യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ ഫ്രീ​സ​റി​ല്‍ ! യു​വ​തി​യു​ടെ മ​ര​ണം മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചെ​ന്ന് ഭ​ര്‍​ത്താ​വ്; കൊ​ല​പാ​ത​ക​മെ​ന്ന് സ​ഹോ​ദ​ര​ന്‍

മ​ധ്യ​പ്ര​ദേ​ശി​ല്‍ വീ​ട്ടി​ന​ക​ത്ത് മോ​ര്‍​ച്ച​റി ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത. രേ​വാ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. യു​വ​തി​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു. 40 വ​യ​സു​ള്ള സു​മി​ത്രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. സു​മി​ത്രി​യു​ടെ സ​ഹോ​ദ​ര​ന്റെ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ടി​ലെ മോ​ര്‍​ച്ച​റി ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സു​മി​ത്രി, മ​ഞ്ഞ​പി​ത്തം വ​ന്ന് മ​രി​ച്ച​താ​ണെ​ന്നാ​ണ് ഭ​ര​ത് മി​ശ്ര അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മും​ബൈ​യി​ലു​ള്ള മ​ക​ന്‍ വീ​ട്ടി​ല്‍ വ​രു​ന്ന​ത് വ​രെ മോ​ര്‍​ച്ച​റി ഫ്രീ​സ​റി​ല്‍ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഭ​ര​ത് മി​ശ്ര പ​റ​യു​ന്നു. അ​തേ​സ​മ​യം സ​ഹോ​ദ​രി മ​രി​ച്ച കാ​ര്യം ഭ​ര​ത് മി​ശ്ര അ​റി​യി​ച്ചി​ല്ലെ​ന്നും സു​മി​ത്രി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ഭ​യ് തി​വാ​രി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ്ഥി​ര​മാ​യി സ​ഹോ​ദ​രി​യെ മി​ശ്ര മ​ര്‍​ദ്ദി​ക്കാ​റു​ണ്ടെ​ന്നും മ​ര്‍​ദ്ദ​ന​ത്തി​നി​ടെ സു​മി​ത്രി മ​രി​ച്ച​താ​കാ​മെ​ന്നും അ​ഭ​യ് തി​വാ​രി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി…

Read More