എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് ആയ ! കുഞ്ഞ് ഐസിയുവില്‍…

എട്ടുമാസം പ്രായമുള്ള കുട്ടിയെ ആയ ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സൂറത്തിലെ രന്ദര്‍ പാലന്‍പൂര്‍ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടിയുടെ പരിചരണത്തിനായി ഒരു യുവതിയെ ഏര്‍പ്പാടാക്കുകയായിരുന്നു. ഇവര്‍ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞ് ഉറക്കെ കരയുന്നത് കേട്ട അയല്‍വാസികള്‍ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒരു സിസി ടിവി സ്ഥാപിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത് കണ്ടെത്തിയത്. പലതവണ കുട്ടിയുടെ തല കട്ടിലില്‍ ഇടിക്കുകയും അവന്റെ മുടി വലിച്ചിഴച്ച് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പരിചാരകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറത്ത് സ്വദേശിയായ കോമള്‍ ചന്ദ്‌ലേക്കറിനെയാണ് സൂറത്ത് രന്ദേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍…

Read More

കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ചു ! പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍….

കുട്ടികളെ മരത്തില്‍ പിടിച്ചുകെട്ടി ബീഡി വലിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേരടക്കം ആറുപേര്‍ അറസ്റ്റില്‍. ബംഗളുരുവിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്‌കൂള്‍ കാമ്പസിനകത്ത് വെച്ചാണ് ഇവര്‍ കുട്ടികളെ പുക വലിപ്പിച്ചത്. ബ്രഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) നടത്തുന്ന വൈറ്റ്ഫീല്‍ഡ് പോലീസ് പരിധിയിലെ വിദ്യാലയത്തിലാണ് സംഭവം. 10-13 വയസ്സിനിടയിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രത്യേക സംഘമുണ്ടാക്കിയിട്ടുണ്ടായിരുന്നു. കടകളില്‍ നിന്ന് ബീഡി വാങ്ങാന്‍ ഈ കൂട്ടം കുട്ടികളെ ഉപയോഗിക്കാറുണ്ടായിരുന്നു. സംഘത്തിലെ മിക്കവരും സമീപത്തെ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നവരും അതേസമയം വിദ്യാര്‍ഥികളുമാണ്.മുതിര്‍ന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലും മറ്റുള്ളവരെ ജുവനൈല്‍ ഹോമിലേക്കും കോടതി അയച്ചു. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പ്രചരിച്ചിരുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Read More

തൃണമൂല്‍ എംപിയുടെ കുഞ്ഞിന്റെ അച്ഛന്‍ ബിജെപി നേതാവ് ! കുട്ടിയുടെ അച്ഛന്റെ പേര് നുസ്രത് ജഹാന്‍ വെളിപ്പെടുത്തിയത് നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍…

നടിയും തൃണമൂല്‍ എംപിയുമായ നുസ്രത് ജഹാന്‍ തന്റെ കുഞ്ഞിന്റെ അച്ഛനാരെന്ന് പരസ്യമായി വെളിപ്പെടുത്തി. കൊല്‍ക്കത്ത നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍ മകന്‍ ഈശാന്റെ അച്ഛനായി കാണിച്ചിരിക്കുന്നത് നടനും ബിജെപി നേതാവുമായ യാഷ് ദാസ്ഗുപ്തയുടെ പേരാണ്. മുമ്പ് കുഞ്ഞിന്റെ പിതാവ് ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ നുസ്രത് ഒഴിഞ്ഞു മാറിയിരുന്നു.’അച്ഛന്‍ ആരാണെന്ന് അച്ഛനായവര്‍ക്ക് അറിയാം. രക്ഷകര്‍ത്താക്കളുടെ സ്ഥാനം ഞാനും പങ്കാളി യാഷും ആസ്വദിക്കുന്നു’.ഇതായിരുന്നു നടിയുടെ ആദ്യ നിലപാട്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ അച്ഛന്‍ യാഷാണെന്ന് തുറന്നു സമ്മതിക്കുകയാണ് അവര്‍. ഓഗസ്റ്റ് 26-നാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ നുസ്രത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍, അച്ഛന്റെ പേര് താന്‍ പറയില്ലെന്നും ഏകരക്ഷിതാവായി കുട്ടിയെ വളര്‍ത്തുമെന്നുമാണ് നുസ്രത്ത് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് നുസ്രത്തിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് എഴുത്തുകാരി തസ്ലിമ നസ്രീനടക്കമുള്ളവര്‍ രംഗത്തു വന്നു. ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഈശാന്‍ ജെ. ദാസ്ഗുപ്ത ആണെന്നും…

Read More

രണ്ടു വയസുകാരനെ വായില്‍ നിന്നു ചോരവരുന്നതു വരെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ ! മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു; 22കാരി പിടിയില്‍…

രണ്ടുവയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അമ്മ തന്നെയാണ് പകര്‍ത്തിയത്. തമിഴ്‌നാട്ടിലാണ് സംഭവം. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മകനെ മര്‍ദ്ദിച്ചത്. കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തമിഴ്നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. വായില്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഭര്‍ത്താവുമായ വഴക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു 26കാരനായ വടിവഴകന്‍ 2016ലാണ് ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ രാംപള്ളി സ്വദേശിനായ തുളസിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. പരിക്കേറ്റ കുട്ടിയെ പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ്് ചെയ്തു.…

Read More

മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ! ഇവരെ ഉപയോഗിക്കുന്നത് ചാരവൃത്തിയ്ക്കും ഭക്ഷണം പാകം ചെയ്യാനും…

മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ത്ത് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചതാണിത്. റായിയുടെ വാക്കുകള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും…

Read More

സ്ത്രീ ലൈംഗിക ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് കോവിഡ് ബാധിതരായ പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തും; കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതല്‍; പുതിയ പഠനം ഇങ്ങനെ…

കോവിഡ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതിര്‍ന്നവരെ അപേക്ഷിച്ച് 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കടുത്ത കോവിഡ് – 19 വരാനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ജമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറഞ്ഞത്. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷകര്‍ പറഞ്ഞു. വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 32,000 ആന്റി ബോഡി പരിശോധനകള്‍ നടത്തിയപ്പോള്‍ 1,200 കുട്ടികളിലും 30,000 മുതിര്‍ന്നവരിലും കോവിഡ് വന്നു പോയതായി കണ്ടെത്തി. ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) ആന്റിബോഡികളുടെ അളവ് നിര്‍ണയിക്കാന്‍ കോവിഡ് പോസിറ്റീവായ 85 കുട്ടികളിലും 3,648 മുതിര്‍ന്ന ആളുകളിലും ശാസ്ത്രജ്ഞര്‍ പരിശോധനകള്‍ നടത്തി. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന്…

Read More

വമ്പന്‍ കാട്ടാനയുമായി കൂട്ടുകൂടി കൊച്ചുപയ്യന്‍ ! കൊമ്പനാനയുമായി സൗഹൃദം പങ്കിടാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു…

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. അതില്‍ത്തന്നെ ഏറ്റവും വലുതാണ് ആഫ്രിക്കന്‍ ആന. കാഴ്ചയില്‍ ഗാംഭീര്യം ഉണ്ടെങ്കിലും ആനയെ തൊട്ടു നോക്കാന്‍ ഒട്ടുമിക്ക ആളുകള്‍ക്കും ധൈര്യമില്ല. എന്നാല്‍ ധൈര്യസമേതം ആഫ്രിക്കന്‍ ആനയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്ന പയ്യന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ തന്റെ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. സിംബാവെയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വന്യജീവി ഫോട്ടോഗ്രാഫറായ ലിസെന്നയും മകനും വന്യമൃഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഇറങ്ങിയ വഴിയില്‍ വെച്ചാണ് ആഫ്രിക്കന്‍ കാട്ടാനയെ കണ്ടത്. കൗതുകം തോന്നിയ കുട്ടി ആനയ്ക്കരികിലെത്തി ഏറെ നേരം അതിനെ നോക്കി നിന്നു. പതിയെ അതിന്റെ തുമ്പിക്കൈയ്യില്‍ തലോടുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും ഒരുഭാവമാറ്റവുമില്ലാതെ അവിടെത്തന്നെ നിന്നുകൊടുക്കുകയായിരുന്നു ആന. സുശാന്ത നന്ദ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മികച്ച വീഡിയോ, കുട്ടിയുടെ മനസ്സിന്റെ നിഷ്‌കളങ്ക…

Read More

സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ തിരഞ്ഞു പിടിച്ച് അവര്‍ എത്തുന്നത് ഗര്‍ഭിണിയെന്ന വ്യാജേന ! കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടികള്‍ കെട്ടുകഥയല്ല; ഇവരുടെ പുതുതന്ത്രങ്ങള്‍ ഇങ്ങനെ…

നാടോടികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ നാം പണ്ടു മുതല്‍ത്തന്നെ കേള്‍ക്കുന്നതാണ്. ഇത്തരത്തിലുള്ള സംഘങ്ങള്‍ കേരളത്തില്‍ വീണ്ടും സജീവമാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്. ഗര്‍ഭിണികളെന്ന വ്യാജേന സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യമിട്ട് എത്തുന്ന ഇവരുടെ പ്രധാന ഉദ്ദേശ്യം കുട്ടികളെ തട്ടിക്കൊണ്ടു പോകലാണ്. കൂടെ മോഷണവും. തൊടുപുഴയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ ഗ്രാമവാസി ഷമീം ബീവി (സുമയ്യ 60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നല്‍കിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളില്‍ നിര്‍ത്തിയതിനു ശേഷം പൗഡര്‍ എടുക്കാന്‍ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടില്‍ക്കയറിയത്.…

Read More

എന്റെ മകള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല ! അഭിനയ രംഗത്തു നിന്നും ഇടവേള എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സജിത ബേട്ടി

മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് സജിത ബേട്ടി അപ്രതീക്ഷിതമായി അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. 2012 ല്‍ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞുനിന്നു. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ സജിത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. ഇപ്പോഴിതാ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സജിത. ഞാന്‍ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ എന്റെ മകള്‍ക്ക് ഒന്നര വയസ്സായി. അവളെ ഗര്‍ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോള്‍ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭര്‍ത്താവ് ബിസിനസ്സുകാരനാണ്. അപ്പോള്‍ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം എന്റെ മകള്‍ ഒറ്റയ്ക്കാകില്ലേ. അവള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സജിത പറയുന്നു. അപ്പോള്‍ അവള്‍ക്ക് ഒരു പ്രായം…

Read More

സഹോദരപുത്രനൊപ്പം പാലക്കാട്ടു നിന്നും ഒളിച്ചോടിയ യുവതിയുടെ കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കണ്ടെത്തി ! യുവതിയും കാമുകനും പിടിയില്‍;സംഭവം ഇങ്ങനെ…

കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മൂന്നരവയസുള്ള മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മ സുലൈഖയേയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മുഖത്തും കൈകാലുകളിലും ഗുരുതരപൊള്ളലുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. സുലൈഖ സഹോദരപുത്രന്‍ അല്‍ത്താഫിനൊപ്പം ഒളിച്ചോടുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇരുവരെയും നടക്കാവ് സി.ഐ എ.വി. പ്രദീപ് ചോദ്യംചെയ്തു. കഴിഞ്ഞ 27-നാണ് പാലക്കാട്ടു നിന്നും സുലൈഖയേയും കുട്ടിയേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സെല്‍വപുരം സ്വദേശി സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കോഴിക്കോട്ട് കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ പരിശോധയ്ക്കു വിധേയനാക്കി. കുട്ടിക്ക് അപകടത്തില്‍ പരുക്കേറ്റെന്നാണു സുലൈഖയുടെയും അല്‍ത്താഫിന്റെയും മൊഴി. കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്നു പിതാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Read More