. യു​എ​പി​എ കേ​സി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ള​ട​ക്കം പ​തി​ന​ഞ്ചോ​ളം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് പോ​ലീ​സ് താ​ഹ​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളെ​ല്ലാം അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടെ മാ​വോ​യി​സ്റ്റ് സ​ബ​ന്ധ​ത്തി​ന് തെ​ളി​വാ​ണ്. താ​ഹ​യ്ക്കും അ​ല​നും എ​തി​രാ​യ തെ​ളി​വു​ക​ൾ പോ​ലീ​സ് സൃ​ഷ്ടി​ച്ച​വ​യ​ല്ലെ​ന്നും ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​കെ പ്രേം​നാ​ഥ് വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. പോ​ലീ​സ് താ​ഹ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചി​ല്ല. താ​ഹ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം സ്വ​യം വി​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​പി​എ കേ​സി​ൽ സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ കാ​ന​ത്തി​നെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. തെ​റ്റെ​ല്ലാം പി​ണ​റാ​യി​ക്കും ശ​രി​യെ​ല്ലാം ത​നി​ക്കും എ​ന്നാ​ണ് കാ​ന​ത്തി​ന്‍റെ നി​ല​പാ​ട്. രാ​ജ​ൻ കേ​സി​ൽ ഈ​ച്ച​ര​വാ​രി​യ​രോ​ട്…

Read More

പടയൊരുക്കം! മാവോയിസ്റ്റുകളെ നേരിടാന്‍ ഛത്തീസ്ഗഡിലെ കൊടുംവനത്തില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നത് 5000 ജവാന്മാര്‍; ഉപയോഗിക്കുന്നത് അത്യാധുനിക ആയുധങ്ങള്‍

മാവോയിസ്റ്റുകളെ തച്ചുതകര്‍ക്കാന്‍ വന്‍ പടയൊരുക്കം. ഛത്തീസ്ഗഡില്‍ തെക്കന്‍ ബസ്തറിലെ സുക്മയില്‍ ഘോരവനത്തിലാണ് മാവോയിസ്റ്റു വേട്ടയ്ക്കായി വന്‍ യുദ്ധസന്നാഹമൊരുങ്ങുന്നത്. പ്രത്യേക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ ജവാന്മാരാണ് ഉറച്ച പോരാട്ടത്തിനിറങ്ങുന്നത്. മാവോയിസ്റ്റ് അക്രമങ്ങളുടെ സിരാകേന്ദ്രങ്ങളായ സുക്മ, ബുര്‍കപാല്‍ എന്നിവ കേന്ദ്രീകരിച്ച് നീങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി. അത്യാധുനിക ആയുധങ്ങളും സൈന്യത്തിന് മുതല്‍ക്കൂട്ടാവും. കാടിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ആളില്ലാ വിമാനങ്ങള്‍(അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)ആണ് ഉപയോഗിക്കുന്നത്. മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നവരെ കണ്ടെത്താന്‍ ഇസ്രായേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങളായ റഡാര്‍ ഡ്രോണ്‍ ആണ് ഉപയോഗിക്കുന്നത്. ആദ്യമായാണ് ഇന്ത്യ ഇത് ഒരു സൈനിക നീക്കത്തിനായി ഉപയോഗിക്കുന്നത്. ബുര്‍കപാലില്‍ കഴിഞ്ഞ തിങ്കളാഴ്ച 25 സിആര്‍പിഎഫ് ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. കഴിഞ്ഞ വര്‍ഷം മല്‍കന്‍ഗിരി ജില്ലയില്‍ 24 മാവോയിസ്റ്റുകളെ കൊന്നതിനുള്ള പ്രതികാരമാണിതെന്ന് മാവോയിസ്റ്റുകള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സുക്മ ജില്ലയിലെ ദണ്ഡകാരണ്യം എന്ന ഘോരവനമാണ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം. രാമായണത്തിലെ വനവാസഭാഗത്തു…

Read More